»   » സല്‍മാന്‍ കത്രീനയെ വഞ്ചിക്കുകയാണോ?

സല്‍മാന്‍ കത്രീനയെ വഞ്ചിക്കുകയാണോ?

Posted By:
Subscribe to Filmibeat Malayalam
Salman And katrina
ആദ്യപ്രണയങ്ങളൊക്കെ പൊട്ടിപ്പൊളിഞ്ഞ സല്‍മാന്‌ ഇപ്പോഴത്തെ കാമുകി കത്രീനയെന്നുവച്ചാല്‍ ജീവനാണ്‌. കത്രീനയോട്‌ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരവസരവും സല്‍മാന്‍ പാഴാക്കാറില്ല.

അതേപോലെതന്നെ കത്രീനയുണ്ടല്ലോയെന്ന്‌ കരുതി കണ്ണില്‍ വന്നു തടയുന്ന സുന്ദരിമാരെ ആരെയും സല്‍മാന്‍ വെറുതെ വിടാറുമില്ല. പല സുന്ദരിമാര്‍ക്കൊപ്പവും സല്‍മാന്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന്‌ ബോളിവുഡില്‍ ഇടക്കിടെ ഗോസിപ്പ്‌ പരക്കാറുണ്ട്‌.

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തിയ അസിനായിരുന്നു അടുത്തദിവസങ്ങളില്‍ ഗോസിപ്പ്‌ കോളത്തില്‍ സല്‍മാന്‌ കൂട്ട്‌. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത്‌ വീര്‍ എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന മിസ്‌ യൂണിവേഴ്‌സും യുകെക്കാരിയുമായ ലിസ ലസാറസുമായി സല്‍മാന്‍ വളരെ അടുപ്പത്തിലാണെന്നാണ്‌.

അനില്‍ ശര്‍മ്മ ഒരുക്കുന്ന വീറില്‍ ഒരു നൃത്തരംഗത്താണ്‌ ലിസ പ്രത്യക്ഷപ്പെടുന്നത്‌. ഡാന്‍സ്‌ പ്രാക്ടീസിനിടെ വീഴാന്‍ പോയ ലിസയെ സല്‍മാന്‍ കയറിപ്പിടിച്ച്‌ രക്ഷിച്ചുവെന്നും അരക്കെട്ട്‌ എങ്ങനെ മനോഹരമായി ചലിപ്പിക്കാമെന്ന്‌ സല്ലു അവരെ പഠിപ്പിച്ചുവെന്നും വേണ്ട അങ്ങനെ നൂറു കാര്യങ്ങളാണ്‌ പലഭാഗത്തുനിന്നായി കേള്‍ക്കുന്നത്‌.

ഈ സല്‍മാന്‍ സുന്ദരിയും ആരാധകരുടെ അരുമയുമായ കത്രീനയെ വഞ്ചിക്കുകയാണോയെന്നാണ്‌ പലരും ചോദിക്കുന്നത്‌. എന്നാല്‍ സല്‍മാനെ തെറ്റുപറയാന്‍ കഴിയില്ലെന്നും ഈ 43ാം വയസ്സില്‍ വിവാഹം കഴിക്കാമെന്ന്‌ പലതവണ സല്‍മാന്‍ പറഞ്ഞിട്ടും കത്രീന കേട്ടില്ലല്ലോയെന്നുമാണ്‌ മറ്റുചിലര്‍ പറയുന്നത്‌. കത്രീന മനസ്സുവച്ചാല്‍ മാത്രമേ സല്ലുവിനെ നിലയ്‌ക്കു നിര്‍ത്താന്‍ കഴിയൂയെന്ന്‌ ചുരുക്കം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam