»   » പ്രഭാസിന് പ്രേമം അസ്ഥിക്ക് പിടിച്ചു??? പുതിയ ചിത്രത്തില്‍ ബോളിവുഡ് നായിക വേണ്ട അനുഷ്‌ക മതി!!!

പ്രഭാസിന് പ്രേമം അസ്ഥിക്ക് പിടിച്ചു??? പുതിയ ചിത്രത്തില്‍ ബോളിവുഡ് നായിക വേണ്ട അനുഷ്‌ക മതി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള തെന്നിന്ത്യന്‍ താരജോഡിയാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലി തിയറ്ററിലെത്തിയതോടെ തിരശീലയിലെ ഇവരുടെ കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ഇരുവരും  പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ആനപ്പിണ്ടത്തിന്റെ ചന്ദനത്തിരിക്ക് വന്‍ ഡിമാന്‍ഡ്!!! ജയസൂര്യയുടെ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും!!!

ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

പ്രണയ വാര്‍ത്തകളെ നിഷേധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പിന്നീട് പുറത്ത് വന്നെങ്കിലും പ്രഭാസിന് പ്രണയം അസ്ഥിക്ക് പിടിച്ചരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ബോളിവുഡ് നായികയ്ക്ക് പകരം അനുഷ്‌കയെ നായികയാക്കിയെന്നാണ് വിവരം.

ഇനി ശനിയാഴ്ചയും സ്കൂളിൽ പോകണം, പ്രവൃത്തി ദിവസങ്ങളിൽ അധ്യാപക പരിശീലനം ഉണ്ടാകില്ല

പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയില്‍ ബോളിവുഡ് നായിക കത്രീന കൈഫ് നായികയായി വരുന്നുവെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് അനുഷ്‌ക പ്രഭാസിന്റെ നായികയാകും.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയില്‍ അനുഷ്‌ക നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനായി അനുഷ്‌കയെ സമീപിച്ചിട്ടുണ്ട്. അനുഷ്‌ക സമ്മതം മൂളുമെന്നാണ് അവരുടെ പ്രതീക്ഷ.

തിരശീലയില്‍ ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കത്രീനയേക്കാള്‍ അനുഷ്‌ക പ്രഭാസ് ജോഡിയെ പ്രേക്ഷകര്‍ പ്രതീക്ഷക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസും അനുഷ്‌കയുമാണ് നായിക നായകന്മാരായി എത്തുന്നത്. ചിത്രം ഹിറ്റായതോടെ പ്രഭാസ് അനുഷ്‌ക ജോഡിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇരുവര്‍ക്കും ഇടയില്‍ പ്രണയം ഉണ്ടെന്നുള്ള വാര്‍ത്തകളും സജീവമാണ്.

പ്രഭാസ് തനിക്ക് വന്ന ആറായിരത്തോളം വിവാഹാലോചകള്‍ തള്ളിക്കളഞ്ഞതിന് പിന്നിലും അനുഷ്‌കയോടുള്ള പ്രണയമാണെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ പ്രണയ വാര്‍ത്ത പ്രചരിപ്പിക്കാന്‍ കാരണക്കാരനായി എന്നാരോപിച്ച് അനുഷ്‌ക തന്റെ സെക്രട്ടറിയെ പിരിച്ചു വിട്ടിരുന്നു.

ബാഹുബലിക്ക് ശേഷം അനുഷ്‌ക നായികയാകുന്ന ചിത്രമായ ഭാഗ്മതിയില്‍ അനുഷ്‌കയുടെ ജോഡിയായി എത്തുന്നത് പ്രഭാസ്. ചിത്രത്തില്‍ ഏറെ പ്രാധന്യമുള്ള അതിഥി വേഷമാണ് പ്രഭാസിന്. ഭാഗ്മതിയില്‍ അഭിനയിക്കാന്‍ അനുഷ്‌ക സമ്മതിച്ചതിന് പിന്നിലും അനുഷ്‌കയാണെന്നാണ് അറിയുന്നത്.

കത്രീന കൈഫ് പ്രഭാസ് നായകനാകുന്ന സാഹോയില്‍ നായികയാകില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി കത്രീന കൈഫിന് പിന്നാലെയായിരുന്നുവെന്ന് സാഹോ ടീം പറഞ്ഞു.

ബാഹുബലി റിലീസ് ചെയ്യുന്നതിന് മുമ്പായിരുന്നു സാഹോയ്ക്കായി കത്രീനയെ സമീപിച്ചത്. എന്നാല്‍ പ്രഭാസിനൊപ്പം അഭിനയിക്കാന്‍ കത്രീന താല്പര്യം കാണിച്ചില്ല. അതോടെ ആ ആശയം ഉപേക്ഷിക്കുകയായിരുന്നു.

സാഹോയില്‍ കത്രീന നായികയായി എത്തുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബാഹുബലി 2 വന്‍ ഹിറ്റായതോടെ കത്രീനയുടെ ടീമിലുള്ളവരാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.

സാഹോയിലേക്ക് നായികയായി ആദ്യം പരിഗണിച്ചത് ശ്രദ്ധയെയാരുന്നു. വളരെ താല്പര്യത്തോടെയാണ് അവര്‍ കഥ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ അവരുടെ ഡിമാന്‍ഡ് ക്ടേടതോടെ സാഹോ ടീം ശ്രദ്ധയെ ഒഴിവാക്കുകയായിരുന്നു. എട്ട് കോടിയാണ് ശ്രദ്ധ ആവശ്യപ്പെട്ടത്.

English summary
rumours are rife that Prabhas has ousted Katrina Kaif from the film and is planning to rope in his alleged girlfriend, Anushka Shetty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam