ബബ്ലൂവിന്റെ ആ രീതി ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല; ശീതളുമായുള്ള വേർപിരിയലിന് കാരണം!; ബയിൽവാൻ രംഗനാഥൻ പറയുന്നു
തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് സുപരിചിതനായ നടനാണ് ബബ്ലൂ പൃഥ്വിരാജ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള നടൻ ലൈല ഓ ലൈ, വാരണം ആയിരം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും പരിചിതനാണ്. നിലവിൽ രൺബീർ കപൂർ നായകനായ അനിമൽ എന്ന സിനിമയിൽ ശ്രദ്ധേയ വേഷത്തിലെത്തി തിളങ്ങി നിൽക്കുകയാണ് ബബ്ലൂ. അതിനിടെ നടന്റെ സ്വകാര്യ ജീവിതത്തിലെ ചില സംഭവങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ഒരു വര്‍ഷം മുമ്പ് രണ്ടാമതും വിവാഹിതനായ ബബ്ലു പൃഥ്വിരാജ് വിവാഹ മോചിതനായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അമ്പത്തിയെട്ടുകാരനായ നടന്‍റെ രണ്ടാം വിവാഹം വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ബബ്ലൂ തന്നെക്കാൾ 33 വയസ് കുറഞ്ഞ യുവതിയെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഇതിന് പിന്നാലെ വലിയ രീതിയിൽ ട്രോളുകളും പരിഹാസങ്ങളും വിമർശനങ്ങളും നടനെതിരെ ഉയർന്നു. ആദ്യ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി മാസങ്ങൾക്കുള്ളിലായിരുന്നു രണ്ടാം വിവാഹമെന്നതും വിമർശനങ്ങൾക്ക് കാരണമായി.

ഹൈദരാബാദ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരി ശീതളിനെയാണ് ബബ്ലൂ പൃഥ്വിരാജ് വിവാഹം ചെയ്തത്. 57 വയസായിരുന്നു അന്ന് നടന്റെ പ്രായം. ഒരു വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതരായതെന്നും വിവാഹശേഷം ബബ്ലുവും ശീതളും പറഞ്ഞിരുന്നു. വിമർശനങ്ങൾ ഒരുപാട് കേട്ടെങ്കിലും അതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോവുകയായിരുന്നു ഇരുവരും.
അതിനിടെ ശീതളിന്റെയും ബബ്ലുവിന്റെ സോഷ്യൽമീഡിയ പേജുകളിൽ നിന്നും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും കാണാതായതോടെയാണ് ഇരുവരും വേർപിരിഞ്ഞുവോ എന്ന സംശയം ആരാധകരിൽ നിന്നും ഉയർന്നത്. പൃഥ്വിരാജ് വിവാഹഭ്യർത്ഥന നടത്തുന്ന വീഡിയോ അടക്കം രുക്മിണി ശീതൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിരുന്നു.
അതിനാൽ തന്നെ ഇരുവരും വേർപിരിഞ്ഞു എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ഇതിനിടെ ഇപ്പോഴിതാ, ഇവരുടെ വേർപിരിയൽ അഭ്യൂഹങ്ങളെ കുറിച്ച് നടനും സിനിയ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
"ബബ്ലൂവിന്റെ മകൻ ഭിന്നശേഷിക്കാരനാണ്. ബബ്ലൂ ഒരു നല്ല മനുഷ്യനാണ്. പക്ഷെ അദ്ദേഹം ഒരു ദേഷ്യക്കാരനാണ്. ദേഷ്യമാണ് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചത്. ആറ് മാസം മുമ്പാണ് അവൻ ശീതൾ എന്ന പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്തിയത്. സിനിമ നടനായതിനാലും പണമുണ്ടാകും എന്നതിനാൽ ശീതളും അവനുമായി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ചായിരുന്നു താമസം. ആ മിടുക്കിയായ പെൺകുട്ടി വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നില്ല. ബബ്ലൂവും അതിന് തയ്യാറായിരുന്നില്ല.

ഇപ്പോൾ ഒരുമിച്ചു പോകാൻ കഴിയാത്തതിനാൽ അവർ പിരിഞ്ഞു. ഇതിന് ഞാൻ ബബ്ലുവിനെയോ ശീതളിനെയോ കുറ്റപ്പെടുത്തുന്നില്ല. എന്നിരുന്നാലും, തമിഴ് സംസ്കാരം എന്നൊന്നില്ലേ? ആദ്യം വിവാഹം കഴിക്കേണ്ടതില്ലെന്ന് പറഞ്ഞ ബബ്ലൂ പിന്നീട് ശീതളിനോട് വിവാഹം കഴിച്ചാല്ലോ എന്ന് ചോദിക്കുകയായിരുന്നു. അതേ മയം തന്നെ അദ്ദേഹം തന്റെ മകനെ കൂടെ നിർത്തി, അവനെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബബ്ലൂ സ്വന്തം താൽപ്പര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ശീതളിന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് അവർ വേർപിരിഞ്ഞത്," എന്നാണ് ബെയിൽവാൻ രംഗനാഥൻ പറയുന്നത്.
ഇങ്ങനെയൊരു യുവതിയെ എന്തിന് വിവാഹം കഴിച്ചുവെന്ന് ബബ്ലൂവിനോട് പലരും ചോദിച്ചിരുന്നു. എന്നാൽ അതിന് മുൻപ് ആരെയും അറിയിക്കാതെ അവർ സന്തോഷത്തോടെ ജീവിക്കുകയായിരുന്നുവെന്നും ബെയിൽവാൻ പറഞ്ഞു. ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച് സജീവമാണ്. ഈ വിഷയത്തിൽ ശീതളോ ബബ്ലൂ ഉടൻ വിശദീകരണം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications