സെല്‍ഫിയെടുക്കാന്‍ വിമാനം കയറി വന്ന ആരാധകര്‍; റഷ്യന്‍ അനുഭവം പങ്കുവച്ച് പ്രിയ വാര്യര്‍

പ്രിയ വാര്യര്‍ എന്ന പേര് അറിയാത്ത മലയാളികളോ ഇന്ത്യക്കാരോ ഇന്നുണ്ടാകില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ താരമായി മാറുകയായിരുന്നു പ്രിയ വാര്യര്‍. നാഷണല്‍ ക്രഷ് എന്ന് സോഷ്യല്‍ മീഡിയ വിൡക്കുന്ന പ്രിയ വാര്യര്‍ അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടും ആരാധകരുള്ള താരമാണ്. ഇപ്പോഴിതാ തന്റെ ആരാധകരെക്കുറിച്ച് പ്രിയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

തന്നെ കാണാനായി ഫ്‌ളൈറ്റ് പിടിച്ച് വന്നവരെക്കുറിച്ചാണ് പ്രിയ വാര്യര്‍ മനസ് തുറന്നിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മയാണ് അത്. ഒരേ സമയം സന്തോഷവും ചമ്മലും തന്റെ മുഖത്ത് വന്നെന്നും പ്രിയ പറയുന്നു. ജിഞ്ചര്‍ മിഡീയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. റഷ്യയില്‍ പോയപ്പോഴുണ്ടായ അനുഭവവമാണ് പ്രിയ പങ്കുവച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Priya Varrier

താന്‍ റഷ്യയിലുണ്ടെന്ന് അറിഞ്ഞ് നാല് ആരാധകര്‍ തന്നെ തേടി എത്തുകയായിരുന്നു. എന്നാല്‍ മൂന്ന് ദിവസം അന്വേഷിച്ചിട്ടും അവര്‍ക്ക് തന്നെ കണ്ടെത്താനായില്ല. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും താന്‍ സെന്റ് പീറ്റേഴ്‌സിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ മോസ്‌കോയില്‍ നിന്നും അവര്‍ വിമാനത്തില്‍ തന്നെ തേടിയെത്തി. തന്റെ ഒപ്പം നിന്ന് ഫോട്ടോയെടുത്താണ് അവര്‍ മടങ്ങിയതെന്നും പ്രിയ പറയുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുകയും ഫോട്ടോ എടുക്കാന്‍ വരുകയും ഒക്കെ ചെയ്യുമ്പോള്‍ തനിക്ക് ചമ്മലാണന്നും സുഹൃത്തുക്കള്‍ തന്നെ കളിയാക്കുമെന്നും പ്രിയ പറയുന്നുണ്ട്. ഒരിക്കല്‍ താന്‍ മസ്‌കറ്റില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥനായ അറബി തന്നെ ചെക്കിംഗുകളൊന്നുമില്ലാതെ കടത്തി വിട്ടുവെന്നും പ്രിയ പറയുന്നുണ്ട്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ അരങ്ങേറുന്നത്. ചിത്രത്തിലെ പാട്ട് ലോക ശ്രദ്ധ നേടിയതോടെയാണ് പ്രിയയും താരമായി മാറുന്നത്. പിന്നീട് കന്നഡയിലും ഹിന്ദിയിലും പ്രിയ അഭിനയിച്ചു. കൊള്ളയാണ് പ്രിയയുടെ പുതിയ സിനിമ. ഗായികയായും പ്രിയ വാര്യര്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Read more about: priya prakash varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X