തുടരും ഒളിപ്പിച്ചു വച്ച സര്‍പ്രൈസ് ഫാക്ടര്‍, സിഐ ജോര്‍ജ് സാര്‍! ലാലേട്ടനെപ്പോലും സൈഡാക്കിയ നടന്‍ ആര്?
മോഹന്‍ലാല്‍ നായകനായ തുടരും സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന താരത്തിനും നടനുമുള്ള തരുണ്‍ മൂര്‍ത്തിയുടെ ലക്ഷണമൊത്തെ ട്രിബ്യൂട്ട് ആണ് തുടരും എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എമ്പുരാന് ശേഷം വീണ്ടുമൊരു ഹിറ്റ് കൂടി മോഹന്‍ലാല്‍ അടിച്ചിരിക്കുകയാണെന്നാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം തുടരും കണ്ടിറങ്ങുന്നവര്‍ ഒന്നടങ്കം പറയുന്ന ഒന്നുണ്ട്. 'ജോര്‍ജ് സാര്‍ ആയി വന്ന നടന്‍ ആരാണ്? അയാള്‍ ഗംഭീരമായിരുന്നു' എന്ന്. തുടരും കാണാന്‍ കയറിയവര്‍ക്കെല്ലാം ലഭിച്ച സര്‍പ്രൈസ് ഫാക്ടറാണ് സിഐ ജോര്‍ജ് ആയുള്ള നടന്‍ പ്രകാശ് വര്‍മയുടെ പ്രകടനം. സിനിമ കണ്ടവരെല്ലാം പുറത്തിറങ്ങിയ ശേഷം അന്വേഷിച്ചത് ആരാണ് പ്രകാശ് വര്‍മ എന്നായിരിക്കുമെന്ന് നിസ്സംശയം പറയാം.

സ്‌ക്രീനില്‍ പരിചതമായ മുഖമല്ല പ്രകാശ് വര്‍മയുടേത്. എന്നാല്‍ സ്‌ക്രീനില്‍ കഥ പറയുന്ന ഈ മേഖലയ്ക്ക് ഒട്ടും അപരിചിതനല്ല പ്രകാശ് വര്‍മ. പരസ്യമേഖലയിലെ പ്രമുഖനാണ് പ്രകാശ് വര്‍മ. വോഡഫോണിന്റെ സൂപ്പര്‍ ഹിറ്റായി മാറിയ സൂസൂ പരസ്യം മുതല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിന് പ്രചോദനമായ ഗ്രീന്‍ പ്ലൈയുടെ പരസ്യം വരെ അദ്ദേഹത്തിന്റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നു. പരസ്യമേഖലയിലെ പ്രമുഖരായ നിര്‍വാണ ഫിലിംസിന്റെ തലവനാണ് പ്രകാശ് വര്‍മ.
തുടരും സിനിമയിലെ സര്‍പ്രൈസ് ഫാക്ടറാണ് പ്രകാശ് വര്‍മ. നേരത്തെ വന്ന അപ്‌ഡേറ്റുകളിലും പ്രൊമോഷന്‍ പരിപാടികളിലൊന്നും പ്രകാശ് വര്‍മയുടെ പേരോ കഥാപാത്രമോ തരുണ്‍ മൂര്‍ത്തിയും മറ്റും പരാമര്‍ശിച്ചിരുന്നില്ല. തന്റെ തുറുപ്പു ചീട്ട് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടും നിനച്ചിരിക്കാത്ത നിമിഷം അദ്ദേഹം അതെടുത്ത് വീശി. പ്രേക്ഷകര്‍ ഒന്നടങ്കം പ്രകാശ് വര്‍മയുടെ പ്രകടനത്തില്‍ ഞെട്ടിയിരിക്കുകയാണ്.
സിനിമയുടെ ആദ്യ പകുതിയുടെ അവസാനത്തോട് അടുക്കുമ്പോഴാണ് പ്രകാശ് വര്‍മയുടെ എന്‍ട്രി എന്നതും ശ്രദ്ധേയമാണ്. മുമ്പ് കണ്ട് പരിചയമില്ലാത്ത മുഖം ആയതു കൊണ്ട് കൂടി അദ്ദേഹത്തിന്റെ കഥാപാത്രവും പ്രകടനവും ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. തീര്‍ത്തും അപ്രചനീയമായൊരു കഥാപാത്രത്തെ വളരെയധികം ഇംപാക്‌ടോടു കൂടി അവതരിപ്പിക്കാന്‍ പ്രകാശ് വര്‍മയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് സജീവമാവുകയാണെങ്കില്‍ അദ്ദേഹത്തെ തേടി കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

തന്റെ സിനിമകളിലൂടെ പുതിയ ടാലന്റുകളെ കണ്ടെത്തുന്നതില്‍ നേരത്തേയും കയ്യടി നേടിയിട്ടുണ്ട് തരുണ്‍ മൂര്‍ത്തി. തൊട്ട് മുമ്പ് പുറത്തിറങ്ങിയ സൗദി വെള്ളക്കയിലെ ഉമ്മ തന്നെ ഏറ്റവും മികച്ച ഉദാഹരണം. സ്റ്റേറ്റ് അവാര്‍ഡ് വരെ എത്തുന്നതായിരുന്നു ദേവി വര്‍മയുടെ പ്രകടനം. അങ്ങനെ ഒരിക്കല്‍ കൂടി പുതിയൊരു ടാലന്റിനെ അവതരിപ്പിക്കാനായതില്‍ തരുണിന് അഭിമാനിക്കാം.
അതേസമയം ബോക്‌സ് ഓഫീസില്‍ ആദ്യം ദിവസം നിറ കയ്യടിയാണ് തുടരും നേടുന്നത്. കെആര്‍ സുനിലിന്റെ കഥയ്ക്ക് തരുണും സുനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുമ്പോള്‍ ശോഭനയാണ് നായികയായി എത്തിയിരിക്കുന്നത്. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ ബൈജു, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. എം രഞ്ജിത് നിര്‍മ്മിച്ച സിനിമയുടെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്.


Click it and Unblock the Notifications