For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഓ.. സിനിമ ഇല്ലാത്തതു കൊണ്ട് തുണിയൂരി തുടങ്ങിയല്ലേ!'; വരുന്ന മോശം കമന്റുകളോട് പ്രതികരിച്ച് നയന എൽസ

  |

  ജൂൺ, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് നയന എൽസ. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ നടി യുവാക്കളുടെ അടക്കം ശ്രദ്ധ നേടിയിട്ടുണ്ട്.

  മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് നയന. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ഏറെ വൈറലായിരുന്നു. ബോൾഡ് ലുക്കിൽ ഉള്ള ചില ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ബുള്ളിയിങ്ങും മറ്റും ഉണ്ടായിരുന്നു.

  nayana elza

  Also Read: ഞാൻ ഒറ്റയ്ക്ക്നിന്ന് അവനെ നോക്കേണ്ടി വരുമെന്ന് കരുതിയതല്ല; ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞ് ഡിംപിൾ

  ഇപ്പോഴിതാ, അതിനോടെല്ലാം പ്രതികരിക്കുകയാണ് നയന. നയന നായികയായി എത്തുന്ന ഋ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് സൈബർ ആക്രമങ്ങളോട് നടി പ്രതികരിച്ചത്. നയനയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'എല്ലാ കഥാപാത്രങ്ങളും അഭിനയിച്ചു കാണിച്ചുകൊടുക്കാനുള്ള പ്ലാറ്റ്ഫോം നമുക്കില്ല. സോഷ്യൽ മീഡിയയിൽ ആണ് നമ്മുടെ ഓരോ ലൂക്ക്‌സും ട്രൈ ചെയ്യുന്നത്. ഇപ്പോൾ ഒരു സിനിമയിൽ ഒരു മോഡേൺ ലുക്കിൽ കാസ്റ്റ് ചെയ്യാൻ വരുകയാണെങ്കിൽ ഈ കുട്ടി ഈ ലുക്കിന് ആപ്റ്റ് ആണ് എന്ന് തോന്നുന്നത് അങ്ങനെയാണ്,'

  'ഒരു പട്ടു പാവാട ഇട്ടാലോ, ദാവണി ഉടുത്താലോ അതനുസരിച്ചാണ്. ജൂൺ സിനിമ ചെയ്തു, അതിലൊക്കെ ഒരു നടൻ ബബ്ലി വേഷമായിരുന്നു. ഈ സിനിമയിലും അങ്ങനെയാണ്. എനിക്ക് വേറെ വലിയ സിനിമകൾ വന്ന സമയത്ത്, സിനിമയുടെ പേര് പറയുന്നില്ല. എന്നെ വിളിച്ചു. ഞാൻ ചെന്നു. എന്നെ കണ്ട സമയത്ത് ചീഫ് അസോസിയേറ്റ് പറഞ്ഞു, നയന ഭയങ്കര ബബ്ലിയാണ് ചെയ്യിപ്പിച്ചു നോക്കാതെ തന്നെ അങ്ങനെ പറഞ്ഞു,'

  'അപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. ചെയ്യിപ്പിച്ച് നോക്കിയിട്ട് പേർഫോം ചെയ്യാത്ത ആണെങ്കിൽ നമ്മുക്ക് മനസിലാക്കാം. ഇവർ എന്താ ഇങ്ങനെ പറയുന്നത് എന്നൊക്കെ തോന്നി. അത് മാറ്റാൻ വേണ്ടിയാണു എന്റെ ഓരോ ലൂക്കും മാറ്റി ഫോട്ടോഷൂട്ട് ചെയ്തത്,'

  'അതിനു വേണ്ടി ഞാൻ വെയ്റ്റ് കട്ട് ചെയ്തു. അങ്ങനെ കുറച്ച് ബോൾഡ് ലുക്കിൽ ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്ത് തുടങ്ങി. ഇടുമ്പോൾ ഉള്ള പ്രശ്‌നം എന്താണെന്ന് വെച്ചാൽ, ചില ആളുകൾ ചോദിക്കാൻ തുടങ്ങി, ഓ.. സിനിമ ഇല്ലാത്തത് കൊണ്ട് തുണി ഉരിഞ്ഞ് തുടങ്ങിയല്ലേ എന്ന്. കേൾക്കാൻ ഒട്ടും ആഗ്രഹിക്കാത്ത കാര്യമാണ്,'

  'എനിക്ക് വേണ്ടിയിരുന്നത് ഒരു അടുത്ത വീട്ടിലെ കുട്ടി ഇമേജ് ആണ്. പക്ഷെ എല്ലായിടത്തും നമ്മൾ ചുരിദാർ ഇട്ടുകൊണ്ടിരുന്നാൽ നമ്മുക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ല. അതിനു വേണ്ടിയാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്,'

  'കഴിഞ്ഞ ദിവസം ഒരു ബോളിവുഡ് ലുക്കിൽ സാരി ഉടുത്ത് ഫോട്ടോ ഇട്ടു. ഞാൻ രാത്രി നെറ്റ് സ്ക്രോൾ ചെയ്യുന്ന സമയത്ത് എന്നെ ടാഗ് ചെയ്തൊരു ഫോട്ടോ കണ്ടു. 'വെടി യെസ് ഓർ നോ' എന്ന് കുറിച്ചു കൊണ്ട്. അവർക്ക് എന്നെ കാണിച്ച് ഹർട്ട് ചെയ്യണം എന്നാണ്. അപ്പോൾ എന്താണ് അവർ വെള്ള സൈക്കോ ആണോ,'

  nayana elza

  Also Read: 'മറക്കാനാവാത്ത ഒരു മണിക്കൂർ, ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ പെരുമാറി'; വീട്ടിലെത്തിയ അതിഥിയെ കുറിച്ച് കൃഷ്ണ കുമാർ!

  'നമ്മളുടെ വസ്ത്രത്തിന്റെ അളവ് അനുസരിച്ചാണോ ഒരു പെൺകുട്ടിയുടെ ക്യാരക്ടർ തീരുമാനിക്കേണ്ടത്? ഇവർ പറയുന്നത് നമ്മൾ എക്സ്പോസ് ചെയ്യുന്നു എന്നാണ്. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ഈ കമന്റുകൾ ഒന്നും വരുന്നത് സ്വന്തം പ്രൊഫൈലിൽ നിന്നല്ല. അവർ ഇതൊക്കെ നമ്മൾ കണ്ടുവെന്നും ഉറപ്പാക്കുന്നുണ്ട്,'

  'മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ നിന്ന് ഇവർക്കൊക്കെ എന്ത് സന്തോഷമാണ് ലഭിക്കുന്നത്? സിനിമയിൽ ആണെന്ന് പറയുമ്പോൾ തന്നെ ശരിയല്ല എന്നാണ് പലരും ചിന്തിക്കുന്നത്. ആണുങ്ങൾ ആണെങ്കിൽ കുഴപ്പമില്ല. പെൺകുട്ടി ആണെങ്കിൽ ചീത്തയാണ്. ഇതൊന്നും കേൾക്കാൻ സുഖമുള്ള കാര്യങ്ങൾ അല്ല. ഞാൻ മാത്രം അല്ല ഇത് അനുഭവിക്കുന്നത്,'

  'നമ്മൾ ഹാപ്പി ആയിരിക്കുമ്പോൾ ഇതൊക്കെ പോട്ടെ എന്ന് വെക്കും. പക്ഷെ നമ്മുക്കുമുണ്ട് പ്രശ്നങ്ങൾ അതിന്റെ ഇടയിൽ ഇതൊക്കെ വരുമ്പോൾ നമ്മൾ ഡിപ്രസ്ഡ് ആവും. സിനിമയിൽ ആണെങ്കിൽ എന്തും പറയാമെന്ന് ഉള്ള മെന്റാലിറ്റി ഭയങ്കര മോശമല്ലേ. എന്നെ ഇവർക്ക് അറിയില്ല. പിന്നെ ഇവർ എങ്ങനെയാണു എന്നെ ജഡ്ജ് ചെയ്യുന്നത്?'

  'ചില സമയത്ത് ഇൻസ്റ്റഗ്രാമൊക്കെ ഒഴിവാക്കി പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷെ നമ്മുക്ക് നമ്മുടെ പിആർ ചെയ്തേ പറ്റൂ. ഈ ഒരു ലുക്കിൽ നിന്നാവും നമ്മുക്ക് ഒരു സിനിമ വരുക,' നയന പറഞ്ഞു.

  Read more about: actress
  English summary
  Young Actress Nayana Elza Opens Up About Cyber Bullying And Negative Comments She Facing In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X