»   » കത്രീനയും നമിതയും നെറ്റിലും ഹിറ്റ്‌

കത്രീനയും നമിതയും നെറ്റിലും ഹിറ്റ്‌

Posted By:
Subscribe to Filmibeat Malayalam
Katrina
നൈസര്‍ഗിക സൗന്ദര്യം കൊണ്ട്‌ ലോകമൊട്ടുക്കുമുള്ള ആരാധകരെ ആകര്‍ഷിച്ച താരമാണ്‌ കത്രീന കെയ്‌ഫ്‌. അടുത്തകാലത്തായി ഏറ്റവും സെക്‌സിയായ സ്‌ത്രീയെന്ന പദവി വരെ ഈ താരത്തിന്‌ സ്വന്തമായി. കത്രീനയുടെ ഈ പ്രശസ്‌തി ഇന്റര്‍നെറ്റിവും വര്‍ധിക്കുകയാണ്‌.

2008ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി കത്രീനയാണ്‌. കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന സാക്ഷാല്‍ ഐശ്വര്യയെ രണ്ടാം സ്ഥാനത്തേയ്‌ക്ക്‌ പിന്തള്ളിയാണ്‌ കത്രീന ഈ റക്കോര്‍ഡ്‌ സ്വന്തമാക്കിയിരിക്കുന്നത്‌.

ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ നമിതയ്‌ക്കാണ്‌ നെറ്റില്‍ ആരാധകര്‍ കൂടുതലുള്ളത്‌. ഗൂഗിള്‍ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട്‌ പ്രകാരം 3.2കോടി ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളാണ്‌ നമിതയുടെ ചിത്രം ഡൗണ്‍ലോഡ്‌ ചെയ്‌തത്‌.

മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ തിരഞ്ഞ ആദ്യ പത്തുവാക്കുകളിലും നമിതയുടെ പേരുണ്ട്‌. മൊബൈലില്‍ കത്രീനയ്‌ക്ക്‌ രണ്ടുസ്ഥാനം മാത്രം പുറകിലാണ്‌ നമിത.

ജാനേ തൂ ജാനേയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ജെനീലിയ ഡിസൂസയുടെ പേരും നെറ്റില്‍ ഏറ്റവും അന്വേഷിക്കപ്പെട്ട പത്തു പേരുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

കത്രീന, ഐശ്വര്യ, ജെനീലിയ എന്നിവര്‍ക്കുപുറമേ പുരുഷ താരങ്ങളായ സല്‍മാന്‍ ഖാന്‍, ഹൃത്വിക്‌ റോഷന്‍, കരീന കപൂര്‍, ഷാഹിദ്‌ കപൂര്‍, ദീപിക പദുകോണ്‍, മല്ലിക ഷെരാവത്ത്‌, ഷാരൂഖ്‌ ഖാന്‍ എന്നിവരാണ്‌ ടോപ്പ്‌ ടെന്‍ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam