അഭിനയിക്കാനറിയില്ല, ലുക്ക് മാത്രമേയുള്ളൂ! ട്രോളിന് മറുപടിയുമായി മാളവിക മോഹനന്‍
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക. സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മാളവികയുടെ മറയില്ലാത്ത വാക്കുകളും ചര്‍ച്ചയായി മാറാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാളവിക. ആസ്‌ക് മാളവികെ എന്ന ഹാഷ്ടാഗിലൂടെ ട്വിറ്ററിലൂടെയാണ് മാളവിക ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. താരത്തിന് ആശംസകളും അഭിനന്ദനുങ്ങളുമൊക്കെയായി നിരവധി പേര്‍ എത്തിയിരുന്നു. ഇതിനിടെ ഒരാള്‍ താരത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരാള്‍ മാളവികയോട് ചോദിച്ചത് കഴിവില്ലെന്നും എന്നാല്‍ ലുക്കുണ്ടെന്നുമുള്ള വിമര്‍ശനത്തെ എങ്ങനെ ഉള്‍ക്കൊള്ളുവെന്നായിരുന്നു. മാളവികയ്ക്ക് തന്നെ ഇതേക്കുറിച്ച് ബോധ്യമുണ്ടെന്നും അയാള്‍ പറയുന്നുണ്ട്. എന്നാല്‍ തന്നെ അധിക്ഷേപിക്കാനുള്ള ശ്രമത്തിനെതിരെ ചുട്ടമറുപടിയുമായി മാളവിക തിരിച്ചടിക്കുകയുംചെയ്യുന്നുണ്ട്.
'' നമ്മള്‍ക്കെല്ലാവര്‍ക്കും നിങ്ങള്‍ക്കടക്കം അറിയാം, അഭിനയത്തില്‍ നിങ്ങള്‍ വളരെ മോശമാണെന്ന്. നിങ്ങളുടെ ആരാധകര്‍ എന്ന് പറയുന്നവര്‍ നിങ്ങളുടെ ഫോട്ടോഷൂട്ടുകളുടേയും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചിത്രങ്ങളുടേയും ആരാധകര്‍ ആണ്. ഇതേക്കുറിച്ചെന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്?'' എന്നായിരുന്നു അയാളുടെ ചോദ്യം. പിന്നാലെ മാളവിക മറുപടിയുമായി എത്തുകയായിരുന്നു.
ഇതിനര്‍ത്ഥം നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ഫാനാണെന്നല്ലേ, കാരണം നിങ്ങള്‍ എന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ടല്ലോ? എന്നായിരുന്നു തന്നെ കളിയാക്കാന്‍ വന്നയാള്‍ക്ക് മാളവിക നല്‍കിയ മറുപടി. ഇതിനിടെ മറ്റൊരാള്‍ മാളവികയോട് കെജിഎഫ് താരം യാഷിനൊപ്പം അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും നിങ്ങള്‍ നല്ല ജോഡിയാണെന്നും പറഞ്ഞിരുന്നു. നൂറ് ശതമാനം ശരിയാണെന്നായിരുന്നു ഇതിന് മാളവിക നല്‍കിയ മറുപടി.
ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താരം തുറന്ന് പറയുന്നുണ്ട്. താനൊരു നടിയായി മാറിയില്ലായിരുന്നുവെങ്കില്‍ തന്റെ അച്ഛന്‍ കെയു മോഹനനെ പോലെ താനുമൊരു ഛായാഗ്രാഹകയാകുമായിരുന്നുവെന്നാണ് മാളവിക പറയുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിലൂടെയായിരുന്നു മാളവികയുടെ അരങ്ങേറ്റം. പിന്നീട് നിര്‍ണായകത്തിലെ നായികയായും കൈയ്യടി നേടി. തുടര്‍ന്ന് കന്നഡയിലും ഹിന്ദിയിലും തമിഴിലുമെല്ലാം വേഷമിടുകയായിരുന്നു. ബിയോണ്ട് ദ ക്ലൗഡ്‌സ്, പേട്ട, മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലെ നായികയാണ്. ധനുഷിന്റെ നായികയായി എത്തിയ മാരന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications