മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന്റെ നായിക, ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരി; താരസുന്ദരി ഇപ്പോള്‍ എവിടെ?
റിപ്പീറ്റ് വാച്ചുള്ള ഒരുപാട് സിനിമകള്‍ മലയാളത്തിലുണ്ട്. ചിലതൊക്കെ തീയേറ്ററില്‍ വേണ്ട വിജയം നേടിയിട്ടില്ലെങ്കിലും ടിവിയില്‍ വലിയ ഹിറ്റായി മാറുകയും പ്രേക്ഷകര്‍ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നതുമാണ്. അങ്ങനെ മലയാളികള്‍ ഇപ്പോഴും കാണുന്ന ചിത്രമാണ് മേഘം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി മുഖ്യ വേഷത്തിലെത്തിയ ചിത്രം. മമ്മൂട്ടി കോമഡി വേഷത്തിലെത്തിയ ചിത്രത്തിലെ കഥാപാത്രങ്ങളും രംഗങ്ങളുമെല്ലാം ഓര്‍ക്കുമ്പോള്‍ തന്നെ നമ്മളെ ചിരിപ്പിക്കുന്നതാണ്.
ബാല്‍ക്കണി സ്റ്റുഡിയോയാക്കി സാക്ഷി; ഗ്ലാമര്‍ ഫോട്ടോഷൂട്ട്
മമ്മൂട്ടി, ദിലീപ്, നെടുമുടി വേണു, പൂജ ബത്ര, കൊച്ചിന് ഹനീഫ, ശ്രീനിവാസന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു മേഘം. ചിത്രത്തില്‍ നായികയായി എത്തിയത് അന്യഭാഷ നടിയായിരുന്നു. എപ്പോഴും മറ്റ് ഭാഷകളില്‍ നിന്നുമെത്തുന്ന നടിമാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട് മലയാളികള്‍. അതുപോലെ മേഘത്തിലെ നടിയേയും മലയാളികള്‍ ഒരുപാട് സ്‌നേഹിച്ചു. എങ്കിലും പിന്നീടൊരു മലയാള സിനിമയില്‍ അവരെ കണ്ടിരുന്നില്ല.

മമ്മൂട്ടിയും പ്രിയദര്‍ശനം ഒരുമിച്ച ചിത്രത്തിന്റെ തിരക്കഥ ടി ദാമോദരന്‍ ആയിരുന്നു. സുരേഷ് ബാലാജിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. മമ്മൂട്ടിയും ദിലീപും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലെത്തിയ ചിത്രത്തില്‍ നായിക ബോളിവുഡില്‍ നിന്നുമായിരുന്നു. പ്രിയ ഗില്‍ ആയിരുന്നു ചിത്രത്തിലെ നായിക. തനി നാട്ടിന്‍പുറത്തുകാരി കഥാപാത്രമായി എത്തി പ്രിയ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചത് പോലൊരു വിജയം തീയേറ്ററില്‍ നേടാന്‍ സാധിച്ചില്ല. എങ്കിലും ഇപ്പോഴും ടിവിയില്‍ മേഘം വന്നാല്‍ നമ്മള്‍ ഇരുന്ന് കാണും.

ബോളിവുഡ് താരമായ പ്രിയ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചാബ് സ്വദേശിയാണ് പ്രിയ ഗില്‍. തേരേ മേരേ സപ്‌നെ ആയിരുന്നു ആദ്യ ചിത്രം. അമിതാഭ് ബച്ചനായിരുന്നു സിനിമയുടെ നിര്‍മ്മാണം. അര്‍ഷദ് വാര്‍സിയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. റെഡ് എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തുന്നത്. പഞ്ചാബി, ബോജ്പുരി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1995 മിസ് ഇന്ത്യ സെക്കന്റ് റണ്ണര്‍ അപ്പായിരുന്നു പ്രിയ . അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്.

ഭൈരവിയായിരുന്നു പ്രിയയുടെ അവസാന സിനിമ. പിന്നീട് താരം അഭിനയ രംഗത്തു നിന്നും അപ്രതക്ഷ്യമാവുകയായിരുന്നു. ഒരു സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ആ കൂട്ടത്തില്‍ ഒരാളാണ് പ്രിയ. ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിവാഹത്തിന് ശേഷം ഡെന്‍മാര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് പ്രിയ. ഇതിനിടെ 2015ല്‍ ചില മാര്‍ച്ചുകളില്‍ പ്രിയയെ കണ്ടിരുന്നു.
Recommended Video

മലയാളത്തിലെ അഭിനയത്തെക്കുറിച്ച് പ്രിയ പറഞ്ഞിരുന്നു. മലയാളം ഭാഷ അത്ര എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ താന്‍ ഒരുപാട് ആസ്വദിച്ചാണ് മലയാളത്തില്‍ അഭിനയിച്ചതെന്നുമാണ് പ്രിയ പറഞ്ഞത്.


Click it and Unblock the Notifications