ഐശ്വര്യയ്ക്ക് 42, ആദിക്കിനേക്കാൾ ഒമ്പത് വയസ്സിന് ഇളയത്! പ്രായവ്യത്യാസം ചർച്ചയാകാതിരിക്കാൻ ചെയ്തത്!

കഴിഞ്ഞ ദിവസമാണ് നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും സംവിധായകൻ ആദിക് രവിചന്ദ്രനും വിവാഹിതരായത്. ചെന്നെയിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പ്രഭുവിന്റെ മൂത്ത മകളാണ് ഐശ്വര്യ. അടുത്തിടെ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ മാർക്ക് ആന്റണി എന്ന സിനിമയുടെ സംവിധായകനാണ് ആദിക് രവിചന്ദ്രൻ. പ്രണയവിവാഹമാണ് ഇവരുടേതെന്നാണ് വിവരം.

കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് എന്നതാണ് ചർച്ചകൾക്ക് വഴിവെച്ചത്. അതിനിടെ ഇപ്പോഴിതാ ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ബയിൽവാൻ രംഗനാഥന്റെ വാക്കുകളും ശ്രദ്ധനേടുകയാണ്.

Prabhu Daughter Aishwarya

'ശിവാജി ഗണേശന് നാലു മക്കളാണ്. ശാന്തി, തേന്മൊഴി, പ്രഭു, രാംകുമാർ. പ്രഭുവിന്റെ സഹോദരി തേൻമൊഴിയുടെ മകൻ കുനാലിനെ ആണ് ഐശ്വര്യ ആദ്യം വിവാഹം ചെയ്തത്. 2009ൽ ആയിരുന്നു വിവാഹം. രജിനികാന്ത്, അജിത് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹമായിരുന്നു അത്. അവരുടെ കുടുംബത്തിൽ സാധാരണ പുറത്തു നിന്നാരെയും വിവാഹം ചെയ്യാറില്ല. എല്ലാവരും കൂടെതന്നെ ഉള്ളവരെയാണ് വിവാഹം ചെയ്യുക. സ്വത്ത് ഒന്നും പുറത്തുപോകരുതല്ലോ, അതിനാണ്,' ബയിൽവാൻ പറയുന്നു.

'ഇപ്പോൾ നടന്നത് ഐശ്വര്യയുടെ രണ്ടാം വിവാഹമാണ്. പ്രഭുവും സഹോദരി തേന്മൊഴിയും തമ്മിൽ സ്വത്ത് തർക്കങ്ങളുണ്ട്. ശിവാജി ഗണേശന്റെ സ്വത്ത് തനിക്കും കൂടി ശരിയായ അളവിൽ വേണം എന്നാണ് തേന്മൊഴിയുടെ ആവശ്യം. അച്ഛന്റെ സ്വത്ത് തരാൻ കഴിയില്ലെന്ന് പറഞ്ഞ് പ്രഭു സഹോദരിയുടെ പേരിൽ കേസ് കൊടുത്തു. കേസ് നടക്കുകയാണ്. അതുകാരണം പ്രഭുവും സഹോദരിയും തമ്മിൽ വഴക്കാണ്. മുത്തശ്ശന്റെ സ്വത്ത് അമ്മാവൻ തനിക്ക് തരാത്തതിന്റെ ദേഷ്യം കാരണം വിദേശത്തുള്ള കുനാൽ നാട്ടിലേക്ക് വരാതെയായി,'

'അമ്മ പറയുന്നതേ കേൾക്കൂ എന്ന് പറഞ്ഞാണ് ഐശ്വര്യയുടെ കൂടെ ജീവിക്കാൻകഴിയില്ലെന്ന് അവൻ പറഞ്ഞത്. അങ്ങനെ നിയമപരമായി അവർ ആ ബന്ധം വേർപെടുത്തി. പിന്നാലെ ഐശ്വര്യ റെഡ് അസ്സെറ്റ് എന്ന പേരിൽ വലിയൊരു കേക്ക് ബേക്കിങ് കമ്പനി ആരംഭിച്ചു. ആദിക്കും ഐശ്വര്യയും നേരത്തെ പരിചയക്കാരാണ്. അത് പ്രണയമായി മാറിയതാണ്. ആ കുട്ടിയ്ക്ക് ഇപ്പോൾ 42 വയസ്സായി. അതിനൊരു ജീവിതം വേണമെന്ന് കരുതി കല്യാണം നടത്തികൊടുത്തതാണ്. ഐശ്വര്യയെക്കാൾ ഒമ്പത് വയസ്സിന് ഇളയതാണ് ആദിക്ക്,'

'വയസ്സിൽ ഒന്നും ഒരു കാര്യവുമില്ല. അതേക്കുറിച്ച് ആരും മോശമായി പറയുകയും വേണ്ട. മനസിന്റെ പൊരുത്തം നോക്കി കെട്ടിച്ചതാണ്. രണ്ടാം കല്യാണം ആണെങ്കിലും ആഘോഷമായാണ് വിവാഹം നടന്നത്. പ്രഭു പത്രക്കാരോടൊന്നും ഈ കല്യാണത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. യഥാർത്ഥത്തിൽ ലവ് മാരേജ് ആണ്, വീട്ടുകാരായി നടത്തികൊടുത്തു എന്നേയുള്ളു. ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. പബ്ലിക്കോ പത്രക്കാരോ ഇല്ലാതെ വിഐപികൾ മാത്രം പങ്കെടുത്ത കല്യാണമായിരുന്നു. ബുദ്ധിപൂർവം ചെയ്തതാണ് അങ്ങനെ,'

Prabhu Daughter Aishwarya

'പുറത്തുനിന്നും ആളുകൾ വന്നാൽ ഇവരുടെ പ്രായവ്യത്യാസമൊക്കെ ചർച്ച ചെയ്യില്ലേ അതുകൊണ്ടാണ്. ശിവാജി ഗണേശന്റെ കുടുംബത്തിൽ നിന്ന് പെണ്ണുകെട്ടിയതിൽ ആദിക് സന്തോഷത്തിലാണ്. കോടിക്കണക്കിനു സ്വത്തുണ്ട് ശിവാജി ഗണേശന്. അത് സഹോദരിമാർക്ക് കൂടി കൊടുക്കാൻ പ്രഭു തയ്യാറാകാതിരുന്നതാണ് ഐശ്വര്യയുടെ ആദ്യ വിവാഹജീവിതം തകരാൻ കാരണമായത്,' ബയിൽവാൻ രംഗനാഥൻ ആരോപിച്ചു.

അതേസമയം ബയിൽവാന്റെ വീഡിയോക്ക് താഴെ നിരവധിപേർ രൂക്ഷ വിമർശനവുമായി എത്തുന്നുണ്ട്. ഐശ്വര്യയുടെ പ്രായം 42 അല്ലെന്നും, 38 ആണെന്നും ഇരുവരും തമ്മിൽ കൂടിപ്പോയാൽ മൂന്നോ നാലോ വയസ്സിന്റെ വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളു എന്നുമാണ് ചിലർ കുറിക്കുന്നത്. നിങ്ങൾ പറഞ്ഞതുപോലെ ഒമ്പത് വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും ജീവിക്കുന്നത് അവർ അല്ലേ, അവർ സന്തോഷമായി ജീവിച്ചുകൊള്ളും.

അമ്മായിഅച്ഛന്റെ കയ്യിലെ സ്വത്ത് ലഭിക്കാത്തത് കൊണ്ട് ഭാര്യയെ ഉപേക്ഷിച്ച കുനാലിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവയസ് പ്രായവ്യത്യാസം ഉണ്ടെങ്കിലും ആദിക്ക് തന്നെയല്ലേ,' എന്നും ചിലർ ചോദിക്കുന്നു. വീഡിയോ തമിഴകത്ത് വൈറലായി മാറിയിട്ടുണ്ട്.

More from Filmibeat

Read more about: prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X