»   » കാവ്യയുടെ ഈജിപ്‌ഷ്യന്‍ രാവുകള്‍!!

കാവ്യയുടെ ഈജിപ്‌ഷ്യന്‍ രാവുകള്‍!!

Posted By:
Subscribe to Filmibeat Malayalam
Kavya And Nishal
ക്ലിയോപാട്രയുടെ നാട്ടില്‍...നൈല്‍ നദിയുടെ കാല്‌പനിക തീരങ്ങളില്‍ മധുവിധുവാഘോഷിച്ചതിന്റെ ക്ഷീണം മാറിയിട്ടുണ്ടാവില്ല.. കാവ്യ-നിഷാല്‍ ദമ്പതിമാര്‍ക്ക്‌. ഈ ദമ്പതിമാരുടെ ഹണിമൂണ്‍ വിശേഷങ്ങള്‍ വിപണിയില്‍ വില്‌പനച്ചരക്കാക്കാന്‍ മാസിക മുതലാളിമാര്‍ക്ക്‌ ഇടകിട്ടുന്നതിന്‌ മുമ്പെയാണ്‌ ഏവരെയും ഞെട്ടിച്ച ആ വാര്‍ത്തയെത്തിയത്‌.

കാവ്യയും നിഷാലും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന്‌ കേട്ട്‌ സാധാരണ മലയാളി ഒന്ന്‌ ഞെട്ടിയിരിക്കണം. ഇത്‌ സംബന്ധിച്ച്‌ പരക്കുന്ന വാര്‍ത്തകളോടൊന്നും പ്രതികരിയ്‌ക്കാന്‍ കാവ്യ ഇതുവരെ തയാറായിട്ടില്ല. കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ കാവ്യ അല്ലെങ്കില്‍ നിഷാല്‍ വാതുറക്കുന്നതു വരെ കാത്തിരിയ്‌ക്കുകയെ നിര്‍വാഹമുള്ളൂ. പക്ഷേ ഇപ്പോള്‍ പുറത്തു വന്ന കാര്യങ്ങള്‍ തരുന്ന സൂചന ഇരുവര്‍ക്കുമിടയില്‍ അപസ്വരങ്ങള്‍ ഉണ്ടെന്ന്‌ തന്നെയാണ്‌.

അടുത്തൊന്നും കേരളം ഇത്രയധികം ആഘോഷിച്ചൊരു വിവാഹ മാമാങ്കം നടന്നിട്ടുണ്ടാവില്ല. ചെറു ബാല്യത്തിലെ തങ്ങളുടെ ഓമനയാവുകയും വളര്‍ന്നപ്പോള്‍ പ്രിയ നായികയായി വെള്ളിത്തിരയില്‍ പാറി നടക്കുകയും ചെയ്ത നായികയുടെ വിവാഹം എങ്ങനെ ആരാധകര്‍ ആഘോഷിയ്‌ക്കാതിരിയ്‌ക്കും.

വിവാഹം നിശ്ചയിച്ചതിന്‌ ശേഷം പ്രതിശ്രുത വധുവിന്റെ ഓരോ വാക്കും വാര്‍ത്തയായി മാറിയിരുന്നു. ഭാവിയില്‍ സിനിമയിലഭിയനിക്കുന്ന കാര്യം ഭര്‍ത്താവുമായി ചേര്‍ന്ന്‌ തീരുമാനിയ്‌ക്കും എന്നു പറഞ്ഞപ്പോഴും ഒരു ഉത്തമ കുടുംബിനിയുടെ ലക്ഷണങ്ങളാണിതെല്ലാം എന്ന്‌ എല്ലാവരും കരുതി.

കല്യാണ വിശേഷങ്ങള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും കേട്ട്‌ മനം നിറഞ്ഞപ്പോഴും താരങ്ങളുടെ വിവാഹ ജീവിതത്തിലെ സ്ഥിരം വില്ലനായ വിവാഹമോചനമെന്ന ദുരന്തം ഇത്ര പെട്ടെന്ന്‌ വന്നെത്തുമെന്ന്‌ ആരും വിചാരിച്ചിരുന്നില്ല.

അടുത്ത പേജില്‍
പിണക്കത്തിന് പിന്നില്‍?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam