For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാം റാംജി റാവൂ സ്പ്ക്കീംഗില്‍ നിന്നും പിന്മാറാനുള്ള കാരണം? വെളിപ്പെടുത്തി സിദ്ധീഖ്

  |

  മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് സിദ്ധീഖ്. മലയാളികള്‍ ഇന്നും ആവേശത്തോടെ കാണുന്ന ഒരുപാട് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധീഖ്-ലാല്‍. പിന്നീട് ഇവര്‍ പിരിഞ്ഞുവെങ്കിലും സിനിമകള്‍ ചെയ്യുന്നതിലും കയ്യടി നേടുന്നതിലും ഒരു കുറവും വരുത്തിയില്ല. സിദ്ധീഖ് മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനായി മാറുകയായിരുന്നു.

  ഗ്ലാമറസ് വേഷത്തിൽ അമല പോൾ; സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

  സിദ്ധീഖും ലാലും സംവിധാനത്തില്‍ വരവറിയിച്ച സിനിമയായിരുന്നു റാംജി റാവു സ്പീക്കിംഗ്. ചിത്രത്തിലൂടെയാണ് സായ്കുമാര്‍ അരങ്ങേറുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത ചിത്രത്തില്‍ സായ്കുമാര്‍ ചെയ്ത വേഷം ചെയ്യാനായി സിദ്ധീഖും ലാലും ആദ്യം മനസില്‍ കണ്ടിരുന്നത് ജയറാമിനെയായിരുന്നുവെന്നതാണ്. അതേക്കുറിച്ച് ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ സിദ്ധീഖ് വന്നപ്പോള്‍ ജയറാം തന്നെ ചോദിച്ചിരുന്നു.

  Jayaram

  മിമിക്രി ചെയ്തിരുന്ന കാലം തൊട്ടുള്ള പരിചയമാണ് നമ്മള്‍ തമ്മില്‍. പക്ഷെ ഒരു സിനിമ മാത്രം കൂടെ ചെയ്യാനുളള ഭാഗ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പറ്റാത്തതിന്റെ കാരണവും ഞാന്‍ തന്നെയാണ്. എന്തായാലും ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഫ്രണ്ട്‌സ്. ഫ്രണ്ട്‌സിലെ അരവിന്ദന്‍. സിദ്ധീഖ് മനസില്‍ വിചാരിച്ചത് പോലെ അരവിന്ദനെ ചെയ്യാന്‍ എനിക്ക് സാധിച്ചുവോ? എന്നായിരുന്നു ജയറാമിന്റെ ചോദ്യം. പിന്നാലെ സിദ്ധീഖ് മറുപടിയുമായി എത്തുകയായിരുന്നു.

  ജയറാമിന്റെ ഭയങ്കര രസമുള്ള കഥാപാത്രമാണ് ഫ്രണ്ട്‌സിലെ അരവിന്ദന്‍. ഹ്യൂമറും ഉണ്ട് ഒപ്പം സുഹൃത്തുക്കള്‍ വേണ്ടി നില്‍ക്കുമ്പോള്‍ അനുഭവിക്കുന്നു വേദനകളുണ്ട്. സുഹൃത്തിനും ഭാര്യയ്ക്കും ഇടയില്‍ പെട്ടുപോകുന്ന അവസ്ഥയുണ്ട്. ജയറാം അതെല്ലാം മനോഹരമായി ചെയ്തിട്ടുണ്ട്. ജയറാം പറഞ്ഞതില്‍ മറ്റൊരു സൂചനയുണ്ട്. റാംജി റാവുവിയില്‍ ആദ്യം സായ് കുമാറിന്റെ വേഷത്തില്‍ കരുതിയിരുന്നത് ജയറാമിനെയായിരുന്നു. നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നവരാണല്ലോ. എന്നായിരുന്നു സിദ്ധീഖിന്റെ മറുപടി.

  പക്ഷെ ആ സിനിമ ചെയ്യാന്‍ ജയറാമിനായില്ല. നമ്മുടെ ചില തീരുമാനങ്ങള്‍ തെറ്റായിപ്പോകുമ്പോള്‍ ആര്‍ക്കായാലും വിഷമമുണ്ടാകും. സായ് കുമാറിന് പകരം ജയറാം ആയിരുന്നുവെങ്കിലും സിനിമ ഇങ്ങനെ തന്നെയായിരിക്കും. പക്ഷെ സായ് കുമാര്‍ എന്നൊരു നടന്‍ മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന മഹാനായ നടന്റെ പിന്‍തലമുറക്കാരന്‍ മലയാള സിനിമയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാകും ദൈവം ജയറാമിനെ കൊണ്ട് നോ പറയിച്ചത്. എന്നും സിദ്ധീഖ് പറയുന്നു.

  പിന്നാലെ എന്തുകൊണ്ടാണ് ജയറാം പിന്മാറിയതെന്ന ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനും സിദ്ധീഖ് മറുപടി നല്‍കുന്നുണ്ട്. എനിക്ക് തോന്നുന്നത് ജയറാമിനോട് ഞങ്ങളോടുള്ള വിശ്വാസക്കുറവാകാം. കാരണം ജയറാം അപ്പോള്‍ കരിയര്‍ തുടങ്ങിയതേയുള്ളൂ. അപരനൊക്കെ ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അനുഭവ സമ്പത്തുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യുന്നതാകും സേഫ് എന്ന് തോന്നിയിട്ടുണ്ടാകും. നമ്മള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

  1989 ലായിരുന്നു റാംജി റാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്. സിദ്ധീഖും ലാലും അരങ്ങേറിയ സിനിമയുടെ നിര്‍മ്മാണം ഫാസിലും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ഔസേപ്പച്ചന്‍ വാളക്കുഴിയും ചേര്‍ന്നായിരുന്നു. സായ്കുമാറും രേഖയും അരങ്ങേറിയ സിനിമയില്‍ മുകേഷും ഇന്നസെന്റും വിജയരാഘവനുമായിരുന്നു മറ്റ പ്രധാന വേഷങ്ങളിലെത്തിയത്. ഈ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയില്‍ ഹേര ഫേരി എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു റീമേക്ക് ഒരുക്കിയത്.

  ഒരു നോ കാരണം മമ്മൂക്കയ്ക്ക് നഷ്ടപ്പെട്ട മെഗാഹിറ്റുകൾ

  Kurup movie in 50 crore club on its fifth day | FilmiBeat Malayalam

  1995 ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിംഗ് ഈ സിനിമയുടെ രണ്ടാം ഭാഗമാണ്. മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന പേരില്‍ മൂന്നാം ഭാഗവും പുറത്തിറങ്ങിയിരുന്നു. പക്ഷെ മൂന്നാം ഭാഗത്തിന് വിജയം ആവര്‍ത്തിക്കാനായില്ല. 1993ല്‍ സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ട് പിരിയുകയായിരുന്നു. സിദ്ധീഖായിരുന്നു ഫ്രണ്ട്‌സ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ നിര്‍മ്മാണം ലാല്‍ ആയിരുന്നു. 2016ല്‍ കിങ് ലയറിലൂടെ ഇരുവരും വീണ്ടും ഒരുമിച്ച് തിരക്കഥയെഴുതുകയും ചെയ്തു.

  Read more about: jayaram siddique lal
  English summary
  Why Jayaram Refused Ramji Rao Speaking Reveals Director Siddique
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X