ആ ഒരൊറ്റ ദുശ്ശീലമാണ് സദയുടെ കരിയർ നശിപ്പിച്ചത്; പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടു; ബയിൽവാൻ രംഗനാഥൻ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിന്ന നടിയാണ് സദാഫ് മുഹമ്മദ് സയ്യദ് എന്ന സദ. അന്യൻ എന്ന ഒറ്റ ചിത്രം മതി സദയെ ഓർക്കാൻ. മലയാളികൾക്ക് അടക്കം പ്രിയങ്കരിയാണ് താരം. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ജയം എന്ന സിനിമയിലൂടെ ആയിരുന്നു സദയുടെ അരങ്ങേറ്റം. ആദ്യ സിനിമ തന്നെ ഹിറ്റായി മാറിയതോടെ തെലുങ്ക്, തമിഴ് സിനിമകളിൽ നിന്നെല്ലാം തുടർച്ചയായി മികച്ച സിനിമകൾ താരത്തെ തേടി എത്തുകയായിരുന്നു. പിന്നീടാണ് വിക്രം നായകനായ അന്യനിൽ സദ നായികയാകുന്നത്. അതോടെ താരത്തിന് വലിയ സ്വീകാര്യത ലഭിച്ചു.
അന്യന്റെ ഗംഭീര വിജയത്തിന് ശേഷം തമിഴിലെ മുൻനിര നായിക നടിയായി സദ മാറുമെന്ന് എല്ലാവരും കരുതി. എന്നാൽ പ്രതീക്ഷിച്ച പോലെയുള്ള ഹിറ്റുകൾ താരത്തിന്റെ കരിയറിൽ സംഭവിച്ചില്ല. പതിയെ താരത്തിന് അവസരങ്ങൾ കുറഞ്ഞു. തുടർന്ന് സദ സിനിമയിൽ സജീവമല്ലാതാവുകയും ചെയ്തു. 2018 ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന സിനിമയിലാണ് സദ അവസാനമായി അഭിനയിച്ചത്. ചില രംഗങ്ങളുടെയും ഡയലോഗുകളുടെയും പേരിൽ അന്ന് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച സിനിമയായിരുന്നു അത്.
ഇപ്പോഴിതാ സദയെ കുറിച്ച് തമിഴകത്തെ വിവാദ താരമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തമിഴ് സിനിമയിലെ താരങ്ങൾക്കെതിരെ അനാവശ്യ ആരോപണങ്ങൾ നടത്തി വിവാദങ്ങളിൽ പെടാറുള്ള വ്യക്തിയാണ് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ. തന്റെ യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയുമൊക്കെയാണ് ബയിൽവാൻ ആരോപണങ്ങൾ ഉന്നയിക്കാറുള്ളത്. അങ്ങനെ കുറച്ചു നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സദയുടെ മോശം ശീലങ്ങളാണ് നടിയുടെ കരിയർ നശിപ്പിച്ചതെന്നാണ് ബയിൽവാൻ പറയുന്നത്. സദ അമിതമായി പുകവലിക്കുന്ന ആളാണെന്നും താൻ അത് അത് പലതവണ കണ്ടിട്ടുണ്ടെന്നും ബയിൽവാൻ രംഗനാഥൻ ആരോപിക്കുന്നു. ലഹരിക്ക് അടിമയായതിനാൽ പല സിനിമകളിൽ നിന്നും സദയെ ഒഴിവാക്കിയിട്ടുണ്ടെന്നും ബയിൽവാൻ പറഞ്ഞു. എന്നാൽ ഈ വാക്കുകൾ എത്ര സത്യമാണെന്ന് വ്യക്തമല്ല.
വെജിറ്റേറിയനായ സദ സിനിമകളിൽ നിന്ന് മാറി ഒരു കഫേ നടത്തുകയാണ്. വെജിറ്റേറിയൻ ഭക്ഷണങ്ങളാണ് ഇവിടത്തെ പ്രധാന വിഭവം. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും സദയ്ക്ക് ഇന്ന് കമ്പമുണ്ടെന്ന് ബയിൽവാൻ രംഗനാഥൻ പറഞ്ഞു.

അതേസമയം രജനീകാന്തിന്റെ ചന്ദ്രമുഖി എന്ന സിനിമയിൽ നടി മാളവിക അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് സദയെ ആണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ നടി ആ ഓഫർ നിരസിച്ചു. രജനികാന്തും ജ്യോതികയും മറ്റും അഭിനയിച്ച ചിത്രം വമ്പൻ ഹിറ്റായിരുന്നു. സദ ഈ സിനിമയിൽ അഭിനയിച്ചാൽ ഗംഭീര തിരിച്ചുവരവ് ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് നഷ്ടമായി. ഇപ്പോഴും സദയുടെ ഗംഭീര തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
സിനിമയിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായും മറ്റും സദ എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സദ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. അടുത്തിടെ തെലുങ്കിൽ അഹിംസ എന്നൊരു ചിത്രത്തിൽ സദ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











