ചാക്കോച്ചന്റെ നായികയായി മലയാളത്തില്‍ പിന്നെ ഷാരൂഖ് ചിത്രത്തിലെ നായിക; പ്രീതിയ്ക്ക് പിന്നീട് സംഭവിച്ചതെന്ത്?

ഒരുപാട് കാലങ്ങള്‍ കൊണ്ട് സിനിമയിലേക്ക് എത്തുന്നവരും ഒരുപാട് സിനിമകള്‍ ചെയ്ത് പതിയെ പേരുടുക്കുന്നവരുമൊക്കെയാണ് സിനിമാ താരങ്ങൡ മിക്കവരും. എന്നാല്‍ ചിലാരകട്ടെ ഒന്നോ രണ്ടോ സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ എന്നെന്നും ഇടം സ്വന്തമാക്കും. കാലമെത്ര കഴിഞ്ഞാലും അവരെ നമ്മള്‍ മറക്കില്ല. വന്ദനത്തിലെ ഗാഥയെ പോലെയുള്ള കഥാപാത്രങ്ങള്‍ പോലെ മനസില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കും.

ഇത്തരത്തില്‍ ഒരു നടിയാണ് പ്രീതി ഝംഗിയാനി. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു പ്രീതി മലയാളത്തിലെത്തുന്നത്. മഴവില്ല് എന്ന ചിത്രത്തിലൂടെ, പൊന്നോലത്തുമ്പി പൂവാലിത്തുമ്പി എന്ന പാട്ടുപാടിയാണ് പ്രീതി മലയാളത്തിലേക്ക് കടന്നു വരുന്നത്. 1999 ലാണ് മഴവില്ല് പുറത്തിറങ്ങിയതെങ്കിലും ആരാധകര്‍ ഈ സിനിമയും പ്രീതിയുടെ കഥാപാത്രവുമെല്ലാം ഇന്നും ഓര്‍ത്തിരിക്കുന്നതാണ്.

മഴവില്ലിലെ നായിക

കാമുകന്റെ ഓര്‍മ്മകളും പേറി ജീവിക്കുന്ന 'വീണ'യെന്ന കഥാപാത്രത്തിലൂടെ ഇഷ്ടം നേടിയ നായികയെ പക്ഷെ പിന്നീട് മലയാളത്തില്‍ കണ്ടിരുന്നില്ല. അന്യഭാഷകളില്‍ നായികയായിരുന്നപ്പോഴും മഴവില്ലിലെ നായികയെ മലയാളത്തില്‍ പിന്നീട് കാണാന്‍ സാധിച്ചില്ല. പ്രീതിയുടെ കരിയറിനെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുമെല്ലാം വിശദമായി വായിക്കാം തുടര്‍ന്ന്.

മോഡലിംഗിലൂടെ

മോഡലിംഗിലൂടെയാണ് പ്രീതി സിനിമയിലെത്തുന്തന്. മലയാളത്തില്‍ മഴവില്ല് എന്ന ചിത്രമാണ് പ്രീതിയുടെ കരിയറിന് തുടക്കമിടുന്നത്. പിന്നീട് പ്രീതി തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സജീവമായി മാറുകയായിരുന്നു. മലയാളിയായ പ്രീതി മറ്റ് ഭാഷകളിലും താരമാകുന്നുവെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ സത്യത്തില്‍ പ്രീതി മലയാളിയല്ല. മുംബൈ സ്വദേശിനിയാണ് പ്രീതി.

കോളജ് പഠന കാലത്ത് മോഡലിംഗ് ചെയ്തിരുന്നു പ്രീതി. അങ്ങനെയാണ് പരസ്യ ചിത്രത്തിലേക്ക് എത്തുന്നത്. അക്കാലത്ത് സൂപ്പര്‍ ഹിറ്റായി മാറിയ നിമ സാന്‍ഡല്‍ സോപ്പിന്റെ പരസ്യത്തിലൂടെയാണ് പ്രീതി താരമാകുന്നത്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ് നിമ സോപ്പിന്റെ പരസ്യവും അതിലെ അതിസുന്ദരിയായ പെണ്‍കുട്ടിയേയും. ആ പ്രസിദ്ധി പ്രീതിയെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു. പരസ്യത്തിലെ 17 കാരിയായ പ്രീതിയെ തേടി മലയാള സിനിമ മുംബൈയിലേക്കെത്തുകയായിരുന്നു സത്യത്തില്‍.

വിദേശ ട്രിപ്പ്

എന്നാല്‍ പ്രീതിയുടെ മനസില്‍ സിനിമ അഭിനയം എന്നൊന്നുണ്ടായിരുന്നില്ല. പക്ഷെ മഴവില്ലിന്റെ ചിത്രീകരണം ഓസ്‌ട്രേലിയയില്‍ ആയിരുന്നതിനാല്‍ ഒരു വിദേശ ട്രിപ്പ് എന്ന ചിന്തയില്‍ പ്രീതി സിനിമ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. രമേശ് അരവിന്ദനും സുഹാസിനിയും ശരത് ബാബുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ കന്നഡ ചലച്ചിത്രം അമൃത വര്‍ഷിനിയുടെ റീമേക്കായിരുന്നു മഴവില്ല്. പ്രീതി നായികയായി എത്തിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍, വിനീത് എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

മലയാളത്തിലേക്ക് തിരികെ

ചിത്രം ശ്രദ്ധിക്കപ്പെടുകയും പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഇതോടെ പ്രീതിയുടെ കരിയറും ഉയര്‍ന്നു. മഴവില്ലിന്റെ സമയത്ത് തന്നെ ബോളിവുഡിലേക്കും അവസരം ലഭിച്ചോടെ പിന്നീട് മലയാളത്തിലേക്ക് തിരികെ എത്താന്‍ പ്രീതിയ്ക്കു കഴിഞ്ഞില്ലെന്നതാണ് വസ്തുത. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നായ 'മൊഹബത്തേനി'ലൂടെയാണ് പ്രീതി ബോളിവുഡിലെ നായികയായി മാറുന്നത്.

വിവാഹ ശേഷം

10 വര്‍ഷത്തോളം ബോളിവുഡില്‍ നിറ സാന്നിധ്യമായി തന്നെ പ്രീതിയുണ്ടായിരുന്നു. പിന്നീട് താരം വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു പ്രീതി. ഇതിനിടെയാണ് പ്രീതി നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. പക്ഷെ പതിയെ പ്രീതി സിനിമയോട് വിട പറഞ്ഞു. സിനിമയോട് വിട പറഞ്ഞ പ്രീതി പിന്നീട് ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ പഞ്ചഗുസ്തി ലീഗിന് തുടക്കം കുറിക്കുകയായിരുന്നു. പര്‍വീന്‍ ദബാസാണ് പ്രീതിയുടെ ഭര്‍ത്താവ്.

More from Filmibeat

Read more about: preeti jhangiani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X