അനിരുദ്ധിന്റെ കാമുകി പ്രമുഖ നിർമാതാവിന്റെ മകൾ; കീർത്തിയും മറ്റൊരാളുമായി ഡേറ്റിങ്ങിൽ; റിപ്പോർട്ട്
അഭിനേതാക്കളുടെ ജീവിത്തിൽ ഒഴിച്ചു നിർത്താനാകാത്ത ഒന്നാണ് ഗോസിപ്പ്. താരമായി കഴിഞ്ഞാൽ ഗോസിപ്പുകള്‍ സര്‍വ്വ സാധാരണമാണ്. പ്രണയം മുതൽ വിവാഹമോചനങ്ങൾ വരെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. പലതും വലിയ ചർച്ചയായി മാറാറുണ്ട്. അടുത്തിടെ അങ്ങനെ വലിയ ചർച്ചയായി മാറിയ ഗോസിപ്പുകളിലൊന്നാണ് അനിരുദ്ധും കീര്‍ത്തി സുരേഷും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നത്. ഇപ്പോഴിതാ ഇരുവരേയും കുറിച്ചുള്ള മറ്റൊരു വാർത്തയും ചർച്ചയാവുകയാണ്.
തമിഴകത്തെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അടുത്ത കാലത്ത് തമിഴ് സിനിമ ആഘോഷമാക്കിയ മിക്ക ഗാനങ്ങളും ഒരുക്കിയത് അനിരുദ്ധാണ്. ഇന്ത്യൻ സിനിമയിൽ നിലവിലുള്ള ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായാണ് അനിരുദ്ധിനെ വിശേഷിപ്പിക്കാറുള്ളത്. ജവാനിലൂടെ ബോളിവുഡിൽ അടക്കം തിളങ്ങി നിൽക്കുമ്പോഴാണ് അനിരുദ്ധിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്.

മറുവശത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായി തിളങ്ങി നിൽക്കുകയാണ് കീർത്തി സുരേഷ്. നടി മേനകയുടേയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീര്‍ത്തി അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച കീര്‍ത്തി വൈകാതെ തെന്നിന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്.
കീര്‍ത്തിയും അനിരുദ്ധും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ മുൻപും പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത അധികം വൈകാതെ തന്നെ കെട്ടടങ്ങി. അതിനു പിന്നാലെയാണ് അടുത്തിടെ വീണ്ടും വിവാഹ വാർത്തയായി ഇത് ഉയർന്നു വന്നത്. ഇത്തവണ കീർത്തി സുരേഷ് തന്നെ ഇത് അവസാനിപ്പിച്ചു. 'ഇത് തെറ്റായ വാർത്തയാണ്, അനിരുദ്ധ് എന്റെ സുഹൃത്താണ്,' എന്നും കീർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ ഇരുവരും ഡേറ്റിങ്ങിൽ തന്നെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എന്നാൽ മറ്റു വ്യക്തികളെയാണ് ഇവർ ഡേറ്റ് ചെയ്യുന്നത്. പ്രമുഖ നിർമാതാവിന്റെ മകളുമായി അനിരുദ്ധ് ഡേറ്റിങ്ങിലാണെന്നാണ് പുതിയ റിപ്പോർട്ട്. കുറേക്കാലങ്ങളായി ഇരുവരും ഒരുമിച്ചാണെന്നും വൈകാതെ വിവാഹം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജവാൻ സിനിമയുടെ ഭാഗമായി നടത്തിയ പരിപാടികളിൽ അടക്കം അനിരുദ്ധിന്റെ കാമുകിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അറിയപ്പെടുന്ന ഒരു സംവിധായകനെയാണ് കീർത്തി ഡേറ്റ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. വീട്ടുകാർ കണ്ടെത്തിയ വ്യക്തിയാണെന്നും ഔദ്യോഗികമായി വിവാഹം പ്രഖ്യാപിക്കുന്നതിന് മുമ്പ് പരസ്പരം നന്നായി അറിയാൻ ഇരുവർക്കും അവസരം നൽകിയിരിക്കുകയാണ് എന്നുമാണ് വിവരം. അതിനു ശേഷമാകും വിവാഹം സംബന്ധിച്ച പ്രഖ്യാപനം. അതേസമയം അനിരുദ്ധും കീർത്തിയും അടുത്ത സുഹൃത്തുക്കൾ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസ് തമിഴാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ഇത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് അനിരുദ്ധ് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തകളാണെന്നും താൻ സിംഗിൾ ആണെന്നും അനിരുദ്ധ് പറഞ്ഞു. അതേസമയം കീർത്തി റിപ്പോർട്ടിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


Click it and Unblock the Notifications