'അതൊക്കെ മാറ്റിയിരുന്നെങ്കിൽ അവൾ ഇപ്പോഴും എന്റെ കൂടെ ഉണ്ടായേനെ!'; ബ്രേക്കപ്പിനെ കുറിച്ച് മനസുതുറന്ന് കാർത്തിക്
തന്റെ പ്രണയം ബ്രേക്കപ്പിലേക്ക് പോയതിനെ കുറിച്ച് മനസുതുറക്കുകയാണ് സോഷ്യൽ മീഡിയ താരവും നടനുമായ കാർത്തിക് ശങ്കർ
സോഷ്യൽ മീഡിയയിലെ താരമാണ് കാർത്തിക് ശങ്കർ. മലയാളത്തിലെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സിലെ പ്രധാനപ്പെട്ട ഒരാളാണ് കാർത്തിക്. ഷോട്ട് ഫിലിമുകൾ വെബ് സീരീസുകൾ എന്നിവ ചെയ്താണ് കാർത്തിക് ശങ്കർ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗൺ സമയത്ത് ഉയർന്നു വന്ന താരങ്ങളിൽ ഒരാളാണ് കാർത്തിക്കും. കാർത്തികിന്റെ അച്ഛനും അമ്മയും വലിയച്ഛനുമൊക്കെ വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.
പ്രണയവും തേപ്പും ഒക്കെയാണ് കാർത്തിക്കിന്റെ വീഡിയോകളിൽ കൂടുതലായും കടന്നു വരാറുള്ളത്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ അതെല്ലാം റീച്ചിന് മാത്രമായി ചെയ്യുന്നത് ആണെന്നും തനിക്ക് ഇഷ്ടമുള്ളത് സീരിയസായ ത്രില്ലർ ഗണത്തിൽ പെടുന്നവയാണെന്നും കാർത്തിക് വ്യക്തമാക്കിയിരുന്നു.

സൗഹൃദത്തിലും പ്രണയത്തിലും തനിക്ക് സംഭവിച്ച നഷ്ടങ്ങളെ കുറിച്ചും കാർത്തിക് സംസാരിക്കുകയുണ്ടായി. സൗഹൃദത്തിൽ ചതിക്കപ്പെട്ടെന്നും പ്രണയ പരാജയമുണ്ടായെന്നുമാണ് താരം പറഞ്ഞത്. അതിന് ശേഷം പ്രണയം ഉണ്ടായിട്ടില്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ പ്രണയമുണ്ടാക്കിയ വേദനയാണെന്നുമാണ് കാർത്തിക് പറഞ്ഞത്. അത് തന്നെ മാനസികമായി തളർത്തിയെന്നും കാർത്തിക് പറഞ്ഞിരുന്നു.
ഇപ്പോഴിതാ, ബ്രേക്ക് അപ്പിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും പപറഞ്ഞിരിക്കുകയാണ് കാർത്തിക് ശങ്കർ. പ്രണയിച്ച പെൺകുട്ടി ഒരു ദിവസം പെട്ടെന്ന് വിളിച്ച് കല്യാണ ആലോചന വരുന്നുണ്ടെന്ന് പറയുകയായിരുന്നെന്നും അത് തനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നെന്നുമാണ് കാർത്തിക് ശങ്കർ പറഞ്ഞത്.
പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമാണ് തന്റേതെന്നും അതൊക്കെ മാറ്റിയിരുന്നെങ്കിൽ അവൾ തന്റെ കൂടെ ഉണ്ടാകുമായിരുന്നു എന്ന് തോന്നാറുണ്ടെന്നും കാർത്തിക് പറയുന്നു. അവതാരകയായ ധന്യ വർമയുടെ ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിലാണ് കാർത്തിക് ഇക്കാര്യങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം തുടർന്ന്.
റിഗ്രറ്റ് ഉണ്ടവുക എന്ന് പറയുന്നത് വലിയൊരു പോയ്സനണാണെന്ന് കാർത്തിക് പറയുന്നു. 'നമ്മുടെ ലൈഫിൽ കഴിഞ്ഞുപോയ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് മതി നമ്മുടെ ലൈഫിനെ മൊത്തം തിന്നു കൊണ്ട് ഇരിക്കാൻ. അത് അങ്ങനെയൊന്നും നമ്മളെ വിട്ട് പോവില്ല,' കാർത്തിക് പറഞ്ഞു.
ബ്രേക്കപ്പിനെ കുറിച്ച് കാർത്തിക് പറയുന്നത് ഇങ്ങനെയാണ്. 'അവൾക്ക് പെട്ടെന്ന് ഒരു കല്യാണ ആലോചന വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു. അത് എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് അവൾ പറഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. ഞാൻ മാറ്റണം എന്ന് പറഞ്ഞ ചിലത്. ചിലപ്പോൾ ബ്രേക്ക് അപ്പ് ആവാനായി പറഞ്ഞ വെറും കാരണങ്ങളാവാം. അതെനിക്ക് അറിയില്ല. പക്ഷെ അതിപ്പോഴും എന്റെ മനസിൽ കിടക്കുന്നുണ്ട്,' കാർത്തിക് പറഞ്ഞു.
'ഞാൻ അന്ന് ഇതൊക്കെ മാറ്റിയിരുന്നെങ്കിൽ ചിലപ്പോൾ അവൾ ഇപ്പോഴും എന്റെ കൂടെ ഉണ്ടാകുമായിരുന്നു എന്നൊക്കെ തോന്നും. അതിൽ ഏറ്റവും വലിയ കാര്യം ഞാൻ ഭയങ്കര ഷോട്ട് ടെംപെർഡ് ആണ് എന്നതാണ്. ചെറിയ കാര്യം മതി. വീട്ടിലും എല്ലാ ഇടത്തും ഈ അവസ്ഥയാണ്. അങ്ങനെ എന്റെ പേഴ്സണൽ കാര്യങ്ങളിൽ ചിലതുണ്ട്,' എന്നും കാർത്തിക് കൂട്ടിച്ചേർത്തു.

അതേപോലെ ദേഷ്യം വരുമ്പോൾ നമ്മൾ എന്തും കാണിച്ചു കൂട്ടും. നമ്മുടെ ശരീരത്തെ പോലും അപ്പോൾ മറക്കും. പക്ഷെ ആ ദേഷ്യം ഇറങ്ങി കഴിഞ്ഞാൽ പിന്നെ നമുക്ക് വല്ലാതെ കുറ്റബോധം തോന്നും. ചില നല്ല കാര്യങ്ങൾ വിട്ടു പോകുമ്പോൾ നമ്മുടെ കയ്യിൽ നിന്നും അതിൽ ഒരു എഫേർട്ടും ഇട്ടില്ലല്ലോയെന്ന് തോന്നും. അങ്ങനെയൊരു കുറ്റബോധം തന്റെ ഉള്ളിലുണ്ടെന്നും കാർത്തിക് അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, സിനിമയിലേക്കും നടനായും സംവിധായകനായും കടന്നു വരാനുള്ള ശ്രമത്തിലാണ് കാർത്തിക് ശങ്കർ. അടുത്തിടെ തെലുങ്കിൽ കാർത്തിക് ഒരു സിനിമ സംവിധാനം ചെയ്യുന്നതായി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരം അതിൽ നിന്ന് പിന്മാറിയിരുന്നു. നിർമ്മാതാക്കളുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു ഇതെന്ന് നടൻ ഇതെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications