വര്‍ഷങ്ങള്‍ക്ക് ശേഷം നിഖില്‍ മഹേശ്വറിന്റെ വിളി കേട്ട് അലീന; സ്‌നേഹാന്വേഷണത്തിന് നന്ദി പറഞ്ഞ് നിര്‍മല

സൂപ്പര്‍ ഹിറ്റുകള്‍ കാലങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. സ്ഫടികവും ഗില്ലിയുമൊക്കെ ഇങ്ങനെ ഈയ്യടുത്ത് റീ റിലീസ് ചെയ്യപ്പെട്ട ഹിറ്റുകളാണ്. എന്നാല്‍ തീയേറ്ററില്‍ പരാജയപ്പെട്ടൊരു സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുക എന്നത് അസാധാരണമായൊരു കാര്യമാണ്. ആദ്യത്തെ റിലീസിനേക്കാളും വലിയ സ്വീകരണം ആ സിനിമയ്ക്ക് റീറിലീസില്‍ ലഭിക്കുന്നുവെന്നതും. അങ്ങനെ അപൂര്‍വ്വമായൊരു നേട്ടം സ്വന്തമാക്കുകയാണ് ദേവദൂതന്‍.

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവദൂതന്‍. രണ്ടര പതിറ്റാണ്ട് മുമ്പ് തീയേറ്ററില്‍ പരാജയപ്പെട്ട സിനിമ ഇപ്പോഴിതാ റീറിലീസ് ചെയ്ത് ബോക്‌സ് ഓഫീസില്‍ ആളെക്കയറ്റുകയാണ്. തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും പിന്നീട് ആരാധകരെ കണ്ടെത്തുകയും കള്‍ട്ട് ക്ലാസിക്കായി മാറുകയും ചെയ്ത സിനിമയാമ് ദേവദൂതന്‍. കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയെന്ന വിശേഷണമുണ്ടായിരുന്ന ദേവദൂതന്‍ അതിനെ അര്‍ഹിച്ചിരുന്ന കാലത്തേക്ക് എത്തിയിരിക്കുകയാണ്.

Devadhoothan

ബോക്‌സ് ഓഫീസില്‍ ഒരിക്കല്‍ കൂടി വിശാല്‍ കൃഷ്ണമൂര്‍ത്തിയും നിഖില്‍ മഹേശ്വറും അലീനയുമൊക്കെ എത്തുമ്പോള്‍ എല്ലാവരും അന്വേഷിച്ചത് ഒരാളെക്കുറിച്ചായിരുന്നു. ചിത്രത്തില്‍ ജയപ്രദ അവതരിപ്പിച്ച അലീനയുടെ ചെറുപ്പകാലം ചെയ്ത നടിയെ. നിഖില്‍ മഹേശ്വറായി വന്ന വിനീത് കുമാറിന്റെ കൈ പിടിച്ച് ഊട്ടിയിലെ പുല്‍മേടുകളിലൂടെ നടന്ന ആ സുന്ദരി. അവള്‍ എവിടെയെന്നായിരുന്നു ദേവദൂതന്‍ റീറിലീസ് ബഹളത്തിനിടെ എല്ലാവരും തിരക്കിയത്.

ഒടുവില്‍ ആരാധകരുടെ ആ അന്വേഷണം അവസാനിക്കുകയാണ്. തന്റെ നിഖില്‍ മഹേശ്വറിന്റെ വിളി അലീന കേട്ടിരിക്കുന്നു. സിനിമയുടെ റീറിലീസ് പ്രൊമോഷന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തില്‍ വിനീത് കുമാര്‍ അലീനയായി അഭിനയിച്ച നടിയെക്കുറിച്ച് സംസാരിച്ചിരുന്നു. ജയപ്രദയുടെ മുഖത്തോട് സാദൃശ്യമുള്ള,തമിഴ്‌നാട്ടുകാരിയായ പെണ്‍കുട്ടിയാണ് ആ വേഷം ചെയ്തത്. പക്ഷെ സിനിമയ്ക്ക് ശേഷം അവള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ലെന്നായിരുന്നു വിനീത് കുമാര്‍ പറഞ്ഞത്.

ഈ വീഡിയോ വൈറലായി മാറിയതോടെ നിഖില്‍ മഹേശ്വറിന്റെ അന്വേഷണത്തിന് വിരാമമിട്ടു കൊണ്ട് കമന്റ് ബോക്‌സില്‍ അലീന എത്തുകയായിരുന്നു. നിര്‍മല ശ്യാം, അതാണ് ജൂനിയര്‍ അലീനയുടെ യഥാര്‍ത്ഥ പേര്. വിനീതിന്റെ വൈറല്‍ വീഡിയോയ്ക്ക് താഴെ തന്നെ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതിന് നന്ദി പറഞ്ഞു കൊണ്ട് നിര്‍മ്മല എത്തുകയായിരുന്നു. കമന്റുകളില്‍ അലീനയെ അന്വേഷിച്ചു നടന്നിരുന്നവര്‍ ഇതോടെ നിര്‍മ്മലയുടെ പേജിലേക്കും കമന്റ് ബോക്‌സിലേക്കും ഓടിയെത്തുകയായിരുന്നു.

Devadhoothan

കമന്റുകള്‍ക്ക് നിര്‍മ്മല മറുപടിയും നല്‍കുന്നുണ്ട്. ''ആ സിനിമ ഇന്നും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. അതിലെ താരങ്ങളും സംവിധായകനും സംഗീതവുമെല്ലാം ഇന്നും എവര്‍ഗ്രീനാണ്'' എന്നായിരുന്നു തന്നെ തേടി വന്നൊരാള്‍ക്ക് നിര്‍മ്മല നല്‍കിയ മറുപടി. തമിഴ്‌നാട്ടുകാരിയാണ് നിര്‍മ്മല ശ്യം. ചില പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം പിന്മാറി കുടുംബജീവിതം നയിക്കുകയാണ് അവര്‍. വിനീതിന്റെ വീഡിയോ സ്്‌റ്റോറിയായി പങ്കിടുകയും നന്ദി പറയുകയും ചെയ്യുന്നുണ്ട് നിര്‍മ്മല.

അതേസമയം അപൂര്‍വ്വമായ സ്വീകരണമാണ് റീറിലീസില്‍ ദേവദൂതന്‍ നേടുന്നത്. നൂറോളം തീയേറ്ററുകളിലാണ് സിനിമ കഴിഞ്ഞ ദിവസം റീറിലീസ് ചെയ്തത്. കേരളത്തിന് പുറമെ ചെന്നൈയിലും കൊയമ്പത്തൂരിലും മുംബൈയിലും ഡല്‍ഹിയിലും ബാംഗ്ലൂരിലും യുഎഇയിലും മാംഗ്ലൂരിലും ഹൈദരാബാദിലും റീറിലീസുണ്ട്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിച്ച പല ഭാഗങ്ങളും നീക്കി, കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് സിനിമ റിറിലീസ് ചെയ്തിരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X