»   » കാവ്യ മാധവന്‍ വിവാഹ മോചനത്തിന്‌ ഒരുങ്ങുന്നു?

കാവ്യ മാധവന്‍ വിവാഹ മോചനത്തിന്‌ ഒരുങ്ങുന്നു?

Subscribe to Filmibeat Malayalam
Kavya With Nishal
കൊട്ടും കുരവയുമായി നടന്നൊരു താരവിവാഹം കൂടി വഴിപിരിയലിന്റെ വക്കില്‍. ഈ വര്‍ഷമാദ്യം വിവാഹിതയായ പ്രശസ്‌ത ചലച്ചിത്ര താരം കാവ്യാ മാധവന്‍ വിവാഹ മോചനത്തിന്‌ ഒരുങ്ങുന്നതയാണ്‌ റിപ്പോര്‍ട്ട്‌. തിരുവനന്തപുരത്തെ കുടുംബ കോടതിയില്‍ നടി വിവാഹ മോചനക്കേസ്‌ ഫയല്‍ ചെയ്യുന്നതിന്‌ ശ്രമം നടത്തിയെന്നാണ്‌ വാര്‍ത്ത.

ഇത്‌ സംബന്ധിച്ച്‌ കാവ്യ കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്റെ ഉപദേശം തേടിയിരുന്നുവെന്നും എന്നാല്‍ കുറഞ്ഞത്‌ ഒരു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞ്‌ ജീവിച്ചതിന്‌ ശേഷമെ വിവാഹ മോചനത്തിന്‌ ഹര്‍ജി നല്‌കാന്‍ കഴിയൂ എന്ന നിയമോപദേശമാണ്‌ കാവ്യയ്‌ക്ക്‌ ലഭിച്ചതെന്നും അറിയുന്നു.

2009 ഫെബ്രുവരി അഞ്ചിന്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ്‌ കാവ്യയും കുവൈത്തിലെ ബാങ്കില്‍ ടെക്‌നിക്കല്‍ അഡൈ്വസറുമായ നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്‌. തുടര്‍ന്ന്‌ എറണാകുളത്തെ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലായ ലേ മെറിഡിയനില്‍ നടന്ന സത്‌ക്കാര ചടങ്ങില്‍ മലയാള സിനിമാ രംഗത്തെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹശേഷം ഭര്‍ത്താവുമൊത്ത്‌ കുവൈത്തിലെ സല്‍വയിലെ വീട്ടില്‍ കാവ്യ താമസമാക്കിയിരുന്നു. ഈജിപ്തിലായിരുന്നു ഇവരുടെ മധുവിധു ആഘോഷം.

ചലച്ചിത്ര താരങ്ങളുടെ വിവാഹവും അതിന്‌ പിന്നാലെയുള്ള വിവാഹ മോചനങ്ങളും നേരത്തെ വാര്‍ത്തയാകാറുണ്ടെങ്കിലും കാവ്യയുടേത്‌ പോലൊരു സംഭവം കേരളത്തില്‍ ഇതാദ്യമാണ്‌. പുതുമോടി മാറും മുമ്പെ ദന്പതികള്‍ വഴിപിരിയാനൊരുങ്ങുന്നതിന്‌ പിന്നില്‍ പല കാര്യങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ട്‌.

വിവാഹത്തിലൂടെ നടി വന്‍ കബളിപ്പിയ്‌ക്കലിന്‌ ഇരയായെന്നാണ്‌ കാവ്യയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ നല്‌കുന്ന സൂചന. ഭര്‍ത്താവിന്റെ സഹോദരനും ഇതേ രീതിയില്‍ വിവാഹം കഴിഞ്ഞ്‌ ഏറെ നാള്‍ കഴിയുന്നതിന്‌ മുമ്പ്‌ ഭാര്യയുമായി പിരിഞ്ഞിരുന്നുവത്രേ. എന്തായാലും കഴിഞ്ഞ ഒരു മാസമായി കാവ്യ എറണാകുളത്തെ സ്വന്തം വീട്ടിലാണ്‌ താമസിയ്‌ക്കുന്നത്‌. വിവാഹമോചനം സംബന്ധിച്ച പരക്കുന്ന വാര്‍ത്തകളോട്‌ പ്രതികരിയ്‌ക്കാന്‍ കാവ്യ തയാറായിട്ടില്ല.

കാസര്‍കോഡ്‌ നീലേശ്വരം സ്വദേശിയായ കാവ്യ മാധവന്‍ 'പൂക്കാലം വരവായി' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ്‌ വെള്ളിത്തിരയിലെത്തിയത്‌. തുടര്‍ന്ന്‌ അഴകിയ രാവണന്‍, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്‌ചവെച്ച കാവ്യ ലാല്‍ ജോസിന്റെ ചന്ദ്രനുദിയ്‌ക്കുന്ന ദിക്കിലൂടെ നായിക പദവിയിലെത്തുകയും ചെയ്‌തു. പിന്നീട്‌ വിവാഹത്തിനൊരുങ്ങുന്നത്‌ വരെയുള്ള ഒരു പതിറ്റാണ്ട്‌ കാലം മലയാളത്തിലെ ഏറ്റവും മികച്ച വിജയ നായികയെന്ന പേരും നിലനിര്‍ത്താന്‍ കാവ്യയ്‌ക്ക്‌ കഴിഞ്ഞിരുന്നു. ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഈ പട്ടണത്തില്‍ ഭൂതമാണ്‌ കാവ്യയുടെ അവസാന ചിത്രം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam