For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എപ്പോഴും സ്നേഹം കാണിക്കണം, ഭക്ഷണം പോലും വാരി കൊടുക്കണം; ബാലയുടെ പരാതി!, പഴയ അഭിമുഖം വൈറൽ

  |

  മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. തമിഴകത്ത് നിന്നെത്തി മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാലയിപ്പോൾ. ബാലയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

  അടുത്തിടെ ബാല ഭാര്യ എലിസബത്തുമായി പിരിഞ്ഞെന്നും കൊച്ചിയിൽ അമ്മയ്‌ക്കൊപ്പം മാറി താമസിക്കുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം താൻ കൊച്ചിയിൽ എത്തിയെന്നും കുറച്ചു സത്യങ്ങൾ പറയാൻ നിങ്ങൾക്ക് മുന്നിലേക്ക് വരുന്നുണ്ടെന്നും പറഞ്ഞ് ബാല തന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിലൂടെ ഒരു വീഡിയോയും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.

  Also Read: 'സ്നേഹിച്ചവർ നഷ്ടമാകുമ്പോൾ പെണ്ണ് മാത്രമല്ല പുരുഷനും തകരും, നല്ല ഒരു മനുഷ്യനായിരുന്നു'; ബാലയെ കുറിച്ച് ആരാധകർ!

  അതേസമയം തന്നെ ബാലയുടെ ആദ്യ വിവാഹവും വേർപിരിയലും എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാവുന്നുണ്ട്. ബാല സിനിമയിൽ കത്തി നിൽക്കുന്നതിനിടെയായിരുന്നു ആദ്യ വിവാഹം. റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായികയെ ആണ് ബാല വിവാഹം കഴിച്ചത്. എന്നാൽ ഒമ്പത് വർഷങ്ങൾക്കിപ്പുറം ഇരുവരും നിയമപരമായി വേർപിരിഞ്ഞു.

  വിവാഹശേഷമുള്ള ഇവരുടെ ഒരു അഭിമുഖം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ബാല രണ്ടാമതും വിവാഹമോചനത്തിലേക്ക് ആണെന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ഈ വീഡിയോയും ശ്രദ്ധനേടുന്നത്. പ്രണയവിവാഹമായിരുന്നെങ്കിലും വിവാഹശേഷം പ്രണയ കാലത്തുണ്ടായിരുന്ന സ്നേഹം ബാലയ്ക്ക് ഉണ്ടായിരുന്നില്ല എന്ന് ബാലയുടെ മുൻ ഭാര്യ അഭിമുഖത്തിൽ പറയുന്നുണ്ട്.

  Also Read: പ്രസവശേഷം എന്നെത്തന്നെ സ്നേഹിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു; ശരീരം പഴയപോലെ ആയിട്ടില്ല: സമീറ റെഡ്‌ഡി

  അഭിമുഖത്തിൽ പലയിടത്തും തന്റെ പങ്കാളിയെ കളിയാക്കി കൊണ്ടാണ് ബാലയുടെ സംസാരം. ബാലയുടെ വാക്കുകളെ ചിലർ വിമർശിക്കുകയും ചിലർ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അതേപോലെ ഇരുവരുടെയും തീരുമാനം ശരിയായിരുന്നെന്നും ചിലർ അഭിപ്രായപ്പെടുന്നു. വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ആണ് ഇത്തരത്തിലുള്ള കമന്റുകൾ. ബാല രണ്ടാമത് വിവാഹിതനായ സമയത്തും വീഡിയോക്ക് താഴെ കമന്റുകളുമായി ആളുകൾ എത്തിയിട്ടുണ്ട്.

  Also Read: പണം വാങ്ങി മലയാളത്തിലെ നടന്മാര്‍ എന്നെ ചതിച്ചു; എല്ലാവര്‍ക്കും അറിയാവുന്ന മുൻനിര താരങ്ങളാണ് അവരെന്ന് നടൻ ബാല

  വളരെ ടാലന്റഡ് ആയ ഗായികയാണ്, പൊട്ടൻഷ്യൽ ഉള്ള പെണ്ണാണ്. വീടൊക്കെ വളരെ ഭംഗിയായി നോക്കും അതൊക്കെയാണ് താൻ പങ്കാളിയിൽ കാണുന്ന ഗുണങ്ങളെന്നാണ് ബാല അഭിമുഖത്തിൽ പറയുന്നത്. അതേസമയം ആൾക്ക് കുറച്ചു മടിയുണ്ടെന്നും ലോകത്തുള്ള ആരുടേയും ഉപദേശം ആൾക്ക് ഇഷ്ടമല്ലെന്നും താരം പറയുന്നുണ്ട്. മടി കാണിക്കേണ്ട സമയങ്ങളിൽ മാത്രമാണ് താൻ മടി കാണിക്കാറുള്ളുവെന്ന് ഗായിക അപ്പോൾ പ്രതികരിക്കുന്നുമുണ്ട്.

  ആദ്യം തന്നെ വഴക്കൊന്നും പറയില്ലായിരുന്നു. വലിയ സ്നേഹമായിരുന്നു. കല്യാണ ശേഷമാണ് ഇങ്ങനെ ആയത്. ആദ്യം വലിയ സ്നേഹമായിരുന്നു, ഇപ്പോൾ സ്നേഹമൊന്നുമില്ല എന്ന് പറയുന്നതും കാണാം. ഇവളെ കൂട്ടാതെ പോയി ഭക്ഷണം കഴിച്ചാൽ അത് വിഷയമാകും. 24 മണിക്കൂറും സ്നേഹം കാണിക്കണം. ഭക്ഷണം പോലും വാരി കൊടുക്കണം എന്ന് ബാലയും പറയുന്നുണ്ട്.

  എല്ലാ ദിവസവും വേണ്ട. എല്ലാവരും കൂടെയിരുന്നു ആഘോഷിക്കേണ്ട പിറന്നാൾ ദിവസം പോലും ഒറ്റയ്ക്ക് പുറത്തുപോയി ഭക്ഷണം കഴിക്കുകയാണ് ചെയ്തതെന്ന് ഗായിക പറയുന്നുണ്ട്. അതേസമയം തനിക്ക് വിശന്നിട്ടാണ് അപ്പുറത്തെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചതെന്നാണ് അപ്പോൾ ബാല പറയുന്നത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്തതിനെ കുറിച്ചെല്ലാം പരാതി പറയുന്നത് കാണാം.

  വീഡിയോ കണ്ടവർ കൂടുതലും വിമർശിക്കുന്നത് ബാലയെയാണ്. പൊതുവേദിയിൽ സ്വന്തം പങ്കാളിയെ താഴ്ത്തി സംസാരിക്കുന്നതിനാണ് വിമർശനം. രണ്ടുപേരും പരസ്‌പരം മനസിലാക്കിയിട്ടില്ല എന്നെല്ലാം പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.

  Read more about: bala
  English summary
  Actor Bala's Gets Criticized In Social Media For His Remarks Against First Wife As Video Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X