ആ ബന്ധത്തിൽ നിന്ന് നയൻതാര പിൻമാറി; കൈയിലെ ടാറ്റൂ ഒഴിവാക്കിയില്ല: പകരം പ്രഭുദേവയോട് താരം ചെയ്തത്

ഇന്ത്യൻ ഫിലിം ഇന്റസ്ട്രി മുഴുവനും വിവാദങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഏതൊരു താരത്തിനെ കുറിച്ചും നിമിഷ നേരം കൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതും പിന്നീട് അവയെ തുടച്ചു കളയുന്നതും. അത്തരത്തിൽ തെന്നാന്ത്യയിൽ ചർച്ചാ വിഷയമായിരുന്ന പ്രണയ ജോഡികളായിരുന്നു നയൻതാരയും പ്രഭുദേവയും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിഷ ഇരുവരും വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്ന രീതിയിലായിരുന്നു 2010 ലെ വെളിപ്പെടുത്തൽ.

പ്രഭുദേവ നേരത്തെ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്നു. ആദ്യ ഭാര്യ റംലത്ത് എന്ന ലതയാണ്. നയൻതാരയുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് പറഞ്ഞ് ലത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അവർ അതിനെതിരെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ 2011 ൽ ലതയും പ്രഭുദേവയും ഡിവോഴ്സ് ആയി. 2012ൽ നയൻതാരയും പ്രഭുദേവയും തമ്മിലുള്ള ബന്ധവും അവസാനിപ്പിച്ചു.

Nayanthara

നയൻതാര അവരുടെ ബന്ധത്തിൽ സ്ട്രോങ് ആയിരുന്നു. പ്രഭുദേവക്കൊപ്പം ജീവിക്കാനായി ക്രിസ്ത്യാനി ആയിരുന്ന നയൻതാര ഹിന്ദു മതം സ്വീകരിച്ചു. ഏറ്റവും രസകരമായി തോന്നിയത് നയൻസിന്റെ കൈയിൽ ഉണ്ടായിരുന്ന ടാറ്റൂ ആയിരുന്നു. പിഡിഎ എന്നായിരുന്ന ടാറ്റുവിൽ എഴുതിയിരുന്നത്. പ്രഭുദേവയുടെ പി എന്ന അക്ഷരം ഇംഗ്ലീഷിലും ബാക്കിയുള്ളവ തമിഴിലുമാണ് ടാറ്റൂ ചെയ്തത്. കുറച്ച് കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെട്ടെന്നാണ് ആ ബന്ധത്തിൽ നിന്ന് നയൻതാര പിൻമാറിയത്.

ആരാധകരെ നിരാശരാക്കിയ രണ്ടു പേരായിരുന്നു പ്രഭുദേവയും നയൻതാരയും. 2010 കാലഘട്ടത്തിൽ എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് ഇരുവരും. മാത്രമല്ല പല സ്റ്റേജ് ഷോസിലും ഇരുവരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വർഷങ്ങൾക്കു ശേഷം 2015ലെ 'നാനും റൗഡി താൻ' എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ വിഘ്നേഷ് ശിവനുമൊത്തായി നയൻതാരയുടെ യാത്രകൾ. അങ്ങനെ നയൻതാര തന്നെയാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

Nayanthara

കഥ പറയാൻ വന്ന സംവിധായകനോട് തോന്നിയ ആരാധന പിന്നീട് പ്രണയമായി മാറി. എങ്കിലും പഴയ 'പിഡിഎ' എന്ന ടാറ്റൂ താരത്തിന്റെ കൈയിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ 2019ൽ അതിന്റെ രൂപത്തിൽ ഒരുപാട് മാറ്റം വന്നിരുന്നു. പിഡിഎ എന്നത് പിന്നീട് 'പോസിറ്റിവിറ്റി' എന്നാക്കി മാറ്റി. അതേതായാലും നല്ലൊരു മാറ്റമായിരുന്നു. ‍ജീവിതത്തിലെ പോസിറ്റിവിറ്റി പഴയ ടാറ്റുവിലും കൊണ്ടുവന്നു. വിഘ്നേഷ് ശിവനുമൊത്ത് വിദേശത്ത് ഉള്ളപ്പോഴാണ് ഈ ടാറ്റു പലരുടേയും ശ്രദ്ധയിൽ പെടുന്നവർ ആളുകൾ അത് പോസ്റ്റ് ചെയ്യുന്നതും.

നയൻതാര ഇന്ന് വലിയൊരു ബിസിനസ് സംരഭക കൂടിയാണ്. വിവാഹവും അമ്മയായതും എല്ലാം വിവാദങ്ങളായിരുന്നു. വിഘ്നേഷ് ശിവനും അവസാനം വേർപിരിയും എന്നായിരുന്നു പലരുടേയും ധാരണ. എന്നാൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് നയൻതാര. മാത്രമല്ല സിനിമക്കു പുറമേ കോസ്മെറ്റിക് ഉൽപന്നങ്ങളുടെ സംരംഭവും താരം നടത്തുന്നുണ്ട്. വിവാഹത്തിനു ശേഷം സന്തോഷത്തോടെ ജീവിക്കുകയാണ് നയൻസ്. എന്നാൽ ഇന്നും പ്രഭുദേവയുമൊത്തുള്ള നയൻതാരയുടെ പ്രണയ കഥകൾ ചർച്ചയാവാറുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X