»   » മാണിക്യം മദ്യത്തില്‍ വീണോ?

മാണിക്യം മദ്യത്തില്‍ വീണോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/29-actress-mythili-liquor-row-2-aid0032.html">Next »</a></li></ul>
Mythili
സൂപ്പര്‍ഹിറ്റായ സാള്‍ട്ട് ആന്റ് പെപ്പറില്‍ നായികമാര്‍ ചേര്‍ന്ന് ബിയറടിയ്ക്കുന്നൊരു രംഗമുണ്ട്. മലയാള സിനിമയിലും മലയാളികള്‍ക്കിടയിലും പൊതുവേ കാണാത്തൊരു രംഗമായതുകൊണ്ടാവണം യൂത്തിനെ ലക്ഷ്യമിട്ട ചിത്രത്തില്‍ സംവിധായകന്‍ ആഷിക് അബു അങ്ങനെയൊരു സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

മദ്യപിയ്ക്കുന്നൊരു പെണ്ണിനെക്കണ്ടാല്‍ സാദാ മലയാളിയ്ക്കിപ്പോഴും അദ്ഭുതമാണെന്ന് മാത്രമല്ല ലേശം അലര്‍ജിയുമാണ്. ണ്ണം പറഞ്ഞ കുടിയന്‍മാര്‍ പോലും പെണ്ണുകുടിയെ അംഗീകരിയ്ക്കുന്നില്ലെന്നതാണ് ഇവിടത്തെ യാഥാര്‍ഥ്യം.

അതവിടെനില്‍ക്കട്ടെ. സാള്‍ട്ട് ആന്റ് പെപ്പറിലെ മദ്യപാനരംഗത്തില്‍ ഏറ്റവുമധികം തിളങ്ങിയത് ആരാണ്? മാണിക്യം മൈഥിലിയിലെന്ന് ചിലരെങ്കിലും പറയും. ശരിയ്ക്കും വെള്ളമടിച്ചിട്ടാണോ മൈഥിലിയും ശ്വേതാ മേനോനുമൊക്കെ ആരംഗത്തില്‍ അഭിനയിച്ചതെന്ന് പ്രേക്ഷകരില്‍ പലരും സംശയിക്കുന്നുണ്ടാവും. അത്ര കിടിലനായിരുന്നു ആ രംഗങ്ങളില്‍ അവരുടെ അഭിനയം.

വെള്ളമടിയുടെ കാര്യത്തില്‍ സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും മൈഥിലി ആളൊരു വമ്പത്തിയാണേ്രത!. മലയാളത്തിലെ ഒരു പ്രശസ്ത സിനിമാമാഗസിന്റെ കോളത്തിലാണ് നടിയുടെ ഈ ദുശ്ശീലത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നത്.

മമ്മൂട്ടി നായകനായ പാലേരിമാണിക്യത്തിലൂടെ വെള്ളിത്തിരയിലെത്തിയ മൈഥിലി ആദ്യസിനിമയിലൂടെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാള മണ്ണില്‍ നില്‍ക്കുമ്പോള്‍ പവിത്രഇമേജ് കാത്തുസൂക്ഷിയ്ക്കുന്ന താരങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയതാണ് മൈഥിലിയെ ശ്രദ്ധാകേന്ദ്രമാക്കിയത്.

പാലേരിമാണിക്യത്തിന്റെ തിരക്കഥ ആവശ്യപ്പെടുന്ന ബലാത്സംഗരംഗങ്ങളില്‍ യാതൊരു മടിയുമില്ലാതെ അഭിനയിച്ച നടിയെ അഭിനന്ദിയ്ക്കാന്‍ നിരൂപകരും പ്രേക്ഷകരും തയാറായി. അങ്ങനെയാണ് ബ്രൈറ്റി ബാലചന്ദ്രനെന്ന മൈഥിലി മാണിക്യം മൈഥിലിയായി മാറിയത്. മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കിട്ടിയെന്ന് തന്നെയായിരുന്നു അന്ന് പലരും കരുതിയിരുന്നത്. എന്നാലിപ്പോള്‍ ഈ യുവനടിയെ ചുറ്റിപ്പറ്റി പുറത്തുവന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അത്രസുഖമുള്ളതല്ല.

അടുത്ത പേജില്‍
മൈഥിലി ലഹരിയുടെ വലയിലെന്ന്

<ul id="pagination-digg"><li class="next"><a href="/gossips/29-actress-mythili-liquor-row-2-aid0032.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam