കുട്ടികള്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കി മേഘം നായിക! പ്രിയ ഗില്ലിന് സംഭവിച്ചതെന്ത്? നടി ഇന്ന് എവിടെ?

ചുരുങ്ങിയ സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവങ്കിലും ആരാധകരുടെ മനസില്‍ ഒരിക്കലും മറക്കാത്ത മുഖമായി നില്‍ക്കുന്ന ചിലരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രിയ ഗില്‍. ആ പേര് പറഞ്ഞാല്‍ അറിയാത്തവര്‍ പോലും മേഘത്തിലെ നായിക എന്ന് പറഞ്ഞാല്‍ ആളെ തിരിച്ചറിയും. മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ സിനിമയായിരുന്നു മേഘം. പൂജ ബത്ര, ദിലീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

മേഘം തീയേറ്ററല്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്നീട് ടെലിവിഷനില്‍ വന്‍ വിജയമായി മാറി. ഇപ്പോഴും ടിവിയില്‍ മേഘം വന്നാല്‍ കാണാന്‍ ആളുണ്ട്. കോമഡി രംഗങ്ങളാണ് മേഘത്തെ ജനപ്രീയമാക്കുന്നത്. ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായാണ് പ്രിയ എത്തിയത്. മലയാളിയല്ലാതിരുന്നിട്ടും മലയാളികളുടെ മനസില്‍ ഇടം നേടാന്‍ മേഘത്തിലൂടെ പ്രിയയ്ക്ക് സാധിച്ചു.

Priya Gill

ബോളിവുഡിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിച്ച്, തെന്നിന്ത്യന്‍ സിനിമയിലും സാന്നിധ്യം അറിയിച്ച നടിയാണ് പ്രിയ ഗില്‍. എന്നാല്‍ ഇന്ന് പ്രിയ അഭിനയത്തില്‍ മാത്രമല്ല, സിനിമയുടെ പരിസരത്ത് പോലുമില്ല. സോഷ്യല്‍ മീഡിയയിലും പ്രിയയെ കാണാനില്ല. ഒരുകാലത്ത് തന്റെ മനോഹരമായ കണ്ണുകളിലൂടെ ആരാധകരുടെ മനസിളക്കിയ ആ സുന്ദരി ഇന്ന് എവിടെ? ആ ചോദ്യത്തിന് ആരാധകര്‍ ഇപ്പോഴും ഉത്തരം തേടുകയാണ്.

ഒരു കാലത്ത് ഷാരൂഖിന്റേയും സല്‍മാന്‍ ഖാന്റേയും നാഗാര്‍ജുനയുടേയും വരെ നായികയായിരുന്നു പ്രിയ ഗില്‍. 1996ലാണ് പ്രിയ സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗിലൂടെയാണ് പ്രിയ സിനിമയിലെ്ത്തുന്നത്. 1995ല്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റായിരുന്നു പ്രിയ. പിന്നീട് ബോളിവുഡിലെത്തി. തേരെ മേരെ സപ്‌നെയായിരുന്നു ആദ്യ സിനിമ. അര്‍ഷദ് വാര്‍സിയായിരുന്നു നായകന്‍. പക്ഷെ ഈ ചിത്രം ബോക്‌സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കിയില്ല. എന്നാല്‍ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രിയ ജനശ്രദ്ധ നേടിയെടുത്തു.

1998ല്‍ ശ്യാം ഘനശ്യാം എന്ന സിനിമയിലും പ്രിയ നായികയായി. എന്നാല്‍ ഈ ചിത്രവും പരാജയപ്പെട്ടു. പക്ഷെ പ്രിയയെ തേടി അവസരങ്ങളെത്തിക്കൊണ്ടിരുന്നു. പിന്നീട് പുറത്തിറങ്ങിയ സിര്‍ഫ് തും എന്ന ചിത്രത്തിലൂടെ പ്രിയ വിജയം തൊട്ടു. ചിത്രത്തിലൂടെ പ്രിയ താരമായി മാറുകയും ചെയ്തു.
സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സഞ്ജയ് കപൂര്‍, നാഗാര്‍ജുന, സുസ്മിത സെന്‍ തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്തു. ഷാരൂഖ് ഖാനൊപ്പം ജോഷ് എന്ന ചിത്രത്തിലാണ് പ്രിയ അഭിനയിച്ചത്.

അതേസമയം, ശ്യാം ഘനശ്യാം, ബോര്‍ഡര്‍ ഹിന്ദുസ്ഥാന്‍ കാ, ജീതേംഗേ ഹം എന്നിവയുടെ പരാജയം പ്രിയയുടെ കരിയറിന് വലിയ ആഘാതം ഏല്‍പ്പിച്ചു. തുടര്‍ന്നാണ് പ്രിയ തെന്നിന്ത്യന്‍ സിനിമകളിലേക്ക് എഥ്തുന്തന്. 2006ല്‍ പുറത്തിറങ്ങിയ ഭൈരവി എന്ന ചിത്രത്തിലാണ് പ്രിയ ഗില്‍ അവസാനമായി അഭിനയിച്ചത്. പിന്നീട് താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പ്രിയ എവിടെ എന്ന് ആരാധകര്‍ എപ്പോഴും ചോദിക്കാറുണ്ട്.

Priya Gill

ഒരിടയ്ക്ക് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് പ്രിയ ഗുരുദ്വാരയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയാണെന്നായിരുന്നു. ഈ വാര്‍ത്ത പക്ഷെ വ്യാജമായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പ്രിയയുടെ കരിയറിനെ ബാധിച്ചു. ഈ സമയത്താണ് പ്രിയ പൂര്‍ണമായും ലൈം ലൈറ്റില്‍ നിന്നും അകലം പാലിക്കുന്നത്. മറ്റൊരു റി്‌പ്പോര്‍ട്ട് പറയുന്നത് പ്രിയ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കുന്നതിനോടും ശരീരം കാണിക്കുന്ന വസ്ത്രം ധരിക്കുന്നതിനോടും എതിര്‍പ്പ് കാണിച്ചിരുന്നുവെന്നുമാണ്.

പിന്നാലെ താരം വിവാഹിതയാവുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയ ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ ഡെന്‍മാര്‍ക്കില്‍ സ്ഥിരതാമസമാക്കിയെന്നും സോഷ്യല്‍മീഡിയയും മറ്റ് ബോളിവുഡ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും പ്രിയ എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X