പടങ്ങള്‍ പാതിവഴിയില്‍; ബാബുവിന്റേത് മണ്ടത്തരമോ?

By Super

മലയാളത്തിലെ തിരക്കേറിയ തിരക്കഥാകൃത്തും സംവിധായകനുമായി മാറാനൊരുങ്ങുകയാണ് ബാബു ജനാര്‍ദ്ദനന്‍. തിരക്കേറുന്നത് നല്ലതു തന്നെയാണെന്ന കാര്യത്തില്‍ സംശമയമില്ല. എന്നാല്‍ ഈ തിരക്കിന് പിന്നില്‍ ആര്‍ത്തിയാണോയെന്നാണ് സംശയമുയരുന്നത്. മലയാള സിനിമയ്ക്ക് ഒരുപാടു നല്ല തിരക്കഥകള്‍ സമ്മാനിച്ച ബാബു ആദ്യമായി സംവിധായകനായി അരങ്ങേറിയത് മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു.

ഇന്നത്തെക്കാലത്ത് ആരും പറയാന്‍ മടിയ്ക്കുന്നൊരു പ്രമേയം ചെയ്യാന്‍ ധീരത കാണിച്ചെങ്കിലും ചിത്രം സാമ്പത്തികമായി പരാജയം നേരിട്ടത് ബാബുവിനുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. എന്നാല്‍ ഈ തിരിച്ചടി കൊണ്ടൊന്നും പിന്മാറാന്‍ ഇദ്ദേഹം ഒരുക്കമായിരുന്നിലല്. താന്‍ തന്നെ തിരക്കഥയെഴുതി വിജയിപ്പിച്ച അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് മുന്നോട്ടു പോവുകയാണ് അദ്ദേഹം,

ലിസമ്മയുടെ വീടെന്ന് പേരിട്ട സിനിമയില്‍ പണിയൊന്നുമില്ലാതെ വീട്ടിലിരുന്ന മീര ജാസ്മിനെ നായികയാക്കാനുള്ള ധൈര്യവും സംവിധായകന്‍ കാണിച്ചു. ഇതിനിടെ കുഞ്ചാക്കോ ബോബന്റെ ഡേറ്റ് കിട്ടിയപ്പോള്‍ ഗോഡ് ഫോര്‍ സെയില്‍ എന്ന പടവും ബാബു തുടങ്ങിവച്ചിരുന്നു. തന്റെ സിനിമ ഉടന്‍ തുടങ്ങണമെന്ന് മീര ആവശ്യപ്പെട്ടപ്പോള്‍ ചാക്കോച്ചന്റെ പടം പാതിയില്‍ നിര്‍ത്തി ലിസമ്മയുടെ വീട് ആരംഭിച്ചു.

ലിസമ്മയുടെ വീട് പൂര്‍ത്തിയാക്കിയതിന് ശേഷം ഗോഡ് ഫോര്‍ സെയിലിന്റെ രണ്ടാംഘട്ടം ചിത്രീകരണം തുടങ്ങുമെന്നാണ് ഇപ്പോള്‍ സംവിധായകന്‍ അറിയിച്ചിരിയ്ക്കുന്നത്. ഇതിനൊക്കെയിടയില്‍ പാതിരാമണല്‍ എന്നൊരു സിനിമയ്ക്ക് ബാബു തിരക്കഥയെഴുതിയിരുന്നു. ആ സിനിമയുടെ ചിത്രീകരണം ഗണപതിക്കല്യാണം പോലെ നീണ്ടുപോവുകയുമാണ്.

തിന്നാല്‍ കഴിവുണ്ടെന്ന് കരുതി എല്ലാംകൂടി ഒരുമിച്ച് വിഴുങ്ങിയാല്‍ അജീര്‍ണം പിടിയ്ക്കുമെന്ന കാര്യം ബാബു മറന്നു പോയെന്ന് തോന്നുന്നു. ഒരെണ്ണം തീര്‍ത്തിട്ട് പുതിയതൊന്ന് തുടങ്ങുകയായിരുന്നു ബാബുവിനും മറ്റുള്ളവര്‍ക്കും നല്ലത്. ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല, പോയ 'പുത്തി' ആന പിടിച്ചാലും തിരികെക്കിട്ടില്ലെന്നല്ലേ ചൊല്ല്....

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X