ബ്രേക്കപ്പ് തളർത്തി! എന്റെ ജീവിതം അമ്മയുടെ പോലെ ആകരുത് എന്നുണ്ട്; ഭർത്താവ് എന്റെ ഹോം ആയിരിക്കണം: ഗ്ലാമി ഗംഗ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ആർട്ടിസ്റ്റായ ഗ്ലാമി ഗംഗ ബ്യുട്ടി കണ്ടന്റ് വ്ലോഗുകളിലൂടെയാണ് ശ്രദ്ധ നേടിയത്. ഗ്ലാമിയുടെ ബ്യൂട്ടി ടിപ്സുകൾക്കും സ്റ്റൈലിംഗ് ഐഡിയകൾക്കുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. കേരളത്തിലെ അറിയപ്പെടുന്ന ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമെല്ലാമാണ് ഇന്ന് ഗ്ലാമി ഗംഗ. അടുത്തിടെ തന്റെ ജീവിത കഥ തുറന്ന് പറഞ്ഞ് ഗംഗ വാർത്തകളിൽ നിറഞ്ഞിരുന്നു. പെണ്ണുകാണലിന് ശേഷം പ്രണയം ബ്രേക്കപ്പ് ആയതിനെ കുറിച്ചും ഗ്ലാമി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ആ ബ്രേക്കപ്പ് തന്നെ മാനസികമായി തളർത്തിയിരുന്നു എന്ന് പറയുകയാണ് ഗ്ലാമി ഗംഗ. സൈക്കോളജിസ്റ്റിന്റെ സഹായം തേടിയ ശേഷമാണ് തനിക്ക് അതിൽ നിന്ന് പുറത്തുകടക്കാനായതെന്നും താരം പറഞ്ഞു. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗ്ലാമി ഗംഗ. ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ചും താരം മനസുതുറന്നു.

Glamy Ganga

'ബ്രേക്കപ്പ് എന്നെ ഭയങ്കരമായി തളർത്തിയ സംഭവമാണ്. നമ്മൾ കരുതുന്നത് പോലെയല്ല ആളുകൾ എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ മെന്റലി തകർന്ന് പോയി. ഒരു ബസ് സ്റ്റാൻഡിൽ വെച്ചാണ് ഞാൻ ഈ സംഭവം അറിയുന്നത്. എനിക്ക് നടന്ന് ബസിലേക്ക് കയറാൻ സാധിക്കുന്നില്ലായിരുന്നു. കണ്ണൊക്കെ നിറഞ്ഞ് ഒന്നും കാണാൻ കഴിയാത്ത സാഹചര്യമായി. എനിക്ക് ചുറ്റുമുള്ളത് ഫേക്ക് ആയ മനുഷ്യരാണെന്ന് തോന്നിയ സമയത്ത് ഞാൻ ഒരു സൈക്കോളജിസ്റ്റിനെ കണ്ടു. അതിനു ശേഷമാണ് എനിക്കൊരു റിലീഫ് ആയത്,' ഗ്ലാമി പറയുന്നു.

'ആ ബന്ധം എനിക്ക് ഒരുപാട് നല്ലത് ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മനസിലാക്കിയ ഒരാൾ അല്ലെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നമുക്ക് നല്ലതല്ലെന്ന് തോന്നുന്ന കാര്യങ്ങൾ നിർത്തുന്നതാണ് നല്ലത്. എന്റെ അമ്മയുടെ ജീവിതം പോലെ ആകരുത് എന്ന പ്രർത്ഥന മാത്രമേ എനിക്കുള്ളൂ. വീട്ടിൽ ബന്ധുക്കളൊക്കെ കല്യാണ ആലോചനകൾ കൊണ്ട് വരുന്നുണ്ട്. പെൺകുട്ടി എന്നാൽ കുടുംബത്തിന് ഒരു ഭാരമാണ് എന്ന നിലയിലാണ് അവർ കാണുന്നത്. അതിനെ ആരുടെയെങ്കിലും തലയിൽ കെട്ടി വയ്ക്കണം എന്നൊക്കെയാണ് ചിന്തിക്കുന്നത്,'

Glamy Ganga

'എന്റെ അമ്മയ്ക്ക് ഞാനൊരു ഭാരമല്ല. എന്നാൽ മറ്റുള്ളവർ കാണുന്നത് ഒരു ഭാരമായിട്ടാണ്. പെൺകുട്ടിയെ കെട്ടിച്ച് വിട്ടാൽ അവർക്ക് സുരക്ഷിതത്വം കിട്ടുമെന്ന് ഒക്കെയാണ് ചിന്തയെന്ന് തോന്നുന്നു.എന്തായാലും എനിക്ക് ഇപ്പോൾ വിവാഹം കഴിക്കാൻ ഉദ്ദേശമില്ല. അവർ ഉദ്ദേശിക്കുന്നത് എന്നെ ആരുടെയെങ്കിലും കൈപിടിച്ച് ഏൽപിക്കണമെന്നാണ്. എന്നാൽ എനിക്ക് കല്യാണമെന്നാൽ അങ്ങനെയല്ല. എന്റെ ഭർത്താവ് എന്ന് പറയുന്നയാൾ എനിക്ക് എന്റെ ഹോമായിരിക്കണം,'

'എനിക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും ഓടിച്ചെല്ലാൻ സാധിക്കുന്ന, ഏറ്റവും സമാധാനം ലഭിക്കുന്ന ഒരിടം ആയിരിക്കണം ഭർത്താവ്. എനിക്ക് എന്ത് സങ്കടമുണ്ടെങ്കിലും ഒന്ന് ഓടിച്ചെന്ന് കെട്ടിപിടിച്ചാൽ എന്റെ എല്ലാ സങ്കടവും തീരുന്നൊരു വ്യക്തി ആയിരിക്കണം. അല്ലാതെ എന്റെ പ്രോബ്ലം ആയിരിക്കരുത്. അതുകൊണ്ട് അത്രയും ആലോചിച്ചിട്ട് വേണം എനിക്ക് തീരുമാനമെടുക്കാൻ. കാരണം ഇതൊരു ലോങ്ങ് ടെം കമ്മിറ്റ്മെന്റ് ആണ്. അത് പകുതിക്ക് വെച്ച് പോകാൻ എനിക്ക് താൽപര്യമില്ല. അമ്മയുടെ ഡിവോഴ്സ് എന്നെ ഒരുപാട് വിഷമിപ്പിച്ച കാര്യമാണ്,' ഗ്ലാമി ഗംഗ വ്യക്‌തമാക്കി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X