അമ്മയുടെ ജീവിതമാണ്, അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ; രേണുവിന്റെ രണ്ടാം വിവാഹത്തെപ്പറ്റി കിച്ചു

മലയാളികള്‍ക്ക് സുപരിചിതനും പ്രിയങ്കരനുമായിരുന്നു കൊല്ലം സുധി. കോമഡി ഷോകളിലൂടെ താരമായി മാറിയ കൊല്ലം സുധി സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച കലാകാരനാണ്. സ്റ്റാര്‍ മാജിക്കിലൂടെയാണ് കൊല്ലം സുധിയുടേയും കുടുംബത്തിന്റേയും ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അടുത്തറിയുന്നത്.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കാലം കൊല്ലം സുധിയുടെ ജീവിത യാത്രയ്ക്ക് വിരാമമിടുകയായിരുന്നു. പോയ വര്‍ഷം നടന്നൊരു വാഹനാപകടത്തിലാണ് കൊല്ലം സുധി മരണപ്പെടുന്നത്. പിന്നാലെ സുധിയുടെ ഭാര്യ രേണുവിന്റേയും മക്കളുടേയും ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തുടര്‍ന്ന് സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായ വീടിന്റെ നിര്‍മ്മാണത്തിനും മറ്റും സഹായം നല്‍കി പലരും രംഗത്തെത്തി.

Kollam Sudhi

ഇതിനിടെ സുധിയുടെ ഭാര്യയായ രേണു വീണ്ടും വിവാഹിതയാകാന്‍ പോവുകയാണെന്ന വാര്‍ത്തകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയാണ് രേണു. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്.

ഒരു വര്‍ഷം കഴിയും മുമ്പേ താന്‍ മറ്റൊരു വിവാഹം കഴിക്കുമെന്നും കിച്ചുവിനെ അടിച്ചിറക്കുമെന്നും പലരും പറയുന്നത് കേട്ടിരുന്നു. എന്നാല്‍ തനിക്ക് പറയാനുള്ളത്, മരിക്കുവോളം താന്‍ കൊല്ലം സുധിയുടെ ഭാര്യയായിരിക്കുമെന്നും മറ്റൊരു വിവാഹം കഴിക്കില്ലെന്നുമാണ് രേണു പറയുന്നത്. അത് താനെടുത്ത ഉറച്ച തീരുമാനമെന്നും അങ്ങനൊരു തീരുമാനം എടുക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും പക്ഷെ അതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രേണു പറഞ്ഞു.

അതേസമയം, കുടുംബത്തില്‍ ഉള്ള ഒരാളും എന്നെ വിവാഹത്തിന് നിര്ബന്ധിക്കാറില്ലെന്നും രേണു വ്യക്തമാക്കി. എന്നാല്‍ നീ ചെറുപ്പം ആണ്. നല്ല ആലോചന വന്നാല്‍ സ്വീരിക്കണമെന്ന് കൂട്ടുകാരും മറ്റും പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ ഉറച്ച തീരുമാനം തന്നെ എടുത്തിരുന്നു എനിക്ക് ഇനി ഒരു വിവാഹം ഉണ്ടാകില്ല. സുധിച്ചേട്ടന് ഒരു പകരക്കാരന്‍ ഉണ്ടാകില്ല. താനിത് ഇപ്പോള്‍ പരസ്യമായി പറയുകയാണെന്നും രേണു പറയുന്നുണ്ട്. പിന്നാലെ കിച്ചുവും പ്രതികരിക്കുന്നുണ്ട്.

എനിക്ക് പ്രത്യേകിച്ചും ഒന്നും പറയാനില്ല. അമ്മയുടെ ജീവിതമാണ്. അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ. അമ്മയുടെ ഇഷ്ടം ആണ് അത് അങ്ങനെ തന്നെ നിക്കട്ടെ. നമ്മള്‍ നല്ല ഹാപ്പി ആയിരിക്കുന്നു എന്നാണ് കിച്ചു പറയുന്നത്. സുധിയുടെ സ്വപ്‌നമായ വീടിന്റെ പണി നടക്കുകയാണ്. അതേക്കുറിച്ചും രേണു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സുധിച്ചേട്ടന്റെ സ്വപ്‌നം പൂവണിയുകയാണെന്നാണ് രേണു പറയുന്നത്.

Kollam Sudhi

വീടിന്റെ വയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. നാലുമാസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാകും എന്നാണ് കരുതുന്നതെന്നും രേണു പറഞ്ഞു. അതേസമയം, സുധി ചേട്ടന്റെ സാന്നിധ്യം ഇല്ലാത്ത വീട് ശൂന്യമായിരിക്കുമെന്നും രേണു പറയുന്നു. ആത്മാവില്‍ സത്യം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍ അതുകൊണ്ടുതന്നെ അന്ന് സുധിച്ചേട്ടന്റെ ആത്മാവിന് മോക്ഷം കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതും വിശ്വസിക്കുന്നതുമെന്നും രേണു പറയുന്നുണ്ട്.

അഭിമുഖത്തില്‍ അവതാരകയായ ലക്ഷ്മി നക്ഷത്രയെ കുറിച്ചും സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രേണുവിനും മക്കള്‍ക്കുമൊപ്പമുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ ഇത് വ്യൂവേഴ്‌സിനെ ഉണ്ടാക്കാന്‍ വേണ്ടി ചെയ്താണെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. ചിന്നു എന്നും ഞങ്ങള്‍ക്ക് സഹോദരിയാണ്. ഏട്ടന്‍ പോയ അന്ന് മുതല്‍ ഇന്നുവരെ ഞങ്ങള്‍ക്ക് ഒരുപോലെ സ്‌നേഹവും സഹായങ്ങളും ചിന്നു ചെയ്യാറുണ്ട്. ആ സ്‌നേഹയും കരുതലും ഒരിക്കലും ഡ്രാമ അല്ല എന്നാണ് രേണു പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X