ഗോപിക എവിടെ? സോഷ്യല്‍ മീഡിയയില്‍ പോലുമില്ല! വിവാഹ ശേഷം ജനപ്രീയ നടിക്ക് സംഭവിച്ചതെന്ത്?

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയും എന്നാല്‍പിന്നീട് എവിടെയെന്ന് പോലും അറിയാതെ അപ്രതക്ഷ്യരായി മാറുകയും ചെയ്ത ഒരുപാട് നടിമാരുണ്ട്. ചിലരൊക്കെ കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെ വരും. മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയയിലെങ്കിലും സജീവമായി മാറും. എന്നാല്‍ മറ്റ് ചിലര്‍ ഇപ്പോഴും തങ്ങളുടേതായി ലോകത്ത് ജീവിതം നയിക്കുന്നവരായിരിക്കും. അങ്ങനെ സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും ഒരുപാട് അകലം പാലിക്കുന്ന നടിയാണ് ഗോപിക.

രണ്ടായിരങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു ഗോപിക. ഗേളി എന്നായിരുന്നു ഗോപിയുടെ യഥാര്‍ത്ഥ പേര്. പക്ഷെ സിനിമയിലെത്തിയപ്പോള്‍ അത് ഗോപികയായി മാറി. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം മിന്നും പ്രകടനങ്ങള്‍ കാഴ്ച വച്ച നടിയായിരുന്നു ഗോപിക. അഭിനയ പ്രതിഭ തെളിയിക്കാനും ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സിനിമയുടെ പരിസരത്തൊന്നും ഗോപികയില്ല.

 Gopika

ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് ഗോപികയ്ക്ക്. അതുകൊണ്ട് തന്നെ ഗോപികയെ മലയാളികള്‍ അത്ര പെട്ടെന്ന് മറക്കുകയില്ല. സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ ചിലപ്പോഴൊക്കെ ആരാധകര്‍ ഗോപിക എവിടെ എന്ന ചോദ്യവുമായി എത്താറുണ്ട്. എന്നാല്‍ ആ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ തന്റെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുകയാണ് ഗോപിക.

മോഡലിംഗിലൂടെയാണ് ഗോപിക സിനിയിമയിലെത്തുന്നത്. 2002 ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ ആയിരുന്നു ഗോപികയുടെ ആദ്യ സിനിമ. എന്നാല്‍ സിനിമ വിജയം നേടിയില്ല. പക്ഷെ രണ്ടാമത് അഭിനയച്ച 4 ദ പീപ്പിള്‍ മലയാള സിനിമയിലൊരു ട്രെന്റ് സെറ്ററായി മാറി. മേക്കിംഗിലും സംഗീതത്തിലും പ്രമേയത്തിലുമെല്ലാം അതുവരെ കാണാത്ത മലയാള സിനിമയായിരുന്നു 4 ദി പീപ്പിള്‍. ചിത്രം വന്‍ വിജയമായി. ചിത്രത്തിലെ ഓരോ പാട്ടുകളും ആരാധകരുടെ മനസില്‍ ഇന്നും നിലനില്‍ക്കുന്നു. ഈ ചിത്രത്തിലൂടെയാണ് ഗോപികയും താരമായി മാറുന്നത്.

4 ദി പീപ്പിളില്‍ ഭരതും ഗോപികയും തകര്‍ത്താടിയ ലജ്ജാവതിയെ എന്ന ഗാനം മലയാളവും കടന്ന് പല ഭാഷകളിലും വന്‍ വിജയമായി മാറി. സോഷ്യല്‍ മീഡിയ റീലുകളുടെ ഈ കാലത്തും ലജ്ജാവതിയെ തരംഗമായി മാറാറുണ്ട്. അധികം വൈകാതെ ഗോപിക തിരക്കുള്ള നായികയായി മാറുകയായിരുന്നു. ഇതിനിടെ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രവും വലിയ വിജയമായി മാറി. ഇതോടെ ഗോപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വേഷം, ചാന്തുപൊട്ട്, പച്ചക്കുതിര, ഡോണ്‍, മായാവി, അണ്ണന്‍ തമ്പി, കീര്‍ത്തി ചക്ര തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ഗോപികയ്ക്ക് സാധിച്ചു. മമ്മൂട്ടി, ദിലീപ്, ജയറാം, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനും സാധിച്ചു. പിന്നീട് ഗോപിക വിവാഹിതയാവുകയായിരുന്നു. ജയറാം നായകനായ വെറുതെ ഒരു ഭാര്യ എന്ന സിനിമയിലെ പ്രകടനത്തിലൂടെ സിനിമാ ലോകത്തിന്റെ കയ്യടി നേടിയ ശേഷമായിരുന്നു ഗോപികയുടെ വിവാഹവും സിനിമയില്‍ നിന്നുള്ള പിന്മാറ്റവും.

 Gopika

ഡോക്ടറായ അജിലേഷ് ചാക്കോയായിരുന്നു ഗോപികയെ വിവാഹം കഴിച്ചത്. 2008 ലാണ് ഈ വിവാഹം. പിന്നീട് ഗോപികയെ അധികാലം സിനിമകളിലൊന്നും കണ്ടിട്ടില്ല. എന്നാല്‍ പിന്നീട് വെറുതെ ഒരു ഭാര്യയുടെ രണ്ടാം ഭാഗമായ ഭാര്യ അത്ര പോരയിലൂടെ ഗോപിക തിരികെ വന്നു. പക്ഷെ ആ ചിത്രം വലിയ പരാജയമായി മാറി. ഇതോടെ ഗോപിക വീണ്ടും കുടുംബ ജീവിതത്തിലേക്ക് മടങ്ങി. 2013 ലായിരുന്നു ഗോപികയുടെ അവസാന സിനിമ പുറത്തിറങ്ങിയത്.

സോഷ്യല്‍ മീഡിയയിലും ഗോപിക സാന്നിധ്യം അറിയിച്ചിട്ടില്ല. തന്റെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ജീവിതത്തിന്റെ തിരക്കുകളിലാണ് ഗോപിക ഇപ്പോള്‍. രണ്ട് മക്കളാണ് ഗോപികയ്ക്കും അജിലേഷിനും. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.

More from Filmibeat

Read more about: gopika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X