ജീവിതത്തില്‍ അമ്മ വേഷത്തിലേക്ക്...; ഈ വര്‍ഷം അമ്മയായ താരസുന്ദരിമാര്‍
തങ്ങളുടെ കഴിവിനും അധ്വാനത്തിനുമെല്ലാം താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ് ആരാധകരുടെ സ്‌നേഹം. താരങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ ആഘോഷിക്കാനും സങ്കടങ്ങളില്‍ കൂടെ നില്‍ക്കാനും ആരാധകരും എത്തും. താരങ്ങളുടെ ജീവിതത്തിലെ ആഘോഷങ്ങളെ അതിലും വലിയ ആഘോഷമാക്കി മാറ്റുന്ന ആരാധരെ കണ്ടിട്ടുണ്ട്. അതെല്ലാം താര ജീവിതത്തിന്റെ ഭാഗമാണ്.
താരങ്ങളുടെ വിവാഹവും കുട്ടികളുടെ ജനനവുമെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. താരങ്ങളുടെ മക്കളെ കാണാനായി ആരാധകര്‍ കാണിക്കുന്ന ആവേശവും ആകാംഷയുമെല്ലാം താര ജീവിതത്തിന്റെ ഭാഗമാണ്. പോയ വര്‍ഷവും ചില താരങ്ങള്‍ അമ്മയായി മാറിയിരുന്നു. അവര്‍ ആരെല്ലാമെന്ന് നോക്കാം.

രാധിക ആപ്‌തെ
തന്റെ സ്വകാര്യ ജീവിതം എന്നും സ്വകാര്യമായി വെക്കുന്ന താരമാണ് രാധിക ആപ്‌തെ. രാധിക വിവാഹിതയാണെന്ന കാര്യം പോലും ഈയ്യടുത്താണ് പലരും തിരിച്ചറിഞ്ഞത്. രാധിക ഗര്‍ഭിണിയായതും ആരാധകര്‍ അറിഞ്ഞിരുന്നില്ല. ഈയ്യടുത്ത് താരം ഒരു പരിപാടിയില്‍ നിറവയറുമായി വന്നതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ഡിസംബര്‍ 15 നാണ് രാധിക ആപ്‌തെയ്ക്കും ഭര്‍ത്താവ് ബെനെഡിക്ട് ടെയ്‌ലറിനും കുഞ്ഞ് പിറന്നത്. പിന്നാലെ രാധിക പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു.
ദീപിക പദുക്കോണ്‍
ഇക്കെല്ലാം ആരാധകര്‍ കാത്തിരുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ദീപികയുടെ പ്രസവം. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ദീപികയും രണ്‍വീര്‍ സിംഗും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടിരുന്നു. ഓണ്‍ സ്‌ക്രീനിലേത് പോലെ ഓഫ് സ്‌ക്രീനിലേയും ഇരുവരുടേയും പ്രണയ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സെപ്തംബര്‍ എട്ടിനായിരുന്നു ദീപിക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദുവ എന്നാണ് മകള്‍ക്ക് ദീപികയും രണ്‍വീറും പേരിട്ടിരിക്കുന്നത്.
അനുഷ്‌ക ശര്‍മ
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു അനുഷ്‌ക ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. പിന്നാലെ അഭിനയത്തിലേക്ക് തിരികെ വരാനിരിക്കെയാണ് താരം വീണ്ടും ഗര്‍ഭിണിയാകുന്നത്. ഈ വര്‍ഷം ആദ്യം, ഫെബ്രുവരി 15 നാണ് അനുഷ്‌കയുടേയും വിരാടിന്റേയും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ലണ്ടനില്‍ വച്ചായിരുന്നു അനുഷ്‌കയുടെ പ്രസവം. അകായ് എന്നാണ് മകന് അനുഷ്‌കയും വിരാടും പേരിട്ടിരിക്കുന്നത്.
യാമി ഗൗതം
മലയാളത്തിലും അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടിയാണ് യാമി ഗൗതം. സംവിധായകന്‍ ആദിത്യ ധര്‍ ആണ് യാമിയുടെ ഭര്‍ത്താവ്. തന്റെ കരിയറിന്റെ പീക്കിലാണ് യാമി വിവാഹിതയാകുന്നത്. മെയ് 10 നായിരുന്നു യാമി അമ്മയായത്. തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് വേദാവിദ് എന്നാണ് യാമിയും ആദിത്യയും പേരിട്ടിരിക്കുന്നത്.

റിച്ച ഛദ്ദ
സമാന്തര സിനിമകളിലൂടെ താരമായി മാറിയ നടിയാണ് റിച്ച ഛദ്ദ. പിന്നീട് ബോളിവുഡിന്റെ മുന്‍നിരയിലും കയ്യടി നേടുകയായിരുന്നു. നടന്‍ അലി ഫസല്‍ ആണ് റിച്ചയുടെ ഭര്‍ത്താവ്. ഇരുവരും 2022 ലാണ് വിവാഹം കഴിക്കുന്നത്. ഈ വര്‍ഷം ജൂലൈയിലാണ് റിച്ചയ്ക്കും അലി ഫസലിനും പെണ്‍കുഞ്ഞ് പിറന്നത്. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും റിച്ച സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അമല പോള്‍
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് അമല പോള്‍. പോയ വര്‍ഷമായിരുന്നു അമല ജഗത് ദേശായിയെ വിവാഹം കഴിക്കുന്നത്. പിന്നാലെ ജൂണ്‍ 11 ന് അമല തന്റെ മകന് ജന്മം നല്‍കി. ഗര്‍ഭിണിയായിരിക്കുമ്പോഴും സിനിമ പ്രൊമോഷന്‍ പരിപാടികളിലും മറ്റും സജീവമായി തന്നെ എത്തിയിരുന്നു അമല പോള്‍.


Click it and Unblock the Notifications