For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും, പക്ഷെ നാല് പെണ്മക്കളേയും നക്ഷത്രങ്ങളാക്കാൻ എല്ലാവർക്കും കഴിയില്ല'

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സമൂഹ മാധ്യമങ്ങളിൽ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ആറു പേരും ഇന്ന് സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. കുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും ഇവർ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

  നല്ല ഭാര്യയും, മികച്ച അമ്മയും അതിലുപരി ശക്തായ സ്ത്രീയുമായ സിന്ധു തന്നെയാണ് ആ കുടുംബത്തിന്റെ നെടുംതൂൺ. നാലു പെൺമക്കളേയും കുടുംബത്തേയും മനോഹരമായിട്ടാണ് സിന്ധു മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്നലെ ആ അമ്മയുടെ പിറന്നാളായിരുന്നു. 51-ാം ജന്മദിനം ആഘോഷിച്ച സിന്ധുവിനെ കുറിച്ച് എഴുത്തുകാരിയായ അഞ്ജു പാർവതി പങ്കുവച്ച ഒരു കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

  Also Read: ഗോഡ്‌ഫാദറിൽ നിന്ന് സൂപ്പർതാരം പിന്മാറിയപ്പോൾ വന്നതാണ് കനക; ആളെ കണ്ടപ്പോൾ ടെൻഷനായി, കാരണം!: സിദ്ദിഖ് പറയുന്നു

  പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും പക്ഷെ നാല് പെണ്മക്കളെ നക്ഷത്രങ്ങളാക്കി മാറ്റാൻ എല്ലാവർക്കും കഴിയില്ല. അവിടെയാണ് സിന്ധു എന്ന അമ്മയുടെ വിജയം എന്നാണ് അഞ്ജു കുറിച്ചിരിക്കുന്നത്. അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.

  'പൂത്തിരി പോലെ ചിരിച്ചു നില്ക്കുന്ന ഈ സുന്ദരമായ കുടുംബചിത്രത്തിലെ നെടുംതൂണായ സ്ത്രീയുടെ ജന്മദിനമാണ് ഇന്ന്. ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നുവെന്നതിന്റെയും പാട്രിയാർക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിനു മുന്നിൽ തന്റെ സിഗ്‌നേച്ചർ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാൻ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീക്ക് തോന്നുന്ന മതിപ്പ് മാത്രമാണ് ഒരിക്കൽ കൂടി ഇത് പങ്കുവയ്ക്കുന്നതിന്റെ ആധാരം,'

  'വിവാഹിതയായ സമയം മുതൽ പൊതുസമൂഹത്തിൽ നടൻ കൃഷ്ണകുമാറിന്റെ ഭാര്യയെന്ന കെയറോഫ് ടാഗിൽ അറിയപ്പെട്ട സ്ത്രീയിൽ നിന്നും പിന്നീട് അഹാനയുടെ അമ്മയെന്ന കെയറോഫ് ടാഗിൽ നിന്നും അതിനുശേഷം ഇഷാനി - ഓസി- ഹൻസു എന്നീ മക്കളുടെ കെയറോഫ് ടാഗിൽ നിന്നുമൊക്കെ ബഹുദൂരം സഞ്ചരിച്ച ശേഷം സിന്ധു കൃഷ്ണകുമാർ എന്ന ഐഡന്റിറ്റിയിൽ അവർ അറിയപ്പെടുമ്പോൾ ആ കെയ്റോഫ് ടാഗുകൾക്കെല്ലാം പറയാനുള്ളത് കുടുംബമെന്ന ഇമ്പമേറിയ വാക്കിനു അവർ കടമ കൊണ്ട് നല്കിയ വിജയത്തിന്റെ കഥകൾ മാത്രം,'

  'ഒപ്പം സിംപ്ലിസിറ്റി എന്ന വാക്ക് എളിമയ്ക്കൊപ്പം മെർജ് ചെയ്യുമ്പോൾ ഒരു കുടുംബം മൊത്തമായി ജനമനസ്സുകളിൽ താനെ ചേക്കേറും എന്ന വലിയ പാഠവും! മക്കളെ അവരവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു വളര്‍ത്തുന്നതിനോടൊപ്പം തന്നെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും സ്വയം പര്യാപ്തതയോടെ കാര്യങ്ങള്‍ നടത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ഒക്കെ പരിശീലിപ്പിച്ച ഒരമ്മയാണവർ,'

  Also Read: ഒപ്പം അഭിനയിച്ചത് ആളെ അറിയാതെ, സണ്ണിയുടെ സിനിമ കാണുന്നത് സുഹൃത്ത് പറഞ്ഞ ശേഷം: നിഷാന്ത് സാഗര്‍

  'സ്വയം സംരക്ഷിക്കാനും, പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാനും, ശബ്ദമുയര്‍ത്തേണ്ടിടത്തു ശബ്ദമുയര്‍ത്താനും, മറ്റുള്ളവരോട് മാന്യമായി പെരുമാറാനും ഒക്കെ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ വളര്‍ച്ചയുടെ പടവുകളില്‍ കൃത്യമായ സമയത്ത് നല്കിയ മെന്റർ കൂടിയാണവർ. ഭർത്താവിന്റെ രാഷ്ട്രീയം നോക്കി ട്രോളാനും അതിന്റെ പേരിൽ പെൺമക്കളെ വളഞ്ഞിട്ടപഹസിക്കാനും ഒരു കൂട്ടർ മുതിർന്നപ്പോൾ അതിനെയൊക്കെ ചങ്കൂറ്റത്തോടെ നേരിട്ട , ബോൾഡ് ആൻഡ് ബ്യുട്ടിഫുൾ സിഗ്നേച്ചർ കൊണ്ട് അപവാദങ്ങളെ അപദാനങ്ങളാക്കി മാറ്റാൻ മക്കൾക്കൊപ്പം നിലയുറപ്പിച്ച സ്ത്രീ!'

  'ലൈഫ് പാർട്ട്ണറെ കണ്ടെത്താനും വിവാഹിതയാകാനുമൊക്കെ ആർക്കും കഴിയും; പക്ഷേ ആ പങ്കാളിക്ക് കരുത്തായും കരുതലായും കൂടെ നിന്ന് കുടുംബം സ്വർഗ്ഗമാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. അവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം. പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും. പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവർക്കും കഴിയില്ല. അവിടെയാണ് സിന്ധുവെന്ന അമ്മയുടെ വിജയം,'

  'സുഹൃത്തുക്കളെ നേടാൻ ആർക്കും കഴിയും. പക്ഷേ ചൈൽഡ് ഹുഡ് ഫ്രണ്ട്സിനെയും സ്കൂൾ ഫ്രണ്ട്സിനെയും മറക്കാതെ ഈ അമ്പതൊന്നാം വയസ്സിലും അവരുടെ ലോകത്തിൽ അതേ പ്രായത്തിലുള്ള ഗേളായി മാറാൻ എല്ലാപേർക്കും ആവണമെന്നില്ല. സിംപ്ലസിറ്റി വാക്കിലൂടെ പറയാൻ ഏവർക്കും കഴിയും; പക്ഷേ ആ സിംപ്ലിസിറ്റി ജീവിതത്തിൽ പകർത്താൻ ചിലർക്കേ കഴിയൂ!'

  'ചുരുക്കത്തിൽ ഇങ്ങനെ പൂത്തിരി കത്തിച്ച പോലുള്ള ചിരി സ്വന്തമായുള്ള ഈ സ്‌ത്രീയാവാൻ എല്ലാവർക്കും കഴിയില്ലെന്നർത്ഥം. അകമേയ്ക്കും പുറമേയ്ക്കും നൂറു ശതമാനം സ്ത്രീത്വം എന്ന ഐഡന്റിറ്റി സ്വന്തമായുള്ള ഈ സ്ത്രീയോട് ആദരം; സ്നേഹം ഒപ്പം ആരാധനയും', അഞ്ജു പാർവതി പ്രഭീഷ് കുറിച്ചു.

  Read more about: krishna kumar
  English summary
  Writer Anju Parvathy's Social Media Post About Sindhu Krishnakumar On Her Birthday Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X