»   » ആന്‍ഡ്രിയയുടെ ചുംബന കൊലവെറി ലീക്ക്ഡ്

ആന്‍ഡ്രിയയുടെ ചുംബന കൊലവെറി ലീക്ക്ഡ്

Posted By:
Subscribe to Filmibeat Malayalam

കോളിവുഡ് സുന്ദരി ആന്‍ഡ്രിയ ജെര്‍മിയയും കൊലവെറി സോങ് ഫെയിം അനിരുദ്ധ രവിചന്ദറും തമ്മിലുള്ള അധരചുംബന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ കാട്ടുതീ പോലെ പ്രചരിയ്ക്കുന്നു.

അനിരുദ്ധും ആന്‍ഡ്രിയയും തമ്മിലുള്ള രണ്ട് ചുംബന രംഗങ്ങളുടെ ചിത്രമാണ് നെറ്റ് വഴി പരക്കുന്നത്. ഒരു ചിത്രത്തില്‍ ആന്‍ഡ്രിയയുടെ ചുണ്ടുകളില്‍ അനിരുദ്ധ് ചുംബിക്കുന്നതാണ്. ആന്‍ഡ്രിയയുടെ കവിളത്ത് അനിരുദ്ധ് ചുംബിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. യൂ ട്യൂബിലും ഫേസ്ബുക്കിലുമൊക്കെ വമ്പന്‍ പ്രചാരമാണ് ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. ചൂടന്‍ ചിത്രങ്ങള്‍ കണ്ട് കൊലവെറി പിടിച്ച് നെറ്റിസെന്‍സാണ് പടം ഷെയര്‍ ചെയ്ത് മിടുക്ക് കാണിയ്ക്കുന്നത്.

സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന നല്ലപിള്ളയായി ചമഞ്ഞിരുന്ന അനിരുദ്ധ് ഇതാദ്യമായാണ് ഇങ്ങനെയൊരു കുഴപ്പത്തില്‍ ചെന്നുചാടുന്നത്. ധനുഷിന്രെ ത്രീ എന്ന ചിത്രത്തിലെ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനമാണ് ലോകമറിയുന്ന ഗായകനാക്കി മാറ്റിയത്.

കമല്‍ഹാസന്റെ നായികയായി ആന്‍ഡ്രിയ അഭിനയിച്ച ബ്രഹ്മാണ്ഡ സിനിമയായ വിശ്വരൂപം തിയറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പാണ് ചുംബനചിത്രങ്ങള്‍ പുറത്തായത്.

ഇന്റര്‍നെറ്റില്‍ പരക്കുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥമാണെന്നും മോര്‍ഫ് ചെയ്തതല്ലെന്നും ആന്‍ഡ്രിയ പ്രതികരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണഗതിയില്‍ ഇങ്ങനെയൊരു പടം പുറത്തുവന്നാല്‍ അത് വ്യാജമാണെന്ന് പറയുന്നതാണ് സിനിമാതാരങ്ങളുടെ പരമ്പരാഗത ശൈലി. എന്നാല്‍ ഈ വഴിയില്‍ നിന്നും മാറിനടക്കുകയാണ് ആന്‍ഡ്രിയ

നരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും ഇപ്പോള്‍ വേര്‍പിരിഞ്ഞിരുന്നു. ഒന്നര വര്‍ഷം മുന്പുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും നല്ല സുഹൃത്ബന്ധം കാത്തു സൂക്ഷിക്കുന്ന തങ്ങളെ ഇത് അലോസരപ്പെടുത്തുന്നുമില്ലെന്നാണ് ആന്‍ഡ്രിയ പറയുന്നു.

ഇതാദ്യമായല്ല കോളിവുഡിലെ താരങ്ങളുടെ രഹസ്യ ചുംബനചിത്രങ്ങള്‍ പുറത്താവുന്നത്. താരറാണിയായി വളര്‍ന്ന നയന്‍താരയും ചിമ്പുവും തമ്മിലുള്ള ചുംബനചിത്രങ്ങള്‍ കോളിവുഡിനെ ഒരുകാലത്ത് ഇളക്കിമറിയ്ക്കുക തന്നെ ചെയ്തിരുന്നു.

English summary
Pictures of 'Kolaveri Di' fame Anirudh (22) and Andrea Jeremiah (27) sharing a lip-lock were leaked on the internet and have spread like wildfire

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam