»   » റിയ സെന്നിന്റെ ക്ലിപ്പ് ടോപ് റേറ്റഡ്

റിയ സെന്നിന്റെ ക്ലിപ്പ് ടോപ് റേറ്റഡ്

Posted By:
Subscribe to Filmibeat Malayalam
Riya Sen-Ashmit Clip
ഓണ്‍ലൈനില്‍ ചൂടന്‍ ക്ലിപ്പുകള്‍ തിരയുന്ന വിരുതന്മാര്‍ ഒരിയ്ക്കലെങ്കിലും റിയാ സെന്നിന്റേതെന്ന പേരില്‍ പ്രചരിയ്ക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കണ്ടിട്ടുണ്ടാവണം. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും റിയയുടെ ഈ സാഹസം കാണാനുള്ള നെറ്റിസെന്‍സിന്റെ ഉത്സാഹം കുറഞ്ഞിട്ടില്ലെന്നാണ് പുതിയ വിശേഷം.

നടന്‍ അഷ്മിത് പട്ടേലും റിയയും തമ്മിലുള്ള ചൂടന്‍ ചുംബനരംഗങ്ങളെന്ന പേരില്‍ ആദ്യമായി ഈ വീഡിയോ നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് 2005ലാണ്. അന്നുമുതല്‍ വെബ്ബിലെ എക്‌സ് റേറ്റഡ് സൈറ്റുകളില്‍ നമ്പര്‍ വണ്ണാണ് ഈ ക്ലിപ്പ്. അടുത്തകാലത്തൊന്നും ഇത് ഹിറ്റ് ചാര്‍ട്ടില്‍ പുറത്താവാനും സാധ്യതയില്ലത്രേ.

2005 ല്‍ റിലീസ്‌ ചെയ്‌ത സില്‍സിലേ' എന്ന ചിത്രത്തിനോടനുബന്‌ധിച്ച്‌ പുറത്തുവന്ന വീഡിയോ രംഗങ്ങള്‍ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ്‌ ബോസ്‌ സീസണ്‍ 4ലും ഒരു സംവാദവിഷയമായിരുന്നു. ബോളിവുഡ്‌ ഗ്ലാമര്‍ താരം അമീഷ പട്ടേലിന്റെ സഹോദരനായ അഷ്മിത് സില്‍സിലേയില്‍ അഭിനയിക്കുന്ന കാലത്ത് റിയയുമായി പ്രണയത്തിലായിരുന്നു. അന്ന് അഷ്‌മിത്തും റിയാസെന്നും നടത്തിയ സ്നേഹപ്രകടനങ്ങളുടെ ശേഷിപ്പാണ്ചൂടന്‍ വീഡിയോ എന്നാണ് പറയപ്പെടുന്നത്.

തന്റെ പേരിലൊരു ചൂടന്‍ ക്ലിപ്പ് നെറ്റിലുള്ള കാര്യം റിയയ്ക്കുമറിയാം. എന്നാല്‍ ഇതെങ്ങനെ ഇല്ലാതാക്കാമെന്ന കാര്യം താരത്തിനുമറിയില്ലെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. വീഡിയോ നെറ്റിലെത്തിയതിന് ഉത്തരവാദി അഷ്മിത്താണെന്ന് റിയ കുറ്റപ്പെടുത്തിയിരുന്നെങ്കിലും താരത്തിനെതിരെ കേസ് കൊടുക്കാനൊന്നും നടി മുതിര്‍ന്നിരുന്നില്ല.

എന്നാലീ വീഡിയോ ക്ലിപ്പ് നെറ്റിലെത്തിയത് അഷ്മിത്തിന് ഗുണമായെന്ന് വേണം കരുതാന്‍. ഇത് സംബന്ധിച്ചുള്ളി വിവാദങ്ങളാണ് അഷ്മിതിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. വിവാദ ക്ലിപ്പിനെപ്പറ്റി സംസാരിയ്ക്കാന്‍ റിയയ്ക്ക് ഇപ്പോഴും താത്പര്യമല്ല. ദൃശ്യങ്ങള്‍ അവരുടേത് തന്നെയെന്ന് സ്ഥിരീകരിയ്ക്കപ്പെടാത്ത സാഹചര്യത്തിലാണിത്. (ഒരിടയ്ക്ക് നടി തന്നെ ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് പറഞ്ഞിരുന്നു). നെറ്റിലെ ചൂടന്‍ ക്ലിപ്പ് റിയയ്ക്ക് പാരയായപ്പോള്‍ അഷ്മിത്തിന് ഗുണം ചെയ്തുവെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍.

റിയയുടെ പേരിലുള്ള ഈ വീഡിയോ ക്ലിപ്പിനെപ്പറ്റിയുള്ള ചില കണക്കുകള്‍ കൗതുകകരമാണ്. വിവിധ വെബ്‌സൈറ്റുകളില്‍ നിന്നായി ഏതാണ്ട് അഞ്ച് കോടി തവണ ഇത് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുണ്ടത്രേ. അപ് ലോഡ് ചെയ്യപ്പെട്ടപ്പോഴെല്ലാം പതിനായിരത്തില്‍ കുറയാത്ത സന്ദര്‍ശകരും ഇതിനുണ്ടായിരുന്നു.

സംഭവം സത്യമാണെങ്കിലും ഇല്ലെങ്കിലും റിയയുടെ ജീവിതത്തിലെ തീരാകളങ്കമായി വീഡിയോ തുടരുകയാണ്. ഇതെല്ലാം അവര്‍ മറക്കാനാഗ്രഹിയ്ക്കുന്നുണ്ടെങ്കിലും നെറ്റിസെന്‍സ് അത് അനുവദിയ്ക്കുന്നില്ലെന്നുമാത്രം.

English summary
Strange though it might sound, Riya Sen and Ashmit Patel's alleged MMS clip is still the 'top rated' video in different X-rated sites. The video was first leaked in the year 2005 and has steadily ruled the internet ever since. If you search X-rated sites, the alleged video pops up everywhere proving that there has been no attempt to pull it down the internet for so many years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X