റോമ എവിടെ? കരിയര്‍ തകര്‍ത്തത് ഗോസിപ്പുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളുമോ? താരത്തിന് സംഭവിച്ചത്‌

സിനിമ എന്നത് യാതൊരു ഗ്യാരണ്ടികളുമില്ലാത്ത ഇടമാണ്. ഒരു ദിവസം കൊണ്ട് താരമായി മാറിയവരും താരമായിരുന്നവര്‍ ഒരു ദിവസം കൊണ്ട് വീണു പോയതും നമ്മള്‍ കണ്ടിട്ടുണ്ട്. ഒരുകാലത്ത് സിനിമയുടെ ആകാശത്ത് തിളങ്ങി നിന്നവര്‍ പോലും പിന്നീട് ആരുമറിയാതെ എങ്ങോ പോയ് മറയുന്നതും കണ്ടിട്ടുണ്ട്. ഇപ്പോള്‍ എവിടെയെന്ന് പോലും അറിയാത്തവരായും ചിലര്‍ ജീവിക്കുന്നു.

അങ്ങനെ ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന, എന്നാല്‍ ഇന്ന് എവിടെയെന്ന് പോലും ആരാധകര്‍ക്ക് അറിയാത്ത താരങ്ങളില്‍ ഒരാളാണ് റോമ. 2006 മുതല്‍ 2011 വരെയുള്ള കാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു റോമ. അഭിനയിച്ച മിക്ക സിനിമകളും വലിയ വിജയങ്ങളായി മാറുകയും ചെയ്തു. എന്നാല്‍ ഇന്ന് റോമയെ കാണാനേ കിട്ടാറില്ല.

Roma

സിന്ധികളായ മാതാപിതാക്കളുടെ മകളായി തമിഴ്‌നാട്ടിലായിരുന്നു റോമയുടെ ജനനം. ആദ്യം അഭിനയിച്ചത് തെലുങ്കിലായിരുന്നു. പിന്നാലെ തമിഴിലും അരങ്ങേറി. 2006ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്കിലൂടെയാണ് റോമ മലയാളത്തിലെത്തുന്നത്. പാര്‍വ്വതി തിരുവോത്തും അരങ്ങേറിയ ചിത്രമായിരുന്നു നോട്ട്ബുക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായതോടെ റോമയും താരമായി മാറി.

ഓണ്‍ സ്‌ക്രീനില്‍ എന്നും ഊര്‍ജ്ജസ്വലയായ നായികയായിരുന്നു റോമ. മലയാളത്തിലെ സ്ഥിരം നായിക സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല റോമയുടെ കഥാപാത്രങ്ങള്‍. പിന്നാലെ വന്ന ജുലൈ 4 വലിയ വിജയമായില്ലെങ്കിലും അതിന് ശേഷം അഭിനയിച്ച ചോക്ലേറ്റ് സൂപ്പര്‍ ഹിറ്റായി മാറി. റോമ-പൃഥ്വിരാജ് ജോഡി മലയാള സിനിമയുടെ യൂത്തിന്റെ മുഖവും യുവ ആരാധകരുടെ ആവേശവുമായി മാറുകയായിരുന്നു.

തുര്‍ന്ന് മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ട്രാഫിക്, ചാപ്പ കുരുശ്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, തുടങ്ങി സിനിമകളില്‍ അഭിനയിച്ചു. 2006 മുതല്‍ 2011 വരെയുള്ള കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു റോമ. എന്നാല്‍ പിന്നീട് റോമ സിനിമകളില്‍ നിന്നെല്ലാം അപ്രതക്ഷ്യമായി. ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് 2017 ല്‍ സത്യയിലെ പാട്ട് രംഗത്തിലൂടെ തിരിച്ചുവന്നുവെങ്കിലും തുടര്‍ന്ന് റോമയെ എവിടേയും കണ്ടില്ല.

Roma

ഇതിനിടെ റോമയുടെ തിരിച്ചുവരവ് ചിത്രമായി വെള്ളേപ്പം പ്രഖ്യാപിക്കപ്പെടുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. 2022 ലായിരന്നു വെള്ളേപ്പം പ്രഖ്യാപിക്കപ്പെടുന്നത്. എന്നാല്‍ ഈ സിനിമ ഇതുവരേയും പുറത്തിറങ്ങിയിട്ടില്ല. റോമയുടെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. വെള്ളേപ്പത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള റോമയുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

എന്താണ് റോമയ്ക്ക് സംഭവിച്ചതെന്ന് ആരാധകര്‍ ഇപ്പോഴും ചോദിക്കാറുണ്ട്. മലയാള സിനിമയിലെ കാന്താരി നായികയായിരുന്ന റോമയുടെ കരിയറിന് എന്ത് സംഭവിച്ചുവെന്നാണ് അവര്‍ ചോദിക്കുന്നത്. അതേസമയം വിവാദങ്ങളും റോമയുടെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ഗോസിപ്പുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും റോമയുടെ കരിയറിന്റെ ശോഭ കെടുത്തിയിരുന്നു. അതില്‍ തളര്‍ന്നാണോ താരം പിന്മാറിയതെന്നും ആരാധകര്‍ക്കിടയില്‍ സംശയമുണ്ട്.

More from Filmibeat

Read more about: roma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X