»   » ലിസമ്മയുടെ ജീവിതം ഇനി മീരയിലൂടെ

ലിസമ്മയുടെ ജീവിതം ഇനി മീരയിലൂടെ

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
ഏറെനാളായി മലയാളത്തില്‍ സജീവമല്ലാതിരുന്ന മീര ജാസ്മിന്‍ നായികയായി തിരിച്ചെത്തുന്നു. ലിസമ്മയുടെ വീട് എന്ന സിനിമയിലൂടെയാണ് മീയുടെ മടങ്ങിവരവ്. തിയറ്റര്‍ വിട്ടിറങ്ങിയിട്ടും പ്രേക്ഷകമനസ്സുകളെ വേട്ടയാടിയ ലാല്‍ജോസിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗമായാണ് ലിസമ്മയുടെ വീട് എന്ന പേരില്‍ ഒരുങ്ങുന്നത്.

കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ പെണ്‍വാണിഭക്കേസുകളെ പശ്ചാത്തലമാക്കി ഒരുക്കിയ അച്ഛനുറങ്ങാത്ത വീടിന് തിരക്കഥ രചിച്ച ബാബു ജനാര്‍ദനന്‍ തന്നെ ലിസ്സമ്മയുടെ വീടിനും രചന നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംവിധാനവും ബാബു തന്നെയാണ് ഏറ്റെടുത്തിരിയ്ക്കുന്നത്.

മുക്ത അവതരിപ്പിച്ച ലിസമ്മയായി മീര അഭിനയിക്കുമ്പോള്‍ നായകസ്ഥാനത്ത് ഉണ്ണിമുകുന്ദനാകും എത്തുക. സലിം കുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള സ്‌റ്റേറ്റ് അവാര്‍ഡ് നേടികൊടുത്ത ചിത്രമായിരുന്നു അച്ഛനുറങ്ങാത്ത വീട്. രണ്ടാം ഭാഗത്തില്‍ ചെറിയൊരു വേഷം മാത്രമേ സലിംകുമാര്‍ ചെയ്യുന്നുള്ളു എന്നാണ് സൂചന.

കുഞ്ചാക്കോ ബോബനെ നായകനാക്കി ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ബാബു ജനാര്‍ദനന് മെയ് അവസാന വാരത്തോടെ ലിസമ്മയുടെ വീടിന്റെ ചിത്രീകരണം തുടങ്ങുക.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam