'വര്‍ക്കിക്ക് ഇനി ഇങ്ങനെയൊരു അനിയത്തിയില്ല'; മിനിയുടെ കൊച്ചിച്ചായന്‍ ഇപ്പോള്‍ ഇവിടെയുണ്ട്!

ആക്ഷന്‍ ചിത്രങ്ങളും കുടുംബ സിനിമകളും നിറഞ്ഞു നിന്ന കാലത്ത് മലയാള സിനിമയില്‍ ഒരു പുതിയ ട്രെന്റിന് തുടക്കം കുറിച്ച സിനിമയായിരുന്നു അനിയത്തിപ്രാവ്. ശാലിനിയുടേയും കുഞ്ചാക്കോ ബോബന്റേയും നായകനും നായികയുമായിട്ടുള്ള അരങ്ങേറ്റം കുറിച്ച സിനിമ മലയാള സിനിമയിലൊരു പുതു ചരിത്രം തന്നെ സൃഷ്ടിച്ചു. ശാലിനിയും ചാക്കോച്ചനും ഒരു രാത്രി കൊണ്ട് മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ജനപ്രീയ ജോഡിയായി മാറി.

ശാലിനി പിന്നീട് തമിഴിലും തിരക്കുള്ള നായികയായി മാറിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ യുവത്വത്തിന്റെ മുഖമായി മാറുകയായിരുന്നു. ഇന്നും ചാക്കോച്ചനെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളികള്‍ക്ക് അദ്ദേഹം അന്ന് ആ സ്‌പ്ലെണ്ടര്‍ ബൈക്കില്‍ കാറ്റില്‍ പാറി നടക്കുന്ന മുടിയുമായി പാട്ടും പാടി വന്ന പയ്യനാണ്. ഈയ്യടുത്തായിരുന്നു അനിയത്തിപ്രാവിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ചത്.

Shajin

1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആ വര്‍ഷത്തെ മാത്രമല്ല, പിന്നീട് ഏറെ നാളത്തേക്ക് മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. ചിത്രത്തിലെ ഓരോ രംഗങ്ങളും ഡയലോഗുകളും ഇന്നും മലയാളികള്‍ക്ക് പരിചിതമാണ്. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. തിലകന്‍, ശ്രീവിദ്യ, കൊച്ചിന്‍ ഹനീഫ, കെപിഎസി ലളിത, ശങ്കരാടി, ഹരിശ്രീ അശോകന്‍, ഇന്നസെന്റ് അങ്ങനെ പ്രതിഭകളുടെ ഒരു നീണ്ട നിര.

അക്കൂട്ടത്തില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയൊരു നടനായിരുന്നു ഷാജിന്‍. മിനിയുടെ പ്രിയപ്പെട്ട കൊച്ചിച്ചായനായ, കലിപ്പനും എന്നാല്‍ അതേ സമയം സ്‌നേഹനിധിയുമായ വര്‍ക്കി. ജനാര്‍ദ്ദനനും കൊച്ചിന്‍ ഹനീഫയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അനുജന്‍ കഥാപാത്രമായാണ് ഷാജിന്‍ എത്തിയിരുന്നത്. പുതുമുഖമായിരുന്നു ഷാജിന്‍ അന്ന്. പിന്നീടും പല സിനിമകളിലും ഷാജിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അനിയത്തിപ്രാവും അതിലൂടെ വര്‍ക്കിയും കൈയ്യടി നേടിയതോടെ പിന്നീട് പല സിനിമകളിലും ഷാജിന്‍ അഭിനയിച്ചു. എന്നാല്‍ ഇന്ന് ഷാജിനെ അഭിനയരംഗത്തോ സിനിമയിലോ കാണാനില്ല. ഇപ്പോഴിതാ സിനിമാപ്രേമികളുടെ ഗ്രൂപ്പായ മലയാളം മൂവീസ് ആന്റ് മ്യൂസിക് ഡാറ്റബേസില്‍ പങ്കുവച്ചൊരു പോസ്റ്റ് ഷാജിനെ തേടുകയാണ്. താരം ഇപ്പോള്‍ എവിടെയെന്നാണ് പ്രശാന്ത് കുമാര്‍ എന്നയാള്‍ ചോദിക്കുന്നത്.

1997ല്‍ റിലീസ് ആയ'അനിയത്തിപ്രാവ് ' എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തെ കാണുന്നത് 2003ല്‍ റിലീസ് ആയ 'ക്രോണിക് ബാച്ലര്‍' എന്ന ചിത്രത്തിലാണ്. ഇദ്ദേഹത്തിന്റെ പേര് ഷാജിന്‍ എന്നാണ് എന്ന് തോന്നുന്നു. നടന്‍ സുരേഷ് കൃഷ്ണയുമായി ചെറിയ മുഖ സാമ്യം ഇദ്ദേഹത്തിനുണ്ട്.ഇദ്ദേഹത്തിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യണേ. എന്നാണ് കുറിപ്പ്.

അധികം വൈകാതെ തന്നെ കുറിപ്പിന് മറുപടിയായി ഷാജിന്‍ ഇപ്പോള്‍ എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും മറുപടി ലഭിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് മാസം മുമ്പുള്ളൊരു ചിത്രവും പങ്കുവെക്കുന്നുണ്ട്.

സംവിധായകന്‍ ഫാസിലിന്റെ സഹോദരി പുത്രനാണ് ഷാജിന്‍. ഫാസിലിന്റെ സംവിധാന സഹായി ആയിട്ടാണ് ഷാജിന്റെ തുടക്കം. അനിയത്തിപ്രാവിലേത് മറ്റൊരാള്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു. എന്നാല്‍ നടന്‍ എത്താത്തതിനെ തുടര്‍ന്ന് ഷാജിനിലേക്ക് എത്തുകയായിരുന്നുവെന്നാണ് കഥ. ഫാസിലിന്റെ ശിഷ്യന്മാരായ സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് ഷാജിന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

പക്ഷെ അതൊരു ചെറിയ വേഷമായിരുന്നു. പിന്നീട് അനിയത്തിപ്രാവിലൂടെ ശ്രദ്ധ നേടാന്‍ സാധിച്ചു. ഷാജിന്‍ മുഴുന്നീള കഥാപാത്രമായി എത്തിയ ആദ്യ സിനിമയായിരുന്നു അനിയത്തിപ്രാവ്. മിനിയോട് 'ഈ വര്‍ക്കിക്ക് ഇനി ഇങ്ങനെയൊരു അനിയത്തീം ഇല്ല' എന്ന് പറയുന്ന വര്‍ക്കിയെ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നുണ്ടാകും. എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങി ഫാസില്‍ സംവിധാനം ചെയ്ത പല സിനിമകളിലും സഹസംവിധായകനായും ഷാജിന്‍ പ്രവര്‍ത്തിച്ചിരുന്നു.

സിനിമയില്‍ നിന്നും ഷാജിന്‍ സീരിയലുകളിലേക്കും എത്തി. സൂര്യ ടിവിയിലെ കാണാക്കിനാവ് എന്ന സീരിയലിലെ ഷാജിന്റെ കഥാപാത്രം ശ്രദ്ധ നേടിയ ഒന്നായിരുന്നു. അനിയത്തിപ്രാവ് എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്ത കാതലുക്ക് മര്യാദൈ എന്ന സിനിമയെത്തിയപ്പോഴും വര്‍ക്കിയായത് ഷാജിന്‍ തന്നെയായിരുന്നു. ക്രോണിക് ബാച്ചിലറിലെ ഷാജിന്റെ വേഷവും ശ്രദ്ധ നേടിയതായിരുന്നു.

ഇപ്പോള്‍ സിനിമയെല്ലാം വിട്ട് ബിസിനസിലാണ് ഷാജിന്റെ ശ്രദ്ധ. എറണാകുളം ബ്രോഡ് വേയിലുള്ള പ്രശാന്ത് കുമാറിന്റെ പോസ്റ്റിന്റെ കമന്റില്‍ അനൂപ് കെ മോഹന്‍ ഷാജിന്റെ രണ്ട് മാസം മുമ്പത്തെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Read more about: aniyathipravu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X