രണ്‍ബീര്‍-ആലിയ താരവിവാഹം ഉടന്‍; ഒരുക്കങ്ങള്‍ തുടങ്ങി അമ്മമാര്‍!

ആരാധകരുടെ പ്രിയപ്പട്ട പ്രണയ ജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടേയും പാര്‍ട്ടികളില്‍ നിന്നുമുള്ളതിന്റേയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോളിവുഡിലെ യുവതാരങ്ങളില്‍ ഏറ്റവും മുന്നിലുള്ള രണ്ടു പേരാണ് ആലിയയും രണ്‍ബീറും എന്നതും ആരാധകരുടെ പ്രിയത്തിന്റെ കാരണമാണ്. ഇരുവരും മിക്കപ്പോഴും ഒരുമിച്ചാണ് എല്ലായിടത്തും എത്താറുള്ളതും.

അതേസമയം ബോളുവിഡിലെ ഗോസിപ്പ് കോളങ്ങളെല്ലാം പറയുന്നത് ഇരുവരും ഒരുമിച്ചാണ് കഴിയുന്നതെന്നാണ്. പിന്നാലെ ഇപ്പോള്‍ രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹവും ഗോസിപ്പുകളില്‍ നിറയുകയാണ്. മുമ്പും ഉത്തരത്തിലുള്ള അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഇത്തവണ വെറും അഭ്യൂഹമല്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Ranbir Kapoor

ആലിയയും രണ്‍ബീറും ഈ വര്‍ഷം വിവാഹിതാരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണങ്ങളും ലഭിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ക്ക് പഞ്ഞമൊന്നുമില്ല. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരുടേയും അമ്മമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകളുടെ ഉറവിടമായി മാറിയിരിക്കുന്നത്.

നീതു കപൂറും സോണി റസ്ദാനും കഴിഞ്ഞ ദിവസം രാത്രി ഒത്തു കൂടിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള സെല്‍ഫിയും പങ്കുവച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പിന്നില്‍ മക്കളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായുള്ള ചര്‍ച്ചയാണെന്നാണ് അഭ്യൂഹങ്ങള്‍. രണ്‍ബീറും ആലിയും ചേര്‍ന്ന് ബാന്ദ്രയില്‍ പുതിയ വീട് വാങ്ങിയത് നേരത്തെ വാര്‍ത്തയായിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചിരിച്ചങ്ങ് മയക്കുവാന്നേ! തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ പുത്തന്‍ ചിത്രങ്ങള്‍

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

അതേസമയം രണ്‍ബീറും ആലിയയും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണം നടന്നുവരികയാണ്. ഷംഷേരയാണ് രണ്‍ബീറിന്റെ മറ്റൊരു ചിത്രം. ആര്‍ആര്‍ആര്‍, ഗംഗുബായ് കത്തിയാവാഡി, ഡാര്‍ലിംഗസ് തുടങ്ങിയ ചിത്രങ്ങളാണ് ആലിയയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

More from Filmibeat

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X