വിജയുടെ പുതിയ തീരുമാനങ്ങളിൽ കുടുംബത്തിന് അതൃപ്തി! പിന്തുണയ്ക്കാതെ അച്ഛനും അമ്മയും; റിപ്പോർട്ട്!

തമിഴകത്ത് രജനീകാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന നടനാണ് വിജയ്. ഇളയ ദളപതി എന്ന് ആരാധകർ വിളിക്കുന്ന വിജയ്ക്ക് കേരളത്തിലടക്കം വലിയ ആരാധക വൃന്ദമുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ വിജയ് 90കളുടെ അവസാനമാണ് സൂപ്പർ താരമായി വളരുന്നത്. നിലവിൽ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നടൻ. ഇന്ന് തന്റെ 49-ാം പിറന്നാൾ ആഘോഷിക്കുകയാണ് വിജയ്.

വിജയ് ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പിറന്നാൾ ആഘോഷങ്ങൾ. നടന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകളാണ് കുറച്ചു നാളുകളായി പുറത്തുവരുന്നത്. സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് തമിഴ്നാട്ടിൽ പുതിയ കാര്യമല്ലെന്നതിനാൽ തന്നെ വിജയുടെ രാഷ്ട്രീയ പ്രവേശനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 10,12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്തതെല്ലാം രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായാണെന്ന അഭ്യൂഹങ്ങളുണ്ട്.

vijay

പരിപാടിയിൽ വിജയ് വിദ്യാർത്ഥികളുമായി സംവദിച്ചതൊക്കെ ചർച്ചയായി മാറിയിരുന്നു. വിജയിക്ക് രാഷ്ട്രീയത്തിലും നിലവിലുള്ള ആരാധക പിന്തുണ ലഭിക്കുമോ എന്നൊക്കെയുള്ള ചർച്ചകൾ സജീവമാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ച വ്യക്തി പിതാവ് എസ്എ ചന്ദ്രശേഖറാണ്. എന്നാൽ ഇപ്പോൾ അച്ഛനുമായി അത്ര നല്ല ബന്ധത്തിലല്ല വിജയ് എന്നാണ് വിവരം. വിജയോട് ചോദിക്കാതെ അച്ഛനെടുത്ത ചില തീരുമാനങ്ങളെ തുടർന്നാണ് ഇവർക്കിടയിൽ പ്രശ്‍നങ്ങളുണ്ടായത്.

വിജയ് ഒരു കാര്യത്തിലും അച്ഛന് പ്രാധാന്യം നൽകുന്നില്ല എന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പോലും മകൻ അച്ഛനോട് സംസാരിച്ചിട്ടില്ല എന്നാണ് തമിഴ് സിനിമാ ലോകത്ത് നടക്കുന്ന പ്രചരണം. വിജയ് പീപ്പിൾസ് മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ബസ്സി ആനന്ദാണ് എല്ലാത്തിനും മുന്നിൽ നിൽക്കുന്നത്.

ഇക്കാരണം കൊണ്ട് തന്നെ ചന്ദ്രശേഖർ ദേഷ്യത്തിലാണ്. കഴിഞ്ഞ ദിവസം 10,12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിനെ കുറിച്ച് ഒരു അഭിപ്രായം പോലും പറയാത്തതും നടനെ അനുമോദിക്കാത്തതും ഇത് കൊണ്ടാണെന്ന് ചില തമിഴ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പൊതുപരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് വിജയ് കാശ് പ്രൈസും സമ്മാനിച്ചിരുന്നു. ഈ പരിപാടിക്ക് വേണ്ടിയാണ് വിജയ് ലിയോയുടെ ഷൂട്ട് പോലും നേരത്തെ പൂർത്തിയാക്കിയത് എന്നാണ് വിവരം. പരിപാടിക്ക് മുൻപ് എല്ലാ ദിവസവും അവിടം സന്ദർശിക്കുകയും എല്ലാ കാര്യങ്ങൾക്കും വിജയ് നേരിട്ട് നേതൃത്വം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം വിജയ് ഇത്രയും സജീവമായി നിന്ന് നടത്തിയ പരിപാടി ആയിട്ടും പിതാവ് എസ്എ ചന്ദ്രശേഖറോ അമ്മ ശോഭ ചന്ദ്രശേഖറോ മകനെ പിന്തുണയ്ക്കുകയോ ഒന്ന് അഭിനന്ദിക്കുകയോ പോലും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്.

vijay

വിജയുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ് പ്രമുഖ പാർട്ടികൾ എന്നാണ് വിവരം. അതിനിടയിൽ ഇത്രയും വലിയ ഒരു പരിപാടി നടന്നിട്ടും സ്വന്തം വീട്ടുകാർ ഒരുതരത്തിലും അതിന്റെ ഭാഗമാകാത്തതിൽ ദുരൂഹതയുണ്ടെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയാണ് വിജയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. വിജയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു.

ഗംഭീര സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നത്. ഒക്ടോബർ 19ന് ആണ് ലിയോയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയും തൃഷയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്തും ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ചെന്നൈയിലും ഹൈദരാബാദിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X