'നിസാര കാര്യത്തിന് രംഭയും റായ് ലക്ഷ്മിയും തമ്മിൽ തല്ലായി, വസ്ത്രങ്ങൾ വലിച്ചുകീറി'; ബയിൽവാൻ രംഗനാഥൻ

മലയാളികൾക്ക് സുപരിചിതരായ രണ്ടു താരങ്ങളാണ് റായ് ലക്ഷ്മിയും രംഭയും. അന്യഭാഷയിൽ നിന്നെത്തി മലയാള സിനിമയിൽ ഇടം കണ്ടെത്തിയവരാണ് രണ്ടുപേരും. മലയാളത്തിൽ നിന്നാണ് രംഭ കരിയർ ആരംഭിച്ചതെങ്കിലും കൂടുതൽ സിനിമകൾ ചെയ്തത് തെലുങ്കിലും തമിഴിലുമാണ്. തമിഴിലൂടെയാണ് റായ് ലക്ഷ്മിയുടെ അരങ്ങേറ്റം എന്നാൽ മലയാളത്തിൽ അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ലക്ഷ്മിക്കായി.

വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച രംഭ കുടുംബത്തോടൊപ്പം ഇപ്പോൾ കാനഡയിലാണ് താമസം. 2010ൽ ആയിരുന്നു നടിയുടെ വിവാഹം. 2011ൽ പുറത്തിറങ്ങിയ ഫിലിം സ്റ്റാർ എന്ന മലയാള സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോൾ പൂർണമായും ഒരു കുടുംബിനിയായി കഴിയുകയാണ് നടി. മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഭ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Raai Laxmi Rambha

അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് റായ് ലക്ഷ്മി. ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന മലയാള സിനിമയാണ് ലക്ഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജോണി ആന്റണി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിൽ ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് നടി എത്തുന്നത്. ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം റായ് ലക്ഷ്മി അഭിനയിക്കുന്ന മലയാള സിനിമയാണിത്.

അതിനിടെ റായ് ലക്ഷ്മിയെയും രംഭയെയും കുറിച്ച് തമിഴ് നടനും സിനിമ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒരു സിനിമയുടെ സെറ്റിൽ വച്ച് ഇരുവരും വഴക്കിടുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്‌തെന്ന് ബയിൽവാൻ രംഗനാഥൻ പറയുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

ഒരു കാതലൻ ഒരു കാതലി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം. ഇരുവരും നായിക വേഷങ്ങളിൽ എത്തിയ ചിത്രമാണിത്. ഒരു ദിവസം ഇരുവരും സെറ്റിൽ ഇരിക്കുകയാണ്. ഷൂട്ടിന് ക്യാമറയെല്ലാം റെഡിയായപ്പോൾ ഇരുവരെയും വിളിച്ചുകൊണ്ടുവരാണ് സംവിധായകൻ അസിസ്റ്റന്റ് ഡയറക്ടറോട് നിർദേശിച്ചു. അദ്ദേഹം ചെല്ലുമ്പോൾ ഇരുവരും ഷോട്ടിന് തയ്യാറായിട്ടില്ല. അതുവരെ ഇരുവരും വഴക്കിടുകയായിരുന്നു. തമ്മിൽ തല്ലായി. പരസ്‌പരം വസ്ത്രങ്ങൾ വലിച്ചുകീറി. ഇത് കണ്ട് സംവിധായകൻ ഞെട്ടി.

കാര്യം തിരക്കിയപ്പോൾ, ഇവരിൽ ആരാണ് പ്രധാന നായിക എന്നത് സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ എത്തിയതെന്ന് അറിഞ്ഞു. അതോടെ രണ്ടുപേരും തെറ്റി പിരിഞ്ഞു. തുടർന്ന് സംവിധായകൻ ഇരുവരേയും രണ്ടു സമയങ്ങളിലായാണ് ഷൂട്ട് ചെയ്തതെന്ന് ബയിൽവാൻ പറയുന്നു. രണ്ട് നായികമാർ ഒന്നിക്കുമ്പോൾ ഇത്തരം ഈഗോ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിനു പിന്നിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. രംഭയോ റായ് ലക്ഷ്മിയോ ഇങ്ങനെയൊരു സംഭവം നടന്നതായി ഇതുവരെ എവിടെയും പറഞ്ഞിട്ടുമില്ല.

Raai Laxmi Rambha

നടി സിമ്രാൻ സെറ്റിൽ ബഹളമുണ്ടാക്കിയ ഒരു സംഭവത്തെ കുറിച്ചും ഇതേ അഭിമുഖത്തിൽ ബയിൽവാൻ രംഗനാഥൻ പറയുന്നുണ്ട്. പതിനാറ് വർഷങ്ങൾക്ക് മുൻപ് സിമ്രാന്റെ കരിയറിൽ തിരിച്ചടി നേരിടുന്ന സമയത്തായിരുന്നു ഈ സംഭവമെന്ന് ബയിൽവാൻ പറയുന്നു. സിനിമയിൽ സിമ്രാൻ ആവശ്യപ്പെട്ടതിനനുസരിച്ചുള്ള പ്രതിഫലം നവാഗതനായ സംവിധായകൻ നൽകിയില്ല. സിമ്രാന് അത് സഹിച്ചില്ല. നടി സെറ്റിൽ ബഹളമുണ്ടാക്കുകയും പിന്നീട് സിനിമയിൽ സഹകരിക്കാതിരിക്കുകയും ചെയ്തു.

ഒടുവിൽ സിമ്രാന്റെ പഴയ ചിത്രങ്ങളിലെ ചില ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ആ ചിത്രം പൂർത്തിയാക്കിയതെന്ന് ബായിൽവാൻ പറയുന്നു. സംഭവത്തിൽ പ്രകോപിതയായ സിമ്രാൻ നിർമ്മാതാക്കളുടെ സംഘടനയെ സമീപിച്ചു. പിന്നീട് ആ പ്രശ്നം എങ്ങനെ പരിഹരിച്ചുവെന്ന് തനിക്ക് അറിയില്ലെന്നും ബയിൽവാൻ രംഗനാഥൻ കൂട്ടിച്ചേർത്തു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X