For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാൻ ഇന്ത്യൻ താരമായിട്ടും ദുൽഖർ സ്‌ക്രീനിൽ ലിപ് ലോക്ക് ചെയ്യാത്തത് എന്താണ്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

  |

  മലയാളത്തിന്റെ മിന്നും താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം കഴിവ് തെളിയിച്ചു കൊണ്ട് ദുൽഖർ ഇന്ന് മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാനും ദുൽഖറിന് ആയിട്ടുണ്ട്.

  മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയ ദുൽഖർ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദുൽഖറിന്റെ തെലുങ്ക് ചിത്രം സീതാ രാമം ഗംഭീര വിജയമായിരുന്നു. അതിന് പിന്നാലെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഛുപ്പും മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

  Also Read: 'അയ്യോ, ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാൻ പോകുന്നത്'; ആദ്യ കാഴ്ചയിൽ സത്യൻ പറഞ്ഞതോർത്ത് ഷീല

  സീതാ രാമത്തിന്റെ വിജയത്തോടെ തന്നെ പാൻ ഇന്ത്യൻ റൊമാന്റിക് ഹീറോ ആയി ദുൽഖർ വാഴ്ത്തപ്പെട്ടിരുന്നു. ഛുപ്പിലൂടെ ദുൽഖർ അത് വീണ്ടും തെളിയിക്കുകയും ചെയ്തു. ഇനി പ്രണയ വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും റൊമാന്റിക് ഹീറോ ചോക്ലേറ്റ് ബോയ് തുടങ്ങിയ വിശേഷങ്ങളോട് തനിക്ക് താല്പര്യമില്ലെന്നും നടൻ അടുത്തിടെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാധകർക്ക് ഇപ്പോഴും ദുൽഖർ പ്രണയ നായകൻ തന്നെയാണ്.

  ദുൽഖറിന്റെ വിജയ ചിത്രങ്ങളും അത് തെളിയിക്കുന്നുണ്ട്. അങ്ങനെ മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ വരെ റൊമാന്റിക് ഹീറോ ആയി തിളങ്ങി നിൽക്കുന്ന ദുൽഖറിനെ പറ്റി പുതിയൊരു ചർച്ചയും സോഷ്യൽ മീഡിയയിൽ ഉടലെടുത്തിരിക്കുകയാണ്. പാൻ ഇന്ത്യൻ താരമായി മാറിയിട്ടും ദുൽഖർ എന്തുകൊണ്ടാണ് ലിപ് ലോക്ക് രംഗങ്ങൾ ചെയ്യാത്തത് എന്നാണ് ചോദ്യം.

  Also Read: എനിക്കത് കേൾക്കണ്ട; പ്രശംസിച്ചു പറയുന്നതാകും, പക്ഷെ ആ വാക്കുകൾ എന്നെ അലോസരപ്പെടുത്താറുണ്ട്: ദുൽഖർ

  സിനിമാ ഗ്രൂപ്പുകളിലാണ് ഇത്തരമൊരു ചർച്ച ഉടലെടുത്തിരിക്കുന്നത്. സിനിമ അങ്ങനെ ഒരു രംഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും ദുൽഖർ അത് ചെയ്യുന്നില്ല. പകരം അത്തരമൊരു രംഗം വരുമ്പോൾ ക്യാമറ തലയുടെ ബാക്കിൽ പോവുകയോ പൂക്കളുടെ ഇടയിൽ പോവുകയോ ചെയ്യുന്നു എന്നാണ് ഒരു പോസ്റ്റിൽ പറയുന്നത്. അവസാന ചിത്രത്തിൽ പോലും അങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സിനിമയിൽ അത്തരം രംഗങ്ങൾ ആവശ്യമാണെങ്കിൽ പാൻ ഇന്ത്യൻ താരമായ ദുൽഖർ അത് ചെയ്യാൻ മടി കാട്ടരുത് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

  നിരവധി പേരാണ് പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഇതിനോട് പ്രതികരിക്കുന്നത്. നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. പ്രതികരണങ്ങളിൽ ധാരാളം പിന്തിരിപ്പൻ ആശയങ്ങളും കാണാം. ലിപ് ലോക്ക് ചെയ്യാൻ തയ്യാറാകാത്തത് നടന്റെ സംസ്കാരത്തെയും മൂല്യത്തെയും കാണിക്കുന്നു. അദ്ദേഹം മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനാണ് അതാണ് സംസ്കാരത്തിന്റെ കാരണം എന്നൊക്കെയാണ് പലരും പ്രതികരിക്കുന്നത്.

  Also Read: നയൻതാരയ്‌ക്ക് പെയറായി ജയറാമിനെ ആലോചിച്ചു; പക്ഷെ നടൻ നിരസിച്ചു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സിദ്ദിഖ്

  സിനിമകളിൽ ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ ആവശ്യമില്ലെന്നും പ്രണയത്തിന്റെ വൈകാരികത ഒട്ടും കുറയ്ക്കാതെ അല്ലാതെയും ചിത്രീകരിക്കാമെന്നതിന്റെ തെളിവാണ് ദുൽഖറിന്റെ രംഗങ്ങൾ എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, ഒരു നടൻ സിനിമയിൽ ചുംബന രംഗങ്ങൾ ചെയ്യുന്നില്ല എന്ന് കരുതി അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നവരെ മോശക്കാരാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

  ഒരു നടന്റെ അഭിനയം മാത്രം നോക്കിയാൽ പോരേ ലിപ് ലോക്ക് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് ചർച്ചയാക്കണമോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. നടിമാരുടെ മാത്രം ലിപ് ലോക്ക് സീനുകൾ ചർച്ചയാക്കുന്നതിൽ നിന്നും കാര്യങ്ങൾ മാറിയല്ലോ എന്ന ആശ്വാസമാണ് ചിലർ പ്രകടിപ്പിക്കുന്നത്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചർച്ച ചെയ്യുമ്പോൾ ലിംഗ ഭേദം കാണിക്കേണ്ട കാര്യമില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ താരങ്ങൾ സൈബർ ആക്രമങ്ങൾ വിധേയരാകുന്നതും ചർച്ചയാവുന്നുണ്ട്.

  Also Read: കാമുകിയാണെന്ന് കരുതി ചുംബിച്ചത് സ്വന്തം ചേട്ടനെ; സ്‌കൂളിൽ പഠിക്കുമ്പോഴുണ്ടായ അബദ്ധത്തെ കുറിച്ച് കൊച്ചു പ്രേമൻ

  അതേസമയം, ആർ ബൽകിയാണ് ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. സെപ്റ്റംബർ 23ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് ഏഴ് കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

  Read more about: dulquer salmaan
  English summary
  Why Dulquer Salmaan Not Doing Lip Lock Scenes In Movies, Social Media Discussion Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X