twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂടെയുള്ളവരെ മോശമായി സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും, ബന്ധങ്ങളുടെ വിലയറിയാം: അഭിലാഷ് പിള്ള

    |

    വ്‌ളോഗര്‍ സീക്രട്ട് ഏജന്റ് സായിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ സിനിമയായ മാളികപ്പുറത്തെക്കുറിച്ച് സീക്രട്ട് ഏജന്റ് നടത്തിയ പരാമര്‍ശത്തില്‍ കുപിതനായ നടന്‍ വ്‌ളോഗറെ അസഭ്യം പറയുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. സംഭവത്തില്‍ പിന്നീട് വിശദീകരണവുമായി ഉണ്ണി മുകുന്ദനും രംഗത്തെത്തിയിട്ടുണ്ട്.

    Also Read: ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്‍Also Read: ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്‍

    ഈ സംഭവത്തില്‍ ഇപ്പോഴിതാ ഉണ്ണി മുകുന്ദന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു തിരക്കഥാകൃത്തിന്റെ പ്രതികരണം. ഇത് ഒരു മോശം സിനിമ ആക്കാന്‍ കുറച്ചു ആളുകള്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം എന്നാണ് അദ്ദേഹം പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

    മാളികപ്പുറം

    സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയില്‍ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്, ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാല്‍ ആരായാലും പ്രതികരിച്ചു പോകും, ഇത്രയും കുടുംബങ്ങള്‍ തിയേറ്ററില്‍ എത്തുന്ന അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ കാണാന്‍ കുടുംബങ്ങള്‍ ഒന്നായി തീയേറ്ററില്‍ വരാന്‍ മാളികപ്പുറം കാരണമായി, ഇത് ഒരു മോശം സിനിമ ആക്കാന്‍ കുറച്ചു ആളുകള്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം.

    Also Read: വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്‍ത്തകളെപ്പറ്റി ചന്ദ്രAlso Read: വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്‍ത്തകളെപ്പറ്റി ചന്ദ്ര

    പൊട്ടി മുളച്ചതല്ല

    ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഒരു ദിവസം മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല, അയാളുടെ വര്‍ഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് ഇന്നത്തെ ഈ താര പദവി, കുറച്ചു നാളായി ഉണ്ണിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാന്‍ ഉണ്ണി എന്താണ് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാവുന്ന ഒരാള്‍ ആ ഉറപ്പില്‍ ഞാന്‍ പറയുന്നു കൂടെയുള്ളവരെ മോശമായി ആരേലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും അത് മനുഷ്യസഹചമാണ് കാരണം അയാള്‍ക്ക് ബന്ധങ്ങളുടെ വിലയറിയാം.

    ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല

    ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും കാരണം സിനിമയില്‍ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാന്‍ അറിയൂ ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല.
    സിനിമ മേഖലക്ക് തന്നെ ഒരു മാറ്റാം കൊണ്ടുവരാന്‍ മാളികപ്പുറം സിനിമക്ക് കഴിഞ്ഞു എന്നതിന്റെ തെളിവ് ആണ് 28 ദിവസമായിത്തും തിയേറ്ററില്‍ കാണുന്ന ജനത്തിരക്ക് .ഉണ്ണിയോടും ഈ സിനിമയുടെ വിജയത്തിനോടും ഇത്രക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു അത് ഇനി നശിപ്പിക്കാന്‍ ശ്രമിച്ചു സമയം കളയണ്ട എന്ന് പറഞ്ഞാണ് അഭിലാഷ് പിള്ള കുറിപ്പ് നിര്‍ത്തുന്നത്.

     മാപ്പ്

    അതേസമയം സീക്രട്ട് ഏജന്റിനെ താന്‍ പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞതായി ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്. വീട്ടുകാരെക്കുറിച്ച് പറഞ്ഞതോടെയാണ് താന്‍ വൈകാരികമായി സംസാരിച്ചതെന്നാണ് താരം പറയുന്നത്. സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ '' ഫ്രീഡം ഓഫ് സ്പീച്ച് ' എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുതെന്നാണ് ഉണ്ണി മുകുന്ദന്‍ പറയന്നത്.

    സിനിമയില്‍ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്. ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാന്‍ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേല്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം എന്നും താരം പറയുന്നുണ്ട്. സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.

    Read more about: unni mukundan
    English summary
    Writer Of Malikapuram Comes In Support Of Unni Mukundan As His Call With Vlogger Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X