»   » സെയ്‌ഫും കരീനയും വിവാഹം ചെയ്യില്ല!!

സെയ്‌ഫും കരീനയും വിവാഹം ചെയ്യില്ല!!

Posted By:
Subscribe to Filmibeat Malayalam
saif with Kareena
പ്രണയം തുടങ്ങി ഒരുവര്‍ഷത്തോളമായിട്ടും കരീനയും സെയ്‌ഫും ഒന്നനങ്ങിയാല്‍പ്പോലും ബോളിവുഡില്‍ വാര്‍ത്തയാണ്‌. വിവാഹം അടുത്തുതന്നെ നടക്കുമെന്ന്‌ ഇരുവരും മാറിമാറി പറയാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി.

ഈയിടെയായി ഇരുവരും നല്ല രസത്തിലല്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. എല്ലാം കണ്ടും കേട്ടും എന്തു സംഭവിയ്‌ക്കുമെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്‌ ബോളിവുഡ്‌. എന്തായാലും ഒരു കാര്യം ഉറപ്പായി സെയ്‌ഫും കരീനയും അടുത്തൊന്നും വിവാഹം ചെയ്യുന്നില്ല.

പകരം ലിവ്‌ ഇന്‍ ടുഗെതര്‍... ഇതാണ്‌ രണ്ടുപേരുടെയും തീരുമാനം. ഇതിനായി ഇരുവരും തയ്യാറെടുപ്പുകളും നടത്തിത്തുടങ്ങി. ഇരുവരും ചേര്‍ന്ന്‌ മുംബൈയിലെ ബാന്ദ്രയില്‍ ഒരു ഫ്‌ളാറ്റ്‌ വാങ്ങിയിട്ടുണ്ട്‌. ഇതിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞാലുടന്‍ ഒരുമിച്ച്‌ താമസം തുടങ്ങുമെന്നാണ്‌ അറിയുന്നത്‌.

എന്നാല്‍ വിവാഹം ഉടനുണ്ടെന്നും അതിന്റെ മുന്നോടിയായിട്ടാണ്‌ ഇരുവരും ഒരുമിച്ച്‌ താമസം തുടങ്ങുന്നതെന്നും കഥകളുണ്ട്‌. ഇതെന്താ റിഹേഴ്‌സലാണോയെന്ന്‌ ചോദിക്കുന്നവരും ഇതേവരെ ഒന്നിച്ചല്ലായിരുന്നോ എന്നു ചോദിക്കുന്നവരും ബോളിവുഡില്‍ കുറവല്ല. ഈ തീരുമാനം രണ്ടുപേരും കൂടി ചെയ്യുന്ന ഒരു മണ്ടത്തരമായിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌.

അഭിപ്രായങ്ങള്‍ പലവിധത്തില്‍ പുറത്തുവരുന്നുണ്ടെങ്കിലും അടുത്തുതന്നെ രണ്ടുപേരും ഒരുമിച്ച്‌ പൊറുതി തുടങ്ങുമെന്നതില്‍ സംശയമില്ല. ഇവരുടെ ഫ്‌ളാറ്റിന്റെ അലങ്കാരങ്ങളും മറ്റും നടത്തുന്നത്‌ ട്വിങ്കിള്‍ ഖന്നയാണ്‌.

എത്രയും പെട്ടന്ന്‌ കരീനയെ വിവാഹം ചെയ്യണമെന്നാണത്രേ സെയ്‌ഫിന്റെ ആഗ്രഹം എന്നാല്‍ ഇക്കാര്യത്തില്‍ കരീന ഇതുവരെ ഒരു വ്യക്തമായ തീരുമാനം എടുത്തിട്ടില്ലത്രേ. ഉയരങ്ങളിലേയ്‌ക്ക്‌ പോകുന്ന കരിയര്‍ തന്നെയാണ്‌ ഇവിടെ കരീനയെ നിശബ്ദയാക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam