ആർതിക്ക് ജയം രവിയെ സംശയമായിരുന്നു; വിവാഹ മോചനത്തിന്റെ കാരണങ്ങൾ ഇതെല്ലാമാണ്

സിനിമാ മേഖലകളിൽ നടക്കുന്ന വിവാഹ മോചന വാർത്തകൾ ഇപ്പോൾ പുതുമയില്ലാത്ത വാർത്തയായി. പ്രതീക്ഷിക്കാതെ പലരും വിവാഹ മോചിതരാവുന്നു. അത്തരത്തിൽ കുറച്ചായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ദമ്പതികളാണ് ജയം രവി- ആർതി രവി. ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഒരുപാട് ദിവസങ്ങളായി കാണുന്നു. എന്നാൽ ഇതിനൊരു ഔദ്യോ​ഗിക വിശദീകരണം ലഭ്യമായിട്ടുമില്ല. പ്രശ്നം രൂക്ഷമായത് ആർതി രവി തന്റെ ഇൻസ്റ്റ​ഗ്രാമിൽ നിന്നും രവിയുടെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തപ്പോൾ മുതലാണ്.

കോളിവുഡിലെ മികച്ച പ്രണയ ജോഡികളാണ് ജയം രവിയും ആർതിയും. ഇരുവരും വേർപിരിയും എന്ന വാർത്തകൾ വന്നപ്പോൾ വിശ്വസനീയമായിരുന്നില്ല. ഇൻ്റസ്ട്രിയിൽ ഉള്ളവർ പോലും ഇവരുടെ ദാമ്പത്യ ജീവിതത്തെ പറ്റി അസൂയയോടെ നോക്കാറുണ്ടായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചതിനെ കുറിച്ച് വലിയ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ആർതി രവി ഇൻസ്റ്റ​ഗ്രാമിൽ ജയം രവിയുമൊത്തുള്ള എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്തെങ്കിലും മാരീഡ് ടു ജയം രവി എന്ന് ഇപ്പോഴും ആർതി ഒഴിവാക്കിയിട്ടില്ല.

jayam ravi

എന്നാൽ ജയം രവി ഇതുവരെയും ആർതിയുടെ കൂടെയുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിട്ടില്ല. ജയം രവി സൈറൺ എന്ന സിനിമയിൽ അഭിനയിച്ചതിന് അധികം പണം ചോദിച്ചു എന്ന രീതിയിലാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കം. ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ ആർതിയുടെ അമ്മ സുജാത വിജയകുമാർ ആയിരുന്നു. പണത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ കാരണമാണ് ആർതിയും രവിയെ ഉപേക്ഷിച്ചത് എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മാത്രമല്ല മറ്റു പ്രൊഡക്ഷനിൽ രവി അഭിനയിക്കരുതെന്നും സുജാത ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തിൽ ജേണലിസ്റ്റ് അന്തനൻ ചില വസ്തുതകൾ ഒരു യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. "ആർതിയുടെ അമ്മയോട് രവി പണം ചോദിക്കുന്നത് ഇത്ര വലിയ കാര്യമല്ല. കാരണം സാമ്പത്തികപരമായി രവിയേക്കാൾ മുന്നിലാണ് സുജാത. പക്ഷേ അവിടെ മറ്റൊരു കാര്യമുണ്ട്. അതായത് ആർതിക്ക് എപ്പോഴും ജയം രവിയെ സംശയമായിരുന്നു. അതിനാൽ ആർതി എപ്പോഴും ജയം രവിയെ ഫോണിൽ വിളിച്ചു കൊണ്ടേയിരിക്കും. ഏതെങ്കിലും കാരണവശാൽ ജയം രവി ഫോൺ എടുത്തില്ലെങ്കിൽ ആ ഷൂട്ടിം​ഗ് സെറ്റിൽ ഉള്ള ആരെ വേണമെങ്കിലും ആർതി വിളക്കും. അതിപ്പോൾ ഛായാ​ഗ്രഹകനായാലും സംവിധായകനായാലും ആർതിക്ക് ആരെയും പേടിയില്ല."

jayam ravi

"ഒരു പക്ഷേ ആരും ഫോൺ എടുത്തില്ലെങ്കിൽ അടുത്ത നിമിഷം തന്നെ ആർതി ലൊക്കേഷനിൽ എത്തും. ഇത്തരത്തിൽ ഫോൺ എടുക്കാതിരിക്കുന്നത് പതിവ് ആയപ്പോൾ ആർതിക്ക് ജയം രവിയോടുള്ള സംശയം പിന്നേയും കൂടുതലായി. അതാണ് ഇപ്പോൾ വേർപിരിയൽ വാർത്ത വരെ എത്തിയത്. അല്ലാതെ പണം കിട്ടാത്തതിന് ഇവർ എന്തിന് പിരിയണം?." അന്തനൻ ചോദിച്ചു. 2009 ലാണ് ജയം രവിയും ആർതിയും വിവാഹം ചെയ്യുന്നത്. ഇരുവർക്കും രണ്ട് ആൺ മക്കളാണ് ഉള്ളത്.

മോഹൻ രാജ ആദ്യമായി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 2003ൽ പുറത്തിറങ്ങിയ ജയം. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നായകനാണ് ജയം രവി. അതിനു ശേഷം നിരവധി സിനിമകൾ ജയം രവിക്കൊപ്പം ചെയ്തു. എല്ലാം റീമേക്ക് ചിത്രങ്ങളായിരുന്നു. എന്നാൽ 2015ൽ തനി ഒരുവനിലൂടെ ഒറി‍ജനൽ സ്ക്രിപ്റ്റിൽ സിനിമ ചെയ്തു. അത് വമ്പൻ ഹിറ്റായി മാറി.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X