അച്ഛനും അമ്മയ്ക്കും ഒപ്പമാണെന്ന് എലിസബത്ത്; ബാലയുടെ സ്വഭാവം മാറിയോ? തളരരുതെന്ന് ആരാധകർ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ഈയ്യടുത്താണ് ബാല തിരികെ എത്തിയത്. വീണ്ടും സംവിധാനത്തിലേക്കടക്കം കടക്കാൻ ഒരുങ്ങുകയാണ് നടൻ. അതേസമയം സോഷ്യല്‍ മീഡിയയിലും സ്ഥിര സാന്നിധ്യമാണ് ബാല. തന്റെ വിശേഷങ്ങളെല്ലാം ബാല ഫേസ്‌ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്.
ബാലയുടെ ഭാര്യ എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ ഭാര്യയ്‌ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെല്ലാം ബാല പങ്കുവെക്കാറുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളുമായി എലിസബത്തും എത്താറുണ്ട്. അടുത്തിടെ എലിസബത്ത് പങ്കുവച്ച വീഡിയോകളൊക്കെ വളരെയധികം ശ്രദ്ധനേടിയിരുന്നു. വര്‍ക്കൗട്ട്, ഡയറ്റ് തുടങ്ങിയ വിഷയങ്ങളിലുള്ള വീഡിയോകളാണ് എലിസബത്ത് കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

ഇടയ്ക്ക് വീട്ടിലെ വിശേഷങ്ങളും എലിസബത്ത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ എലിസബത്ത് പങ്കുവച്ച പുതിയൊരു വീഡിയോ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം എലിസബത്തിന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. തനിക്ക് കുറച്ചു വിഷമങ്ങൾ ഉണ്ട്. തനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നാണ് എലിസബത്തിന്റെ പോസ്റ്റ്. അതിന്റെ തുടർച്ചയാണ് പുതിയ വീഡിയോ.
വീഡിയോ ഇടാൻ കുറച്ചു വൈകിപ്പോയി മുഖവുരയോടെയാണ് എലിസബത്ത് സംസാരിച്ചു തുടങ്ങുന്നത്. ഇതിനു പിന്നാലെ തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടുമുള്ള നന്ദിയും അറിയിച്ചു. താൻ ഇപ്പോൾ സ്വന്തം വീട്ടിൽ ആണെന്നും എലിസബത്ത് പറഞ്ഞു. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. വീഡിയോ ഇടാനുള്ള മൂഡ് ഒന്നും ഇപ്പോൾ ഇല്ല, പക്ഷേ അധ്യാപകദിനം ആയതുകൊണ്ടാണ് വന്നതെന്ന് എലിസബത്ത് വ്യക്തമാക്കി.
അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നു. വീട്ടിൽ എല്ലാവരും അധ്യാപകരാണ്. ഡാഡിയുടെ സിസ്റ്ററും മമ്മിയുടെ കുടുംബത്തിലും, എന്റെ കസിൻസുമെല്ലാം അധ്യാപകരാണ്. ചെറുപ്പത്തിൽ എന്നെ പഠിപ്പിച്ച അധ്യാപകരുണ്ട്. അവരൊന്നും അവർക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു എനിക്ക് പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ എത്തില്ലായിരുന്നു. അവരോടെല്ലാം നന്ദി പറയുന്നു.
നമുക്ക് ഒരാൾ ഒരു കാര്യം പറഞ്ഞു തരുമ്പോൾ അവരിലൊക്കെ നമ്മൾ ഒരു ഗുരുവിനെ കാണണം. എന്റെ ഓരോ അവസ്ഥയിലും എന്നെ സപ്പോർട്ട് ചെയ്ത ഒരുപാട് ആളുകൾ ഉണ്ട്. ഈ വിഷമത്തിലും എന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് ഒരുപാട് ആളുകൾ എത്തുകയുണ്ടായി. പിന്തുണച്ച എല്ലാവരുടെയും പേര് ഞാൻ എടുത്തുപറയുന്നില്ല, എന്നാൽ എന്നെ ആദ്യമായി എടുത്ത ഡോക്ടർ ജാനകിയമ്മയോട് ഒരു സ്പെഷ്യൽ താങ്ക്സ്, എലിസബത്ത് പറഞ്ഞു.

സർജറിയുടെ സമയത്തും, ഓരോ തവണ എനിക്ക് വിഷമങ്ങൾ വരുമ്പോഴും എന്റെ കൂടെ നിൽക്കുന്ന ഒരാളാണ് ജാനകി മാം. ഇപ്പോൾ ഈ വിഷയത്തിലും എനിക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന് ഉറപ്പുള്ള ഒരാൾ കൂടിയാണ് ജാനകി മാം എന്നും എലിസബത്ത് പറഞ്ഞു. പുതിയ വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് അതിന് താഴെ വരുന്നത്. പ്രധാനമായും ബാലയെ കുറിച്ചുള്ള ചോദ്യങ്ങളാണ് നിറയുന്നത്. ഒപ്പം എലിസബത്തിന്റെ ശബ്ദത്തിലൊക്കെ എന്തോ വ്യത്യാസമുണ്ടല്ലോ എന്നും ആരാധകർ ചോദിക്കുന്നു.
വീഡിയോയിൽ ഉടനീളം എലിസബത്തിന്റെ ശബ്ദം ഇടറുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ബാലയുടെ സ്വഭാവം മാറിയോ എന്നാണ് ഒരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എലിസബത്ത് ഒരിക്കലും തളരരുത്, എല്ലാം ശരിയാകും എന്നൊക്കെയാണ് മറ്റു കമന്റുകൾ. അടുത്തിടെ ബാലയ്ക്കൊപ്പം പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം എലിസബത്ത് എത്തിയിരുന്നു. ഇവരൊന്നിച്ചുള്ള വീഡിയോകളൊക്കെ വൈറലായിരുന്നു. സന്തോഷവതിയായാണ് വീഡിയോയിലെല്ലാം എലിസബത്തിനെ കണ്ടിരുന്നത്.


Click it and Unblock the Notifications