പ്രണയവും തേപ്പുമൊക്കെ എനിക്ക് ഇഷ്ടമില്ലാത്ത മേഖലയാണ്; അതിനൊക്കെ ഞാൻ നിർബന്ധിതനായതാണ്; കാർത്തിക് ശങ്കർ
താൻ കണ്ടന്റ് ക്രിയേഷനിലേക്ക് കടന്നു വന്നതെങ്ങനെയാണെന്നും കണ്ടന്റിൽ മാറ്റങ്ങൾ വരുത്താനുണ്ടായ സാഹചര്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കാർത്തിക് ശങ്കർ
യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് കാർത്തിക് ശങ്കർ. ഷോട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയുമാണ് കാർത്തിക് ശങ്കർ ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗൺ സമയത്താണ് കാർത്തിക് സജീവമാകുന്നത്. കാർത്തികിന്റെ കുടുംബവും വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.
ഇപ്പോൾ നടനും സംവിധായകനും ഒക്കെയായി ബിഗ് സ്‌ക്രീനിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കാർത്തിക് ശങ്കർ. യൂട്യൂബ് വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും നിരവധി ആരാധകരെ സമ്പാദിച്ചിട്ടുള്ള താരമാണ് കാർത്തിക് ശങ്കർ. ഇപ്പോഴിതാ, എങ്ങനെയാണ് താൻ ഇത്തരം വീഡിയോകൾ ചെയ്യുന്നതിലേക്ക് എത്തിപ്പെട്ടതെന്ന് പറയുകയാണ് കാർത്തിക്. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'കോവിഡിനൊക്കെ മുൻപ് ടിക് ടോക് ആയിരുന്ന സമയത്ത് ചില കോമഡി വൈൻസ് പോലത്തെ സംഭവങ്ങൾ ഞാൻ ചെയ്യുമായിരുന്നു. എന്നാലും സീരീസ് എന്ന കോൺസെപ്റ്റിലേക്ക് ഒക്കെ ഞാൻ മാറുന്നത് കോവിഡിന് ശേഷമാണ്. എനിക്ക് വളരെ സീരിയസ് ആയ, ത്രില്ലർ ഗണത്തിൽ വരുന്ന ആളുകളെ കരയിക്കാൻ പോന്ന സാധനങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം,'
'അത് നമ്മൾ ചെയ്യുന്നത് രണ്ടു മാസത്തെ ഗ്യാപ്പിൽ ആയിരുന്നു. എന്നാൽ അതിന്റെ ബഡ്ജറ്റും കാര്യങ്ങളുമൊക്കെ ആയി കുറച്ച് ബുദ്ധിമുട്ട് വന്നു. പിന്നീട് ചെറിയ സീരീസ് പോലുള്ള സാധനങ്ങൾ ഇട്ടപ്പോൾ ഇതിനു കിട്ടാത്ത റീച്ച് അതിനു കിട്ടി. അങ്ങനെ അത് ചെയ്യാൻ ഞാൻ നിർബന്ധിതനായതാണ്. അല്ലാതെ ഈ പ്രണയവും, തേപ്പുമൊക്കെ എനിക്ക് ഒട്ടും താല്പര്യമില്ലാത്ത മേഖലയാണ്,'
'ആളുകൾ എത്ര നെഗറ്റീവ് പറഞ്ഞാലും ഇന്നും ആ കണ്ടന്റിനാണ് റീച്ച്. യൂട്യൂബർ എന്നൊക്കെ പറയുമ്പോൾ റീച്ചാണ് പ്രധാനം അല്ലെങ്കിൽ നമ്മളുടെ വണ്ടി ഓടില്ല,' കാർത്തിക് പറഞ്ഞു.
'ഞാൻ ആദ്യം ചെയ്തൊരു വീഡിയോക്ക് ആണ് ഏറ്റവും കൂടുതൽ വ്യൂസ് ഉള്ളത്. ഏകദേശം 30 മില്യൺ ഉണ്ട്. അതിന് ശേഷമാണു ഈ ട്രാക്കിലേക്ക് പോകാം എന്ന് ഞാൻ തീരുമാനിക്കുന്നത്. അതിനിടെയാണ് കോവിഡ്. ലോക്ഡൗൺ സമയത്ത് കുടുംബത്തിന് ചെറിയ തോതിലുള്ള സാമ്പത്തിക പ്രശ്നങ്ങളൊക്കെ വന്നിരുന്നു. അപ്പോഴാണ് ശരിക്കും ഇതിലേക്ക് ആയത്,'
'എന്റെ അച്ഛൻ സ്റ്റുഡിയോ ഫോട്ടോഗ്രാഫറാണ്. മെയിനായിട്ട് കല്യാണങ്ങളൊക്കെയാണ് നോക്കുന്നത്. അതായത് കല്യാണമൊക്കെ ഉണ്ടെങ്കിൽ മാത്രമെ നമ്മുടെ കുടുംബം മുന്നോട്ട് പോവുകയുള്ളു. പക്ഷെ ലോക്ഡൗൺ വന്നപ്പോൾ വർക്കില്ലാതായി. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് എന്റെ വീഡിയോസ് ക്ലിക്കാവുന്നത്,' കാർത്തിക് പറഞ്ഞു.
'അതുകൊണ്ട് തന്നെ ആ സംഭവത്തെ എങ്ങനെയെങ്കിലും കയറ്റിക്കൊണ്ട് വരണമെന്ന ആഗ്രഹമായിരുന്നു. പ്രതീക്ഷിക്കാതെ വന്ന സംഭവമാണല്ലോ. പ്രതീക്ഷിക്കാതെ വന്നതെന്ന് പൂർണമായി പറയാൻ സാധിക്കില്ല. എന്തെങ്കിലും ഒരു പ്രവർത്തി ചെയ്യാതെ ഒരാൾക്കും വിജയമുണ്ടാകില്ല. ചിലപ്പോൾ അതിനുവേണ്ടി അയാൾ വളരെ കുറച്ച് മാത്രമെ കഷ്ടപ്പെടുന്നുള്ളായിരിക്കും,'

'എന്റെ ആദ്യത്തെ ഷോർട്ട് ഫിലിമൊക്കെ വെച്ച് നോക്കുമ്പോൾ ആതിന്റെ ഒരു ശതമാനം എഫേർട്ട് പോലും ഈ വീഡിയോസിന് വേണ്ടി ഞാനെടുത്തിട്ടില്ല. കാരണം ചെറിയൊരു ക്യാമറയിൽ അങ്ങോട്ടും തിരിഞ്ഞ് ഇങ്ങോട്ടും തിരിഞ്ഞ്, അമ്മയോട് കുറച്ച് ഡയലോഗ് മാത്രം പറഞ്ഞാൽ മതിയായിരുന്നു. എന്റെ കഴ്ചപ്പാടാണ് ഞാൻ പറയുന്നത്. ചിലപ്പോൾ ഇത്രയും നാൾ ഞാൻ കഷ്ടപ്പെട്ടത് കൊണ്ടാവാം അങ്ങനെയൊരു വിജയം കിട്ടിയത്,'
'അവിടെ നിന്നുമാണ് എന്റെ വീഡിയോസ് ഇതുവരെ കാണാത്ത ആളുകളിലേക്ക് വരെയെത്തിയത്. അത് പോകരുത് എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. മറ്റ് കണ്ടന്റ് ചെയ്യുന്നതാണ് എനിക്ക് ഇഷ്ടമെങ്കിലും, ഇത്രയും ആളുകൾ നമ്മുടെ കണ്ടന്റ്സ് കാണുന്നു. അതുകൊണ്ട് തന്നെ അതെനിക്ക് നഷ്ടപ്പെടരുത് എന്ന് എനിക്കുണ്ടായിരുന്നു,' കാർത്തിക് ശങ്കർ പറഞ്ഞു.


Click it and Unblock the Notifications