കൈവിട്ട കരിയര്‍ വീണ്ടെടുക്കാന്‍ മലയാളത്തിലേക്ക്! ഇന്ന് ആരുമറിയാതെ ജീവിതം; ഗാന്ധര്‍വ്വം നായികയ്ക്ക് സംഭവിച്ചത്

സിനിമയില്‍ ഒരിടം കണ്ടെത്തുക, ആരാധകരുടെ മനസില്‍ എന്നന്നേക്കുമായി സ്ഥാനം നേടുക എന്നതൊക്കെ എല്ലാ അഭിനേതാക്കളുടേയും ആഗ്രഹമാണ്. എന്നാല്‍ ചിലര്‍ക്ക് ആ ലക്ഷ്യത്തിലേക്ക് എത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. പക്ഷെ ചിലര്‍ക്കാകട്ടെ ഒരു സിനിമ കൊണ്ട് തന്നെ ആ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഒരൊറ്റ സിനിമയിലൂടെ തന്നെ താരമായി മാറിയവര്‍ നിരവധി പേരുണ്ട്.

അങ്ങനെ ഒരു സിനിമയിലൂടെ മാത്രം മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് കാഞ്ചന്‍. മോഹന്‍ലാല്‍ നായകനായ ഗാന്ധര്‍വ്വത്തിലൂടെയാണ് കാഞ്ചന്‍ മലയാളത്തിലെത്തുന്നത്. ഈ ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മോഹന്‍ലാല്‍-കാഞ്ചന്‍ ജോഡിയും ഹിറ്റായി മാറി. എന്നാല്‍ ഇന്ന് കാഞ്ചന്‍ എവിടെയെന്ന് പോലും ആര്‍ക്കും അറിയില്ലെന്നതാണ് സത്യം.

Kanchan

തൊണ്ണൂറുകളിലെ നിറ സാന്നിധ്യമായിരുന്നു കാഞ്ചന്‍. ഹിന്ദിയിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് കാഞ്ചന്‍ മലയാളത്തിലേക്ക് എത്തുന്നത്. കരിഷ്മ കപൂറും ഗോവിന്ദയും ഒരുമിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം കൂലി നമ്പര്‍ വണ്ണിലൂടെയാണ് കാഞ്ചന്‍ ശ്രദ്ധ നേടുന്നത്. 1995ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ബോളിവുഡിലെ ഏക്കാലത്തേയും ജനപ്രീയ ചിത്രങ്ങളിലൊന്നാവുകയും ചെയ്തു.

ചിത്രത്തില്‍ കരിഷ്മയുടെ സഹോദരിയുടെ വേഷത്തിലാണ് കാഞ്ചന്‍ അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. പിന്നീട് അക്ഷയ് കുമാര്‍, സല്‍മാന്‍ ഖആന്‍ തുടങ്ങിയവര്‍ക്കൊപ്പവും കാഞ്ചന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ബോളിവുഡില്‍ പ്രതീക്ഷിച്ചൊരു ഇടം കണ്ടെത്താന്‍ കാഞ്ചന് സാധിച്ചില്ല. നല്ല വേഷങ്ങളും തേടിയെത്തിയില്ല. റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ശ്രീദേവിയുടേയും കരിഷ്മയുടേയും വളര്‍ച്ചയാണ് കാഞ്ചന്റെ കരിയറിനെ ബാധിച്ചത് എന്നാണ്.

Kanchan

അക്കാലത്ത് ബോളിവുഡ് തേടിയിരുന്നത് ബോള്‍ഡ് നായികമാരെയായിരുന്നു. കാഞ്ചനെ പോലെ സിമ്പിളായ നായികയ്ക്ക് ബോളിവുഡില്‍ ഇതോടെ സ്ഥാനമില്ലാതായി. തന്റെ കരിയര്‍ പ്രതീക്ഷിച്ചത് പോലെ ഉയരാതെ വന്നതോടെയാണ് കാഞ്ചന്‍ തെന്നിന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നത്. അങ്ങനെയിരിക്കെയാണ് മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലെത്തുന്നത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു.

തുടര്‍ന്ന് പ്രേമ പുസ്തകം, ലക്കി ചാന്‍സ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളിലും കാഞ്ചന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കാഞ്ചന് സാധിച്ചില്ല. ഇതോടെ താരം അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇന്ന് സിനിമയുടെ സകല വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു നില്‍ക്കുകയാണ് കാഞ്ചന്‍. സോഷ്യല്‍ മീഡിയയിലും താരത്തിന്റെ സാന്നിധ്യമില്ല. കാഞ്ചന്‍ എവിടെയാണോ എന്ത് ചെയ്യുകയാണെന്നോ അറിയില്ല. അതേസമയം ഗാന്ധര്‍വ്വം കാണുമ്പോഴെല്ലാം ഈ നടി ഇന്ന് എവിടെയാണെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടാകും.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X