For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അന്ന ഒറ്റക്കരച്ചില്‍, രണ്ട് വട്ടം സിനിമ നിരസിച്ചു: ബെന്നി പി. നായരമ്പലം

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അന്ന ബെന്‍. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തന്നിലെ അഭിനയ പ്രതിഭയെ അടയാളപ്പെടുത്താനും ആരാധകരുടെ പ്രിയങ്കരിയായി മാറാനും അന്നയ്ക്ക് സാധിച്ചു. ബേബി മോളായി മലയാള സിനിമയിലേക്ക് കയറി വന്ന അന്ന അഭിനയിച്ച സിനിമകളെല്ലാം ഹിറ്റുകളായി മാറിയിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിര്‍മ്മാതാക്കള്‍ക്ക് വിശ്വാസത്തോടെ നായികയായി കാസ്റ്റ് ചെയ്യാന്‍ സാധി്കകുന്ന താരമായി വളരുകയായിരുന്നു അന്ന ബെന്‍.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  മലയാള സിനിമയിലെ മുന്‍നിര തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെന്‍. ഇപ്പോഴിതാ മകളുടെ സിനിമയിലെ അരങ്ങേറ്റത്തെക്കുറിച്ചും താന്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ മകള്‍ അഭിനയിക്കുന്നതിനെ കുറിച്ചുമെല്ലാം ബെന്നി പി നായരമ്പലം മനസ് തുറക്കുകയാണ്. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്റെ മകളായ അന്ന ബെന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നാണ് ബെന്നി പി നായരമ്പലം പറയുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ ഓഡിഷന് പോകണം എന്ന് പറഞ്ഞപ്പോള്‍ താന്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്നും ബെന്നി പറയുന്നുണ്ട്. അതേസമയം കുട്ടിക്കാലത്ത് രണ്ട് തവണ അന്നയെ തേടി അഭിനയിക്കാനുള്ള അവസരം വന്നിരുന്നു. എന്നാല്‍ രണ്ട് തവണയും അന്ന തന്നെ നിരസിക്കുകയായിരുന്നുവെന്നാണ് ബെന്നി പി നായരമ്പലം പറയുന്നത്.

  സിനിമയില്‍ അന്ന അഭിനയിക്കുമെന്ന് ഞാന്‍ മാത്രമല്ല വീട്ടില്‍ ആരും കരുതിയിരുന്നില്ല. അന്ന പോലും ചിന്തിച്ചില്ല. ലാല്‍ ജോസിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിളിച്ചു. മൂന്ന് വയസില്‍ ബാലതാരമായി അഭിനയിക്കാന്‍ രാജേട്ടന്‍ (രാജന്‍ പി ദേവ്) വിളിച്ചപ്പോള്‍ ഒറ്റ കരച്ചില്‍ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. രണ്ട് പ്രാവശ്യം അവസരം വന്നിട്ട് പോകാതിരുന്നയാല്‍ ഒരു സുപ്രഭാതത്തില്‍ അഭിനയിക്കണമെന്ന് പറയുകയായിരുന്നു. എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓഡിഷന് പോട്ടെ എന്ന് ചോദിച്ചപ്പോള്‍ താന്‍ നിരുത്സാഹപ്പെടുത്തിയെന്നും പക്ഷെ തലവര പോലെ എല്ലാം കയറി വരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  അച്ഛന്റെ തിരക്കഥയില്‍ അന്ന നായികയാകുമോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ സംഭവിക്കാം ചിലപ്പോള്‍ സംഭവിക്കാതിരിക്കാം, എല്ലാം ഒത്തുവരണമെന്നാണ് അദ്ദേഹം പറയുന്നത്. റിയലിസ്റ്റ്കിസിനിടയിലെ അന്നയുടെ അഭിനയയാത്ര തുടരുമെന്നും ആ യാത്ര തനിക്ക് ഏറെ സന്തോഷം തരുന്നതാണെന്നും ബെന്നി പി നായരമ്പലം പറയുന്നു. നേരത്തെ അച്ഛനും മകളും സാറാസ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ അന്നയുടെ അച്ഛനായി തന്നെയാണ് ബെന്നി പി നായരമ്പരലം അഭിനയിച്ചത്. ഇനി അച്ഛന്റെ തിരക്കഥയില്‍ മകള്‍ അഭിനയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു അന്നയുടെ അരങ്ങേറ്റ സിനിമ. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രത്തിലെ അന്നയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബേബിമോള്‍ എന്ന കഥാാപാത്രം അനായാസം ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഹെലന്‍ ആയിരുന്നു അടുത്ത ചിത്രം. അന്ന ടൈറ്റില്‍ റോളിലെത്തിയ സിനിമയും ഹിറ്റായി മാറി. ഹെലന്റെ മറ്റ് ഭാഷാ റീമേക്കുകള്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്.

  Also Read: ഐശ്വര്യ റായിയ്ക്ക് മുന്‍പ് 10 മാസത്തോളം അഭിഷേക് മറ്റൊരു പ്രണയത്തിലായിരുന്നു; പ്രണയകഥ വീണ്ടും വൈറൽ

  Malayalam cinema industry's Condolences to MV Noushad | FilmiBeat Malayalam

  കപ്പേളയായിരുന്നു അന്നയുടെ മൂന്നാമത്തെ ചിത്രം. സിനിമ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് തീയേറ്റുകളില്‍ നിന്നും പിന്‍വലിച്ചുവെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിലൂടെ വന്‍ വിജയമായി മാറി. ഇതോടെ അന്നയ്ക്ക് ഹാട്രിക് ഹിറ്റ്. സാറാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രവും വന്‍ വിജമായി മാറി. ചിത്രം മുന്നോട്ട് വച്ച രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു. ആഷിഖ് അബുവിന്റെ നാരദന്‍, രഞ്ജന്‍ പ്രമോദ് ചിത്രം, വേണുവിന്റെ കാപ്പ, എംസി ജോസഫിന്റെ എന്നിട്ട് അവസാനം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. ഏറെ പ്രതീക്ഷയോടെയാണ് അന്ന ബെന്‍ എന്ന നായികയെ മലയാള സിനിമ ഉറ്റു നോക്കുന്നത്.

  Read more about: anna ben
  English summary
  Writer Benny P Nayarambalam Recalls How Anna Ben Cried When Offered A Film As A Kid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X