ചിരഞ്ജീവിക്ക് ശ്രുതി ഹാസനോട് പിണക്കം? ഒന്നുംമിണ്ടാതെ മെഗാസ്റ്റാർ! കാരണം തേടി ആരാധകർ

തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ചിരഞ്ജീവിയും മകൻ രാം ചരണുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതരാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തെലുങ്ക് സിനിമയെ മുന്നോട്ട് നയിക്കുന്നവരിൽ ഒരാളാണ് അദ്ദേഹം.

ഏകദേശം 150ൽ അധി​കം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ്. ചിരഞ്ജീവി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ കണക്കിലെടുത്ത് നടന് അടുത്തിടെ ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചിരുന്നു.

ശ്രുതി ഹാസനാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ നായിക

വാൾട്ടർ വീരയ്യ ആണ് ചിരഞ്ജീവിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ നായകനായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്‌ഫാദറിന്റെ വിജയത്തിന് ശേഷം എത്തിയ ചിത്രമാണ്. വാൾട്ടയർ വീരയ്യയും ഹിറ്റായി മാറിയിരിക്കുകയാണ്.

ബോബി കൊല്ലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു‌ണ്ട്.

ഒരു വാക്ക് പോലും തന്റെ നായികയെ കുറിച്ച് സംസാരിച്ചില്ല

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലൊക്കെ ശ്രുതി ഹാസനെ കുറിച്ച് ചിരഞ്ജീവി വാചാലനാവുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ വിജയാഘോഷത്തിൽ നടൻ ഒരു വാക്ക് പോലും തന്റെ നായികയെ കുറിച്ച് സംസാരിച്ചില്ല. ഇതിപ്പോൾ ആരാധകർക്കിടയിൽ ഇവർക്കിടയിലെ എന്തോ പ്രശ്നങ്ങളുടെന്ന സംശയം ഉയർത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം.

ശ്രുതി ഹാസനെ മാത്രം അദ്ദേഹം മറന്നു

കഴിഞ്ഞ ദിവസമായിരുന്നു വാൾട്ടയർ വീരയ്യയുടെ വിജയാഘോഷം നടന്നത്. പരിപാടിയിൽ ആദ്യം തന്നെ ആർആർആർ സിനിമയുടെ അണിയറ പ്രവർത്തകർക്കും റാം ചരൺ, എൻടിആർ, രാജമൗലി, കീരവാണി തുടങ്ങിയവർക്കെല്ലാം താരം ആശംസകൾ അറിയിച്ചിരുന്നു. ഗോൾഡ് ഗ്ലോബിലെ നേട്ടത്തിനും ഓസ്കാർ നോമിനേഷനും അദ്ദേഹം അഭിനന്ദനവും നേർന്നിരുന്നു.

തങ്ങളെ സംബന്ധിച്ച് അതൊരു അഭിമാനകരമായ നേട്ടമാണെന്നാണ് നടൻ പറഞ്ഞത്. പിന്നീട് തനിക്ക് ജോലി ചെയ്യാൻ അനുയോജ്യമായ അറ്റ്മോസ്ഫിയർ ഉണ്ടാക്കി തന്ന തന്റെ സിനിമയുടെ നിർമ്മാതാക്കൾക്കും അണിയറ പ്രവർത്തകർക്കും ചിരഞ്ജീവി നന്ദി പറഞ്ഞു. പക്ഷെ ശ്രുതി ഹാസനെ മാത്രം അദ്ദേഹം മറന്നു.

പുറത്താരെയും അറിയിക്കാതെ രണ്ടു വഴിക്കാവാൻ താരങ്ങൾ തീരുമാനിച്ചിരുന്നു

അതിനു മുൻപ് ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ ശ്രുതി ഹാസൻ ഇല്ലാതിരുന്നിട്ടും ചിരഞ്ജീവി നടിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പക്ഷെ സക്‌സസ് മീറ്റിൽ ശ്രുതിയെ കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാൻ തയ്യാറായില്ല. ശ്രുതി ഹാസൻ ചടങ്ങിന് എത്തിയതുമില്ല.

ഇതൊക്കെയാണ് ഇവർക്കിടയിൽ കാര്യമായ എന്തോ പ്രശ്‍നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. അതേസമയം, താരങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ പുറത്താരെയും അറിയിക്കാതെ രണ്ടു വഴിക്കാവാൻ താരങ്ങൾ തീരുമാനിച്ചിരുന്നു വിവരമുണ്ട്.

ഇന്നലെ ശ്രുതി തന്റെ 37-ാം ജന്മദിനം ആഘോഷിച്ചിരുന്നു

അതേസമയം, ഇന്നലെ ശ്രുതി തന്റെ 37-ാം ജന്മദിനം ആഘോഷിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാ മേഖലയിലെ പല പ്രമുഖ താരങ്ങളും ആശംസകളുമായി എത്തിയിരുന്നു. ചിരഞ്ജീവിയും ഏറെ വൈകി ആശംസയുമായി എത്തുകയുണ്ടായി.

അച്ഛൻ കമൽ ഹാസന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയവരാണ് ശ്രുതിയും സഹോദരി അക്ഷരയും. ശ്രുതി ഇതിനകം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായി മാറിയിട്ടുണ്ട്. എന്നാൽ അക്ഷര പൂർണമായും തെന്നിന്ത്യൻ സിനിമാലോകത്ത് തന്നെയാണ്. പ്രഭാസ് നായകനാകുന്ന സലാർ ആണ് ശ്രുതിയുടെ ആരാധകർ കാത്തിരിക്കുന്ന സിനിമ.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X