അത് വെറും റൂമറല്ല, അനുഷ്ക ഗർഭിണി തന്നെ! പുതിയ ചിത്രങ്ങളിൽ വിരാടിനും സുഹൃത്തുകൾക്കും പിന്നിലൊളിച്ച് നടി
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റിയാണ്. പലർക്കും മാതൃകാ ദമ്പതിമാരാണ് അനുഷ്‌കയും വിരാടും. ഒരു പരസ്യചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. 2017 ഡിസംബര്‍ 11ന് ആയിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ ദിവസമാണ് അനുഷ്‌കയും വിരാടും തങ്ങളുടെ ആറാം വിവാഹവാർഷികം ആഘോഷിച്ചത്.
ലണ്ടനിൽ വെച്ച് അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു ഇത്തവണ ഇവരുടെ വിവാഹവാർഷികാഘോഷം. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള അനുഷ്ക, വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി. തങ്ങളുടെ പ്രത്യേക ദിനം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷമായി ചിലവഴിച്ചു എന്നറിയിച്ചു കൊണ്ടായിരുന്നു അനുഷ്കയുടെ പോസ്റ്റ്. ഏതാനും ചിത്രങ്ങളും നടി പങ്കുവയ്ക്കുകയുണ്ടായി.

ആഘോഷവേളയിൽ ഇരുവരും കറുത്ത ഫോർമൽ വസ്ത്രങ്ങളാണ് ധരിച്ചത്. തന്റെ പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രം വിരാട് കോലിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പിന്നിലൂടെ വിരാടിൻ്റെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചാണ് അനുഷ്ക ചിത്രത്തിൽ പോസ് ചെയ്യുന്നത്. വിരാട് നീല-കറുത്ത ഷർട്ടും പാൻ്റ്സും ധരിച്ചപ്പോൾ അനുഷ്ക ഓഫ് ഷോൾഡർ ബ്ലാക്ക് ഡ്രെസ്സിലാണ് ചിത്രങ്ങളിൽ തിളങ്ങിയത്. കുടുംബങ്ങൾക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും അനുഷ്ക പങ്കുവെച്ചവയിൽ ഉണ്ട്.
അതേ സമയം ചിത്രങ്ങളേക്കാൾ അനുഷ്കയുടെ പോസാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം അനുഷ്ക വിരാടിനും ബന്ധുകൾക്കുമൊക്കെ പിന്നിലായാണ് നിൽക്കുന്നത്. ഗർഭിണി ആയ അനുഷ്ക ബേബി ബംപ് മറച്ചുവയ്ക്കാനായാണോ അങ്ങനെ പോസ് ചെയ്തിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കേക്ക് മുറിക്കുന്ന ചിത്രം പോലും അനുഷ്കയുടെ വയർ കാണാത്ത വിധത്തിലാണ് പകർത്തിയിരിക്കുന്നത്.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഗർഭിണി ആണെന്നത് മറച്ചുവയ്ക്കാൻ തീരുമാനിച്ച അനുഷ്‍കയെ ചിലർ അഭിനന്ദിക്കുമ്പോൾ, ഈ അനാവശ്യ ഡ്രാമ എന്തിനാണ് എന്നാണ് ചിലർ ചോദിക്കുന്നത്. 'ബേബി ബംപ് നോക്കി കുട്ടി ആണാണോ പെണ്ണാണോ എന്ന് വരെ പറയുന്ന ആളുകളുള്ള നാടാണ്. അവരോട് ഗർഭിണി ആണെന്ന് പറഞ്ഞാലും ഇല്ലെങ്കിലും അവർ അതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും, എന്തിനാണ് അപ്പോൾ ഇങ്ങനെയൊരു ഡ്രാമ' എന്നാണ് ചിലർ കുറിക്കുന്നത്.

ഗർഭിണി ആണെന്ന് പറയുന്നില്ലെങ്കിലും വേണ്ട. ഫോട്ടോയ്ക്ക് മര്യാദക്ക് പോസ് ചെയ്തുകൂടെ അപ്പോൾ ആളുകൾ ഓരോന്ന് വെറുതെ പറയുന്നത് നിർത്തുമല്ലോ എന്നാണ് ചിലരുടെ ചോദ്യം. അതേ സമയം 'അത് വെറും റുമറല്ല, അനുഷ്ക ഗർഭിണിയാണെന്ന് ഇതോടെ ബോധ്യമായി' എന്ന് പറയുന്നവരും ഉണ്ട്. ചിത്രങ്ങളിൽ നിന്നും അനുഷ്ക ഗർഭിണി ആണെന്ന് തന്നെ ഉറപ്പിക്കുകയാണ് ആരാധകർ.
ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്താണ് അനുഷ്‍ക ഗർഭിണി ആണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. പൊതു ഇടങ്ങളിൽ മനഃപൂർവം വയർ മറച്ചു പിടിച്ച് അനുഷ്‌കയെ കണ്ടതോടെയാണ് ആരാധകർ സംശയങ്ങളുമായി രംഗത്തെത്തിയത്. വസ്ത്രധാരണത്തിൽ അനുഷ്ക കൊണ്ടുവന്ന മാറ്റങ്ങളും ആരാധകരുടെ സംശയം ഉയർത്തിയിരുന്നു.
അതേ സമയം വാമിക എന്നൊരു മകളാണ് വിരാടിനും അനുഷ്കയ്ക്കും ഉള്ളത്. 2021ലാണ് വാമിക ജനിച്ചത്. ഇതുവരെ വിരാടോ അനുഷ്കയോ മകളുടെ മുഖം ആരാധകരെ കാണിച്ചിട്ടില്ല. മകളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് ഇരുവരും മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications