For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെട്ടിക്കൊണ്ടുവരുന്ന പെണ്ണിന്റെ പൊന്ന് കണ്ടാണോ വീട് പണിയെടുക്കുന്നത്? മഞ്ജുവിന്റെ ഭര്‍ത്താവിനെതിരെ യൂട്യൂബർ

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചന്‍. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെ ആരംഭിച്ച് പിന്നീട് മറിമായത്തിലൂടേയും സിനിമകളിലൂടേയും ബിഗ് ബോസിലൂടെയുമൊക്കെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരം. മഞ്ജുവിനെ പോലെ തന്നെ മഞ്ജുവിന്റെ കുടുംബവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. ഭര്‍ത്താവ് സുനിച്ചനും മകന്‍ ബര്‍ണാച്ചനുമൊക്കെ മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ ആളുകളെന്ന പോലെ പരിചിതരാണ്.

  Also Read: 'എന്നെ പറ്റിച്ച് കല്യാണം കഴിച്ചതാണ്, ഇവൾ ആർട്ടിസ്റ്റാണെന്ന് അറിയില്ലായിരുന്നു'; ആലീസിനെ കുറിച്ച് സജിൻ!

  സോഷ്യല്‍ മീഡിയയിലും സജീവമാണ് മഞ്ജു. താരത്തിന്റെ യൂട്യൂബ് ചാനലും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ നിലപാടുകളും വ്യക്തമാക്കാറുണ്ട്. ബോഡി ഷെയ്മിംഗിനെക്കുറിച്ചും നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങള്‍ക്കുമൊക്കെ എതിരെ നിലപാടെടുത്ത് കയ്യടി നേടിയിട്ടുണ്ട് മഞ്ജു. മഞ്ജുവിന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും അവയെ മഞ്ജു നേരിട്ടതുമൊക്കെ ആരാധകര്‍ക്ക് അടുത്തറിയാവുന്നതാണ്.

  കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി മഞ്ജു എത്തിയിരുന്നു. തന്റെ ജീവിതത്തെക്കുറിച്ച് ഷോയില്‍ മഞ്ജു മനസ് തുറന്നിരുന്നു. എന്നും ചിരിച്ച മുഖത്തോടെ കാണാറുള്ള മഞ്ജു ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് പറഞ്ഞ് കണ്ണ് നിറയുന്നതിനും പ്രേക്ഷകര്‍ സാക്ഷികളായിരുന്നു. ഇതിനിടെ ഇപ്പോഴിതാ മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചനെതിരെയുള്ളൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പിതാവ് മരിച്ചെങ്കിലും സങ്കടമില്ല; ജെമിനി ഗണേശന്റെ വേര്‍പാടിന് ശേഷം മകളും നടിയുമായ രേഖ പറഞ്ഞതിങ്ങനെ

  യൂട്യൂബില്‍ റിയാക്ഷന്‍ വീഡിയോസ് ചെയ്യുന്നതില്‍ ശ്രദ്ധേയനായ ഖായിസ് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ ഒരു കോടി എപ്പിസോഡിനെക്കുറിച്ചാണ് വീഡിയോയില്‍ ഖായിസ് സംസാരിക്കുന്നത്. ഒരു കോടി ഷോയില്‍ മഞ്ജു പത്രോസ് വിവാഹ ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും കണ്ണീരണിയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ചാണ് ഖായിസ് സംസാരിക്കുന്നത്.

  കല്യാണത്തിന്റെ തൊട്ടടുത്ത ദിവസം വരെയും വളരെ അധികം സന്തോഷിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു താന്‍ എന്നും, കല്യാണം കഴിഞ്ഞ ആ രാത്രി മുതല്‍ താന്‍ ചെന്ന് പെട്ടത് വലിയൊരു കടബാധ്യതയുടെ നടുവിലേക്ക് ആയിരുന്നു എന്നുമാണ് മഞ്ജു ഷോയില്‍ വച്ച് പറഞ്ഞത്. സുനിച്ചന്റെ തന്റെ കടത്തെ കുറിച്ച് ആദ്യ രാത്രി തന്നെ സംസാരിച്ചിരുന്നു. അച്ഛനും അമ്മയും വര്‍ഷങ്ങളായി സ്വരുക്കൂട്ടി വച്ചിരുന്ന മാലയും കമ്മലും ഒന്നും തനിക്ക് ഒരാഴ്ച പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നും, അതെല്ലാം ഭര്‍ത്താവിന്റെ കടത്തിലേക്ക് പോയി എന്നായിരുന്നു മഞ്ജു ഒരു കോടിയില്‍ പറഞ്ഞത്.

  എന്നിട്ടും തീരാത്ത കട ബാധ്യതയായിരുന്നുവെന്നും പൈസ കൊടുക്കാനുള്ളവര്‍ വീട്ടില്‍ വരുമ്പോള്‍ എല്ലാം ടെന്‍ഷനായിരുന്നു എന്നും മഞ്ജു പറയുന്നുണ്ട്. കോളിങ് ബെല്‍ അടിച്ചാല്‍ പോലും പേടി. ഉറക്കമില്ലാത്ത രാത്രി, ആത്മഹത്യയെ കുറിച്ച് ചിന്തിച്ച നാളുകള്‍ പോലും മഞ്ജുവിന് നേരിടേണ്ടി വന്നിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. ഇതൊക്കെയാണ് വൈറലായി മാറുന്ന വീഡിയോയിലെ ചര്‍ച്ചാ വിഷയം.

  എങ്ങിനെയാണ് കടം വന്നത് എന്ന് ചോദിച്ചപ്പോള്‍, കല്യാണത്തിന് അടുപ്പിച്ച് സുനിച്ചന്‍ വീട് പുതുക്കി പണിതിരുന്നു അതാണ് കാരണമെന്നാണ് മഞ്ജു പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ച് സുനിച്ചനെ വിമര്‍ശിക്കുന്നതാണ് ഖായിസിന്റെ വീഡിയോ. കെട്ടി കൊണ്ടുവരുന്ന പെണ്ണിന്റെ പൊന്ന് കണ്ടിട്ടാണോ വീട് പണി എടുക്കുന്നത് വീഡിയോയില്‍ ചോദിക്കുന്നത്.

  മഞ്ജു മാത്രമല്ല, ഇതേ പോലെ അനുഭവമുണ്ടായ ഒരുപാട് സ്ത്രീകള്‍ ഒരു കോടി ഷോയുടെ യൂട്യൂബ് വീഡിയോയ്ക്ക് താഴെ, ഞാനും ഇതേ അനുഭവം നേരിട്ടു എന്ന് പറഞ്ഞ് വന്നിട്ടുണ്ട് എന്നാണ് യുവാവ് ചൂണ്ടിക്കാണിക്കുന്നത്. ഇത് ഒരു മഞ്ജുവിന്റെ മാത്രം പ്രശ്നമല്ല. ഇത്തരം പ്രവണ നിര്‍ത്തണം എങ്കില്‍ പെണ്‍കുട്ടികള്‍ ഫിനാന്‍ഷ്യലി സ്ട്രോങ് ആയിരിക്കണം എന്നാണ് വീഡിയോയില്‍ ഖായിസ് അഭിപ്രായപ്പെടുന്നത്.

  എന്നാല്‍ വീഡിയോ വൈറലായതോടെ ഖായിസിനെതിരേയും ചിലര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. മഞ്ജുവിന്റേയും ഭര്‍ത്താവിന്റേയും സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ലെന്നും അവരുടെ സാഹചര്യം മനസിലാക്കേണ്ടതാണെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്.

  Read more about: manju
  English summary
  Youtuber Slams Manju Sunichan's Husband As She Revealed How His Debt Put Her In Trouble
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X