സീരീസില്‍ അഭിനയിക്കാന്‍ പേടിയാണ്, പ്രതീക്ഷ പോലെയല്ല വന്നത്; അഭിനയിച്ചത് വീട്ടുകാര്‍ അറിയാതെ
വെബ് സീരീസിലൂടെ ശ്രദ്ധ നേടിയാണ് താരമാണ് അഞ്ജന മോഹന്‍. തന്റെ ബോള്‍ഡ് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട് അഞ്ജന. ഇപ്പോഴിതാ തന്റെ വീഡിയോ വൈറലായതിനെക്കുറിച്ചും സീരീസിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അഞ്ജന. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജന മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഇത്രയും വൈറലാകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. പിറ്റേദിവസം ആ വീഡിയോയുടെ ലിങ്ക് ഒരുപാട് പേര്‍ അയച്ചു തന്നു. ക്ലീവേജ് കാണുന്നൊരു ഡ്രസ് ആയിരുന്നു അതില്‍ ഇട്ടിരുന്നത്. കാഷ്വല്‍ ആയിട്ടുള്ളതാണ്. കുറേ ആളുകള്‍ അതിനെ നെഗറ്റീവായാണ് എടുത്തത്. പോസിറ്റീവായും എടുത്തവരുണ്ടെന്നാണ് അഞ്ജന പറയുന്നത്. നല്ല വൈറലായി ആ വീഡിയോയെന്നും ഒരുപാട് കമന്റുകളും വന്നുവെന്നും താരം പറയുന്നു.

എന്നാല്‍ അഭിമുഖങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അഞ്ജന. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. എല്ലാവരും കരുതിയത് താന്‍ റിവ്യു പറയാന്‍ വേണ്ടി മാത്രം പോകുന്നതാണെന്നാണ്. എന്റെ സുഹൃത്തുകള്‍ അഭിനയിച്ച സിനിമകള്‍ ആയതു കൊണ്ട് പോയതാണ്. അല്ലാതെ റിവ്യു പറയാന്‍ വേണ്ടി പോയതല്ല. അതോടെ ഇനി എന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ മാത്രമേ ഫസ്റ്റ് ഷോയ്ക്ക് പോവുകയുള്ളൂവെന്നും അഞ്ജന പറയുന്നുണ്ട്.
ആറാട്ട് അണ്ണി എന്നൊക്കെ കുറേ ആളുകള്‍ വിളിച്ചു. ആ പേര് തനിക്ക് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്. പുതിയ സിനിമയായ കൊറോണ പേപ്പേഴ്‌സിലും അഞ്ജനയുണ്ട്. സിനിമയില്‍ അഭിനയിക്കുക ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സുഹൃത്തുക്കള്‍ വഴിയാണ് ചിത്രത്തിലേക്ക് എത്തിയതെന്നും താരം പറയുന്നു. പ്രിയദര്‍ശന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് ചെറിയ പ്രായത്തിലെ ആഗ്രഹമായിരുന്നുവെന്നും താരം പറയുന്നു.
ചെറിയ സീന്‍ ആണെങ്കില്‍ പോലും പ്രിയദര്‍ശന്റെ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഞ്ജന ഹാപ്പിയാണ്. തന്റെ വെബ് സീരീസിനെക്കുറിച്ചും അഞ്ജന മനസ് തുറക്കുന്നുണ്ട്. തനിക്ക് ബോള്‍ഡ് സീന്‍സ് ചെയ്യാന്‍ ഇഷ്ടമാണ്. ഫിഫ്റ്റി ഷെയ്ഡ്‌സും പ്രിറ്റീ ഗേളുമൊക്കെ തനിക്ക് ഇഷ്ടമാണ്. അത്തരം സിനിമകള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ സമൂഹം എന്ത് പറയും എന്ന പേടിയായതിനാലാണ് ചെയ്യാതിരുന്നത്.
ബോള്‍ഡ് സീന്‍ ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ആ സീരീസ് ചെയ്തത്. എന്നാല്‍ താന്‍ പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല അത് വന്നതെന്നും താരം പറയുന്നുണ്ട്. അതേസമയം സിനിമകളില്‍ ബോള്‍ഡ് രംഗം ചെയ്യാന്‍ തനിക്ക് ഇഷ്ടമുണ്ടെന്നും താരം പറയുന്നു. ഇറങ്ങാനിരിക്കുന്നൊരു സിനിമയില്‍ താനൊരു ഇന്റിമേറ്റ് രംഗം ചെയ്തിട്ടുണ്ടെന്നും അഞ്ജന പറയുന്നുണ്ട്. സിനിമ ആയതിനാല്‍ താന്‍ അതില്‍ ഹാപ്പിയാണെന്നും നടി പറയുന്നു.
അതേസമയം സീരീസില്‍ അഭിനയിക്കാന്‍ തനിക്ക് ഇപ്പോള്‍ പേടിയാണെന്നാണ് താരം പറയുന്നത്. ഒരുപക്ഷെ ആദ്യമായി ചെയ്യുന്നവരായിരിക്കും. ചിലപ്പോള്‍ നല്ലതായിരിക്കും, ചിലപ്പോള്‍ നല്ലതായി വരില്ല. അതിനാല്‍ ഷോര്‍ട്ട് ഫിലിമിലും സീരിസും ചെയ്യാന്‍ പേടിയാണ്. അതേസമയം സിനിമയില്‍ സംവിധായകര്‍ അനുഭവസമ്പത്തുള്ളവരാണോ എന്നൊക്കെ അറിയാന്‍ സാധിക്കുമെന്നാണ് അഞ്ജന പറയുന്നത്.

നല്ലത് ആരും അംഗീകരിക്കില്ല. എന്തെങ്കിലും നെഗറ്റീവ് ചെയ്താല്‍ അത് എടുത്ത് പറയാന്‍ ഒരുപാട് പേരുണ്ടാകും. താന്‍ അഭിനയിച്ച സീരീസ് കണ്ടപ്പോള്‍ താന്‍ വിചാരിച്ചത് പോലെ വരാതെ വന്നതോടെ താന്‍ ഒരുപാട് വിഷമിച്ചുവെന്നും താരം പറയുന്നു. എന്നാല്‍ ആളുകള്‍ക്ക് തന്നെ ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതോടെ തനിക്ക് ഇപ്പോള്‍ പബ്ലിക്കില്‍ ഇറങ്ങാന്‍ ഭയമില്ലെന്നും താരം പറയുന്നു.
അതേസമയം തന്റെ സീരീസ് വന്നപ്പോള്‍ വീട്ടുകാര്‍ക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വീട്ടില്‍ പറഞ്ഞിട്ടായിരുന്നില്ല താന്‍ അഭിനയിച്ചതെന്നും താരം പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ താന്‍ ചെയ്യുന്നതൊക്കെ വീട്ടില്‍ ചര്‍ച്ച ചെയ്തിട്ടാണെന്നും ഇപ്പോള്‍ വീട്ടുകാര്‍ നല്ല പിന്തുണയാണെന്നും അഞ്ജന പറയുന്നുണ്ട്. ആളുകള്‍ തന്നെ ഇപ്പോള്‍ അക്‌സെപ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അഞ്ജന പറയുന്നത്.


Click it and Unblock the Notifications