അവരുടെ കഷ്ടപ്പാട് നേരില്‍ കണ്ടു; എന്തുകൊണ്ട് സൂപ്പര്‍ താരം ആയില്ലെന്ന് മുകേഷ്‌

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. 300 സിനിമകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മുകേഷ്. ഗോഡ്ഫാദര്‍, റാംജു റാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങി മലയാളത്തിലെ വന്‍ വിജയങ്ങളായി മാറിയ സിനിമകളിലൂടെയാണ് മുകേഷ് മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. അതേസമയം, ചരിത്ര വിജയങ്ങളിലെ നായകനാകുമ്പോഴും സൂപ്പര്‍ താരം ആകാന്‍ സാധിക്കാത്ത നടനാണ് മുകേഷ്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് സൂപ്പര്‍ താരമായില്ലെന്ന് വ്യക്തമാക്കുകയാണ് മുകേഷ്.

തന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയത് ബോയിങ് ബോയിങ് ആണെന്നാണ് മുകേഷ് പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ബോയിങ് ബോയിങ്ങില്‍ മോഹന്‍ലാലിനൊപ്പം ശങ്കറിനെയാണ് തീരുമാനിച്ചിരുന്നത്. പ്രിയദര്‍ശന്റെ തീരുമാനമായിരുന്നു ഞാന്‍. ആ തീരുമാനം തെറ്റിയില്ലെന്ന് സിനിമയുടെ വിജയം തെളിയിച്ചു. അതിനുശേഷമാണ് സിനിമയാണ് എന്റെ വഴിയെന്ന് തീരുമാനിക്കുന്നതെന്ന് താരം പറയുന്നു.

Mukesh

സൂപ്പര്‍താരമാകാന്‍ ശ്രമിച്ചില്ലേ? എന്ന ചോദ്യത്തിനും പിന്നാലെ മുകേഷ് മറുപടി നല്‍കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാവുകയായിരുന്നു ലക്ഷ്യം. തമാശപ്പടങ്ങള്‍ ധാരാളം ചെയ്‌തെങ്കിലും അവയിലെല്ലാം കാമ്പുണ്ടായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാനായി. സൂപ്പര്‍ നടനാകാന്‍ കൂടുതല്‍ തയ്യാറെടുപ്പും ഒരുക്കവും ആവശ്യമാണ്. അവരുടെയൊക്കെ കഷ്ടപ്പാടുകള്‍ നേരില്‍ കാണുന്നതാണ്. അത്രയൊന്നും കഷ്ടപ്പെടാന്‍ എനിക്ക് വയ്യെന്നാണ് മുകേഷ് പറയുന്നത്.

റാംജി റാവ് സ്പീക്കിംഗ് വരുമ്പോഴാണ് സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല വിജയഘടകം എന്ന് മനസിലാക്കുന്നത്. ഞാന്‍ ഇന്നസെന്റ്, സായ്കുമാര്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓണച്ചിത്രമായാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ താരച്ചിത്രങ്ങള്‍ക്കിടയില്‍ പെട്ടു പോകാതിരിക്കാന്‍ രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തു. പിന്നീട് റിലീസ് സിനിമകള്‍ പന്‍വലിച്ച് ഈ സിനിമ ഓടിക്കേണ്ടി വന്നുവെന്നും താരം പറയുന്നു.

ഗോഡ്ഫാദര്‍ 410 ദിവസം ഓടി. വന്‍ വിജയമാണെന്നൊന്നും അന്ന് തോന്നിയില്ല. ഈ വര്‍ഷം നവംബര്‍ ആദ്യവാരം തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ ഭാഗമായി കൈരളി തീയേറ്ററില്‍ ഗോഡ്ഫാദര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 32 വര്‍ഷത്തിന് സേഷം പ്രദര്‍ശിപ്പിച്ചപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വലിയ കൂട്ടമാണ് അവിടെയുണ്ടായിരുന്നത്. തിയേറ്ററിലെത്തിയ എന്നെ അവര്‍ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. അതൊരു അനുഭവമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Mukesh

ഫിലിപ്പ്‌സ് ആണ് മുകേഷിന്റെ 300-ാമത്ത സിനിമ. പുതിയ സിനിമകളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ജയരാജ് ചിത്രം കാഥികന്‍ ആണ് 301-ാമത്തെ സിനിമ. കാഥികന്റെ വേഷമാണ്. ചെറുപ്പത്തില്‍ കണ്ടറിഞ്ഞ കല ആയതിനാല്‍ നന്നായി അഭിനയിക്കാന്‍ കഴിഞ്ഞു. കോട്ടയത്തെ ലൊക്കേഷനില്‍ രസകരമായൊരു അനുഭവമുണ്ടായി. സംബശിവന്റെ ശിഷ്യന്‍ ചിറ്റാടീശ്വരം ചന്ദ്രസേനന്റെ വേഷമാണ്. ജനുവരിയില്‍ റിലീസാകുന്ന അയ്യര്‍ കണ്ട അറേബ്യയില്‍ ഉര്‍വ്വശിയാണ് നായികയെന്നും അദ്ദേഹം പറയുന്നു.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X