»   » അഞ്ചു കോടി: കൊലവെറി അടങ്ങുന്നില്ല

അഞ്ചു കോടി: കൊലവെറി അടങ്ങുന്നില്ല

Posted By:
Subscribe to Filmibeat Malayalam
‘Kolaveri Di’ has crossed 50 million hits on YouTube
നെറ്റിന്‍സെന്‍സിന്റെ കൊലവെറി അടങ്ങുന്നില്ല. ധനുഷിന്റെ കൊലവെറി ഡി തരംഗം യൂട്യൂബില്‍ അഞ്ചുകോടി കടന്ന് മുന്നോട്ടുകുതിയ്ക്കുമ്പോള്‍ പുതിയൊരു ചരിത്രമാണ് കുറിയ്ക്കപ്പെടുന്നത്.

ഭാഷകളുടെ അതിര്‍വരമ്പുകള്‍ കടന്ന് പ്രായഭേദമന്യേ സംഗീതപ്രേമികള്‍ കൈനീട്ടി സ്വീകരിച്ച കൊലവെറി പ്രയാണം തുടങ്ങിയത് 2011 നവംബര്‍ 16 ന്. അപ്‌ലോഡ് ചെയ്ത് നാലുമാസം പിന്നിടുമ്പോഴാണ് കൊലവെറി ഡി അഞ്ച് കോടി ഹിറ്റെന്ന നാഴികക്കല്ല് പിന്നിടുന്നത്.

ധനുഷും കമലിന്റെ മകള്‍ ശ്രുതി ഹാസനും അഭിനയിക്കുന്ന 'മൂന്‍ട്രു' എന്ന സിനിമയ്ക്ക് വന്‍ പബ്ലിസിറ്റിയാണ് ഈ ഗാനം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 30 ന് 3 തിയറ്ററുകളിലെത്തുമ്പോള്‍ കൊലവൈറി തരംഗം ആവര്‍ത്തിയ്ക്കുമോയെന്ന ആകാംക്ഷയിലാണ് ധനുഷും കോളിവുഡും.

കൊലവെറി ഇന്ത്യയൊട്ടാകെ ഹിറ്റായ സാഹചര്യത്തില്‍ 3 തമിഴകത്തിന് പുറത്തും ഓളമുണ്ടാക്കുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ പ്രവചനം. ധനുഷിന്റെ ഭാര്യയും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യ ധനുഷാണ് കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് നായിക. പ്രഭു, രോഹിണി, സുന്ദര്‍ രാമു, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രമുഖ താരങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam